മിറര്‍ലെസ്സ് ക്യാമറകള്‍ ശക്തമായ ആശയങ്ങളോടുകൂടി അവതരിപ്പിച്ചതിനാലാണ് മികച്ച മിറര്‍ലെസ്സ് ക്യാമറകളായി തിരഞ്ഞെടുക്കാന്‍ കാരണം. ഫോട്ടോകിനയില്‍ നടന്ന മാര്‍ക്കറ്റ് നിരീക്ഷണങ്ങളിലും മിറര്‍ലെസ്സ് ക്യാമറ ഒരു സ്ഫോടനംതന്നെ ഉണ്ടാക്കുമെന്ന് കണക്കാക്കിയിരുന്നു. മിറര്‍ലെസ്സ് ക്യാമറകള്‍ വന്നതോടെ ഡി എസ് എല്‍ ആര് ക്യാമറകള്‍ പുറകോട്ടുപോയി. മിറര്‍ലെസ്സ് ക്യാമറകളിലേക്കുള്ള ലെന്‍സുകളും പല കമ്പനികളും പുറത്തിറക്കി. ഇനി ഇറങ്ങാന്‍ പോകുന്ന ഡി.എസ്.എല്‍.ആര് ക്യാമറകള്‍ക്കും വില താരതമ്യേന കുറവായിരിക്കും. മാര്‍ക്കറ്റിലെ മികച്ച മിറര്‍ലെസ്സ് ക്യാമറകളെക്കുറിച്ചാണ് താഴെ പ്രതിപാദിക്കുന്നത്.
നിക്കോണ്‍ വിപണിയില്‍ എത്തിച്ചിരിക്കുന്ന രണ്ടു മിറര്‍ലെസ്സ് ക്യാമറകളാണ് Z7 നും ദ6സും. ഒരേ സമയം രണ്ടു മിറര്‍ലെസ്സ് ക്യാമറകളാണ് നിക്കോണ്‍ പുറത്തിറക്കിയത്. Z7 നും ദ6സും 2018 ഓഗസ്ററ് 23 നായിരുന്നു അനൗണ്‍സ് ചെയ്തതെങ്കിലും ആദ്യം മാര്‍ക്കറ്റില്‍ എത്തിയത് Z7 ആയിരുന്നു. Z7 നവംബര്‍ 12 നു ഫോട്ടോകിനായില് പബ്ലിഷുചെയ്തു. 46 എംപി ശേഷിയുള്ളതാണ് പുതിയ ഈ ക്യാമറ. 45എംപി സെന്‍സറാണിതിന്. 4കെ അടക്കമുള്ള ആധുനിക സജ്ജീകരണങ്ങള്‍ ഈ ക്യാമറ നിര്‍വ്വഹിക്കുന്നു. ക്യാമറയുടെ ചിത്രമെടുക്കാനുള്ള ശേഷി 45.7 എംപിക്കു പുറമേ ഈ ക്യാമറയുടെ സീമോസ് സെന്‍സര്‍ ഒരു പ്രൊഫഷണല്‍ ഫോട്ടോ ഗ്രാഫര്ക്കു സൗകര്യപ്രദമായ വിധത്തില്‍ പ്രവര്‍ത്തിപ്പിക്കാന്‍ കഴിയുന്ന വിധത്തിലാണ് ഒരുക്കിയിരിക്കുന്നത്.
Z6നു 24 .5 എം പി യാണ് ചിത്രമെടുക്കുള്ള ശേഷി ഐ എസ്ഒ 100 മുതല്‍ 51200 വരെയുണ്ട്. ഇന്‍ ബോഡി സ്റ്റെബിലൈസേഷന്‍ ഏതൊരു ലെന്‍സിനെയും ഇമേജ് സ്റ്റബിലൈസേഷന്റെ പരിധിയില്‍ കൊണ്ടുവരും. കുലുക്കമോ ചിത്രമെടുക്കുമ്പോഴുള്ള ഒരു ചെറിയ ഷെയ്ക്കോ ഒന്നും ഒരു ഫ്രെയിമിനെ ബാധിക്കുകയില്ലന്നു സാരം. ഇന്‍ബോഡി സ്റ്റെബിലൈസേഷന്‍ നിക്കോണിന്റെ കരുത്ത് വര്‍ധിപ്പിക്കും. മിറര്‍ലെസ്സ് ഫുള്‍ ഫ്രെയിം ക്യാമറയില്‍ പ്രതേകിച്ച് ഇവിടെ അത് 5 ആക്സിസ് രീതിയിലാണ് ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്. ഒപ്പം കൂടിയ ഐ എസ് ഒ നല്കുന്ന സവിശേഷതയും ഇവിടെ ഗുണം ചെയ്തേക്കും.25,600 വരെയാണ് ഐ എസ് ഒ. അതുകൊണ്ടുതന്നെ ഏതു ലോ ലൈറ്റിനും ധൈര്യമായി ചിത്രങ്ങള്‍ ഷൂട്ട് ചെയ്യാം . ഇതാവട്ടെ ആവശ്യമെങ്കില്‍ 102 ,400 വരെ വിപുലപ്പെടുത്തുകയും ചെയ്യാം.
നിക്കോണിന്റെ ഇപ്പോള്‍ പുറത്തിറക്കിയിരിക്കുന്ന രണ്ടു ക്യാമറകളും ഹൈബ്രിഡ് ഓട്ടോഫോക്കസിലാണ് പ്രവര്‍ത്തിക്കുന്നത്. ഒപ്പം രണ്ടും സീമോസ് സെന്‍സര്‍ സാങ്കേതിക വിദ്യയെ പിന്താങ്ങുകയും ചെയ്യുന്നു. ഇമേജിങ് അറയുടെ 90 ശതമാനവും ഓട്ടോഫോക്കസ് രീതിയില്‍ കൊണ്ട് വരുന്ന ഹൈബ്രിഡ് ടെക്നോളജി താരതമ്യേന ക്യാമറകള്‍ പിന്തുടര്ന്നു വരുന്നതേയുള്ളൂ. ഇതില്‍ 493 ഫോക്കസ് പോയിന്റുകള്‍ ഇസഡ് 7 കൈവരിക്കുമ്പോള്‍ ഇസഡ് 6 നു അത് 273 ഫോക്കസ് പോയിന്റുകള്‍ നിലനിര്‍ത്താനേ ശേഷിയുള്ളൂ.
45. 7 എം പി ശേഷിയില്‍ 64 .25600 ഐ എസ് ഒ റേഞ്ചില്‍ ഇസഡ് 7 പ്രവര്‍ത്തിക്കും. എന്നാല്‍ ദ6 ആവട്ടെ 24 .5 എം പി യില്‍ 100 -51200 റേഞ്ചിലാണ് പ്രവര്‍ത്തനം. രണ്ടു ക്യാമറകളും ലോലൈറ്റ് പെര്‍ഫോമന്‍സ് ഗംഭീരമായി തന്നെ കാഴ്ച വയ്ക്കുമെന്നുസാരം.
ഇതിനു പുറമെ ദ6 ഹൈ സ്പീഡ് ഫോട്ടോഗ്രാഫിയില്‍ ഒരുപടി മുകളില്‍ നില്ക്കും. കാരണം, 24 എം പി യില്‍ ചിത്രമെടുത്താല്‍ പോലും സെക്കന്‍ഡില്‍ 12 ഫ്രെയിമുകള്‍ ഇതിനു സൃഷ്ടിക്കാന്‍ കഴിയും. അതേസമയം ഇസഡ് 7 -ല്‍ ഫുള്‍ഫ്രെയിമില്‍ പരമാവധി ശേഷിയില്‍ ഇത് 9 ഫ്രെയിമുകള്‍ മാത്രമേ ചിത്രികരിക്കാനാകൂ. വീഡിയോ ഔട്പുട്ടിലും കാര്യമായ വ്യത്യാസം കാണാനാവും.
സോണി എ 7 111
മുടക്കുന്ന പണത്തിനൊത്ത മൂല്യമാണ് ക്യാമറ നല്കുന്നതെന്നു കാണാം. വില പരിഗണിക്കുന്നുണ്ടെങ്കില്‍ ഇന്നേവരെ ഇറക്കിയിരിക്കുന്നതില്‍ വച്ച് ഏറ്റവും മികച്ച ഫുള്‍ഫ്രെയിം മിറര്‍ലെസ്സ് ക്യാമറ സോണിയുടെ ഈ ക്യാമറയാണെന്നു പറയാം. ഇതിന് ഐ എസ് ഒ 50 മുതല്‍ 204,800 വരെ ലഭിക്കും. നൈറ്റ്ഫോട്ടോഗ്രാഫിയിലും മറ്റും ഇത് വളരെ ഉപകാരപ്രദമാകാം.ഫ്രെയിമില്‍ മുഴുവന്‍ കിട്ടുന്ന ഫേസ് ഡിറ്റക്ഷനാണ് മറ്റൊരു ഫീച്ചര്‍. ഐ ഡിറ്റക്ഷനുമുണ്ട്. ക്യാമറയുടെ എക്സ്പോഷര്‍ കൃത്യതയും അത്യന്തം മികവുറ്റതാണ്. മറ്റൊരു ക്യാമറയിലും ലഭ്യമല്ലാത്ത രീതിയിലുള്ള ഏറ്റവും ആധുനികമായ 5 ആക്സിസ് സെന്‍സര്‍ ഷിഫ്റ്റ് സ്റ്റബി ലൈസേഷനാണ് മറ്റൊരു ഫീച്ചര്‍. 5 സ്റ്റോപ്പ് വരെ ഹാന്‍ഡ് ഹോള്ഡബിളാണ് എന്നതാണ് കമ്പനി പറയുന്നത്.
മികച്ച ഇലക്ട്രോണിക് വ്യൂഫൈന്‍ഡര്‍, മികച്ച ബാറ്ററി ലൈഫ്, കൂടുതലും മെറ്റല്‍ ഉപയോഗിച്ചുള്ള നിര്‍മ്മാണം, ക്യാമറയില്‍ തന്നെയുള്ള സ്റ്റീരിയോ റെക്കോര്‍ഡിങ്, വിഡിയോയില്‍ നിന്ന് സ്റ്റില്‍ ഫോട്ടോ എടുക്കാം തുടങ്ങി നിരവധി സവിശേഷതകള്‍ ഇതിലുണ്ട്.
മറ്റു എ 7 ക്യാമറകളെ അപേക്ഷിച്ച് വലിയ ഗ്രിപ്പാണ് ഈ മോഡലിന്റെ പ്രത്യേകത. ബാറ്ററി ശേഷി കൂട്ടിയത് ശരിക്കും പ്രയോജനപ്പെടുക വൈല്‍ഡ് ലൈഫ് ഫോട്ടോഗ്രാഫര്‍മാര്‍ക്കാണ്. ഒരു ദിവസം മുഴുവന്‍ വേണമെങ്കിലും ഉപയോഗിക്കാവുന്ന വലിയ ബാറ്ററിയാണ് ഇതിലുള്ളത്. മുന്നിലെയും പിന്നിലെയും റിയര്‍ ഡയലുകള്‍,പിന്നിലെ ജോഗ് ഡയല് എന്നിവയൊക്കെയും ഉപയോഗിക്കാന്‍ വളരെയെളുപ്പമാണ്. ഫോട്ടോഗ്രാഫര്‍മാര്‍ക്ക് നല്ല വിധത്തില്‍ കൈകാര്യം ചെയ്യാവുന്ന വിധത്തിലാണ് ഇത് നിര്‍മ്മിച്ചിരിക്കുന്നത്.ചില ബട്ടണുകളുടെ വലിപ്പം, മുന്‍ മോഡലുകളെ അപേക്ഷിച്ച് വര്‍ധിപ്പിച്ചിട്ടുണ്ട്. അതായത്, ഓട്ടോഫോക്കസ് ഓണ്‍, ഒഇഎല്‍ ബട്ടണ്‍ എന്നിവ. രണ്ടു കാര്‍ഡ് സ്ലോട്ട് നല്കിയിരിക്കുന്നതും ഗുണം ചെയ്യും. ഓട്ടോ ഐ എസ് ഒ ഇംമ്പ്ളിമെന്റേഷന് വിപണിയിലെ തന്നെ ഏറ്റവും മികച്ചതാണെന്ന് പറയാതെ വയ്യ. എ 7-2 ല്‍ ഓട്ടോ ഫോക്കസ് പോയിന്റ് 117 പോയിന്റ് മാത്രമായിരുന്നു. എന്നാല്‍, എ 7-3 യില്‍ ഇത് മൂന്നിരട്ടി വര്‍ധിപ്പിച്ച്693 പോയിന്ററുകളാക്കിയിരിക്കുന്നു. അതും ഒരു ഫുള്‍ ഫ്രെയിം ക്യാമറയിലാണെന്നു കൂടി ഓര്‍ക്കണം. എ 7 -2 ലേതിന് സമാനമായ റെസല്യൂഷനാണ് പുതിയ സെന്‍സര്‍ എ 7-3 ല്‍ നല്‍കുന്നുണ്ടെങ്കിലും ബ്രൈറ്റ് ലൈറ്റ്, ലോ ലൈറ്റ് എന്നിവയില്‍ ഗംഭീരമായ ഷൂട്ടിങ്ങിനു അനുയോജ്യമായ വിധത്തിലാണ് ഇതിന്റെ നിര്‍മ്മാണം.
എക്സ് ടി 3
26 മെഗാപിക്സല്‍ സീമോസ് 4 സെന്‍സര്‍ ആണ് XT3 യില്‍ ഉപയോഗിച്ചിരിക്കുന്നത്. സീമോസ് 4 സെന്‍സറിന്റെ പ്രധാന ഗുണം ഹൈ ഫ്രെയിം റേറ്റില്‍ വീഡിയോ ഷൂട്ട് സാധ്യമാക്കുന്നു എന്നതാണ്. 425 പോയിന്റ് ഹൈബ്രിഡ് ഓട്ടോ ഫോക്കസ് സിസ്റ്റം എടുത്തുപറയത്തക്ക മേന്മയാണ്. അതായത് രണ്ടു പോയിന്റുകള്‍ക്കിടയില്‍ വളരെ ഫാസ്റ്റ് ആയി ഫോക്കസ് ചെയ്യാന്‍ ഹൈബ്രിഡ് ഓട്ടോ ഫോക്കസിംഗിന് സാധിക്കും. ഈ രണ്ടു സാങ്കേതികവിദ്യയിലും കോണ്ട്രാസ്റ്റ് ഡിറ്റക്ഷന്‍ എന്ന ലൈറ്റ് സെന്‍സിറ്റിവിറ്റിയിലും അധിഷ്ഠിതമായിരിക്കും. എന്നതിനാല്‍ തന്നെ കൃത്യമായ ഓട്ടോഫോക്കസ് വളരെ ഫാസ്റ്റ് ആയി ചെയ്യാന്‍ സാധിക്കുന്ന ഫോക്കസ് സാങ്കേതികത്വത്തെയാണ്. ഹൈബ്രിഡ് ഓട്ടോ ഫോക്കസ് എന്ന് പറയുന്നത്. അതോടൊപ്പം തന്നെ എ എഫ് ട്രാക്കിങ് രീതികളും പരിഷ്കരിച്ചു വേഗത കൂട്ടിയിരിക്കുന്നു. എ എഫ് മോഡില്‍ 20 ഫ്രെയിംസ് പെര് സെക്കന്‍ഡില്‍ ഷൂട്ട് ചെയ്യാന്‍ സാധിക്കും എന്നത് പ്രൊഫഷണല്‍ ക്യാമറകളില്‍ മികച്ചു നില്ക്കുന്നു. മെക്കാനിക്കല്‍ ഷട്ടറില്‍ 11 ഫ്രെയിംസ് പെര് സെക്കന്‍ഡും ഇലക്ട്രോണിക് ഷട്ടറില്‍ 30 ഫ്രയിംസ് പെര് സെക്കന്‍ഡും കണ്ടിന്യൂസ് പെര്‍ഫോമന്‍സ് നല്‍കുന്നുണ്ട്.3 ,69 മെഗാപിക്സല്‍ ഇലക്ട്രോണിക് വ്യൂഫൈന്‍ഡര്‍ ആണ് ക്യാമറക്കുള്ളത്. അതോടൊപ്പം തന്നെ 3 ആക്സിസ് റ്റില്ട്ടിങ് ടച്ച് എല്‍ സി ഡി സ്ക്രീനും ഉണ്ട്.
സെന്‍സറിന്റെ മുഴുവന്‍ വീതിയും ഉള്‍ക്കൊണ്ടുകൊണ്ട് 4 കെ വീഡിയോ 30 ഫ്രെയിംസിലും 1 .18 എക്സ് ക്രോപ്പില്‍ 60 ഫ്രെയിംസിലും ഷൂട്ട് ചെയ്യാം. ഇന്റേണല്‍ ആയി എഫ് ലോഗ് റെക്കോര്‍ഡിങ്ങും ഉണ്ട്. അതായതു സ്റ്റില്‍ ഇമേജുകളില്‍ റോ പ്രോസസ്സിംഗ് ചെയ്യുന്ന രീതി വീഡിയോയിലും ആവിഷ്കരിച്ചിരിക്കുന്നു. അതിനാല്‍ തന്നെ കളര്‍ കണക്ഷന് പോലുള്ള കാര്യങ്ങള്‍ മികച്ച രീതിയില്‍ ചെയ്യാം. അടുത്ത ഫേം വെയര്‍ അപ്ഡേറ്റ് വേര്‍ഷന്‍ വഴി എച്ച് എല്‍ ജി സാങ്കേതിക വിദ്യ എഫ് ലോഗില്‍ ആവിഷ്കരിച്ചു എന്ന് ഫ്യൂജി പ്രഖ്യാപിച്ചിട്ടുണ്ട്. ഹൈബ്രിഡ് ലോഗ് ഗാമ എന്ന സാങ്കേതികത്വം അപ്ഡേറ്റ് ചെയ്യുന്നതോടെ കളര്‍ സിറ്റിങ്ങില്‍ കൂടുതല്‍ മികവ് കൈവരിക്കാന്‍ ഫ്യൂജിക്കാവും. ഇതിന്റെ ഫേം വെയര്‍ അപ്ഡേഷന് ഫ്യൂജി തുടങ്ങിക്കഴിഞ്ഞു. രണ്ടു എസ് ഡി കാര്‍ഡ് സ്ലോട്ടുകളാണ് XT3 യില്‍ ഉള്ളത്. ഒരേ സമയം രണ്ടു കാര്‍ഡുകളിലും ഒന്നിന് പുറകെ അടുത്തതിലും എന്നപോലെ റെക്കോര്‍ഡ് ചെയ്യാം. അതോടൊപ്പം എക്സ്റ്റേണല്‍ റെക്കോര്‍ഡിങ്ങില്‍ 10 ബിറ്റ് 4 2 2 കളര്‍ കോഡെക്കില് റെക്കോര്‍ഡ് ചെയ്യാന്‍ സാധിക്കുമ്പോള്‍ തന്നെ എസ് ഡി കാര്‍ഡില്‍ 10 ബിറ്റ് 4 2 0 കളര്‍ കോഡെക്കിലും റെക്കോര്‍ഡ് ചെയ്യാന്‍ സാധിക്കും. യു എസ് ബി -സി ടൈപ്പ് കണക്ടറാണ് ചാര്‍ജ് ചെയ്യാന്‍ ഉപയോഗിക്കുന്നത്. വളരെ ഫാസ്റ്റ് ആയ ചാര്‍ജിങ് ഇത് നല്കുന്നു.ഹെഡ് ഫോണ്‍, മൈക്ക് സോക്കറ്റുകള്‍ തനിച്ചു ഇതിലുണ്ട്. ഇന്‍ ബോഡി സ്റ്റെബിലൈസേഷന്‍ ഒഴിവാക്കിയിരിക്കുന്നത് എന്ന് തോന്നുന്നു. എന്തായാലും അത് ഒരു കുറവായി ഒട്ടും തന്നെ തോന്നുന്നില്ല.
I always used to read article in news papers but now
as I am a user of internet therefore from now I am using net for content, thanks to web.