ദില്ലി: ഈ വര്‍ഷത്തെ വൈല്‍ഡ് ലൈഫ് ഫോട്ടോഗ്രാഫര്‍ ഓഫ് ദി ഇയര്‍ പുരസ്കാരം 10 വയസ്സുകാരന് അര്‍ഷ്ദീപ് സിങ്ങിന്.പൈപ്പ്അൗള്’എന്ന ചിത്രത്തിനാണ് പുരസ്കാരം. പത്ത് വയസ്സിന്താഴെയുള്ളവരുടെ മത്സരവിഭാഗത്തിലാണ് അര്‍ഷ്ദീപ് നേട്ടം സ്വന്തമാക്കിയത്.പൈപ്പിനുള്ളില്‍ കൂടുകൂട്ടിയ രണ്ട് മൂങ്ങകളാണ് ‘പൈപ്പ് അൗള്‍’ എന്ന് ചിത്രം.
പിതാവ് രണ്‍ദീപ് സിങ്ങിനൊപ്പം പഞ്ചാബിലെ കപൂര്ത്തലയിലൂടെ കാറില്‍ സഞ്ചരിക്കുമ്ബോഴാണ് വഴിയോരത്തെ പൈപ്പിനുള്ളിലെ മൂങ്ങയെ അര്‍ഷ്ദീപ് കാണുന്നത്. ഉടന്‍ പിതാവിനോട് കാര്‍ നിര്‍ത്താന്‍ ആവശ്യപ്പെട്ടു. ശേഷം കാറിന്റെ ചില്ല് താഴ്ത്തി പിതാവിന്റെ ക്യാമറ എടുത്ത് ചിത്രം പകര്‍ത്തുകയായിരുന്നു. ഫോട്ടോ എടുക്കുന്നതിനിടയിലാണ് രണ്ടാമത്തെ മൂങ്ങ ഫ്രെയിമില്‍ കുടുങ്ങുന്നത്. കൂടിനുള്ളില്നിന്ന് രണ്ടാമത്തെ മൂങ്ങയുടെ തല പുറത്തേക്ക് നീട്ടിയതോടെ ഒരു ഗംഭീര ചിത്രംഅര്ഷ്ദീപിന്റെ ക്യാമറയില്‍ പതിയുകയായിരുന്നു. പഞ്ചാബില്‍ മൂങ്ങകളെ ധാരാളമായി കാണാമെങ്കിലും പകല്‍ സമയത്ത് അപൂര്‍വ്വമാണ് ആറ് വയസ്സ് മുതലാണ് അര്‍ഷ്ദീപ് ഫോട്ടോകള്‍ എടുക്കാന്‍ തുടങ്ങിയത്. രണ്‍ദീപ്സിങ്ങ് അറിയപ്പെടുന്ന വൈല്‍ഡ്ലൈഫ് ഫോട്ടോഗ്രാഫറാണ്.
ഈ വര്‍ഷത്തെ ജൂനിയര്‍ ഏഷ്യന്‍ വൈല്‍ഡ് ലൈഫ് ഫോട്ടോഗ്രാഫര്‍ ഓഫ് ദി ഇയര്‍ അവാര്‍ഡും ഈ കുട്ടി ഫോട്ടോഗ്രാഫര്‍ സ്വന്തമാക്കിയിരുന്നു. ലഭിച്ചിരുന്നു. ലോണ്‍ലി പ്ലാനറ്റ് യുകെ, ലോണ്‍ലി പ്ലാനറ്റ് ജര്‍മനി, ലോണ്‍ലി പ്ലാനറ്റ് ഇന്ത്യ, ബിബിസി വൈല്‍ഡ് ലൈഫ് യുകെ എന്നീ പ്രസിദ്ധീകരണങ്ങളില്‍ അര്ഷ്ദീപിന്റെചിത്രങ്ങള് പ്രസിദ്ധീകരിച്ചിട്ടുണ്ട്.
ബ്രിട്ടീഷ് നാച്വറല്‍ ഹിസ്റ്ററി മ്യൂസിയം സംഘടിപ്പിക്കുന്ന 53-ാംമത്തെ വൈല്‍ഡ് ലൈഫ് ഫോട്ടോഗ്രാഫര്‍ ഓഫ് ദി ഇയര്‍ പുരസ്കാര ദാന ചടങ്ങാണിത്. 10 വയസും അതില്‍ താഴെ, 11-14 വയസ്, 15-17 എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളിലായാണ് ജൂനിയര്‍ മത്സരം നടന്നത്.
