ഗോപ്രോ ഹീറോ പ്ലസ് വിപണിയില്‍

0
1928

വിലകുറഞ്ഞ ഒരു ആക്ഷന്‍ ക്യാമറ ഗോപ്രോ വിപണിയിലെത്തിക്കുന്നു. 200 ഡോളര്‍ (12500 രൂപ) ആണ് വില. സമീപകാലത്ത് ഗോപ്രോയ്ക്ക് വെല്ലുവിളിയായി മറ്റ് ചില കമ്പനികളും ആക്ഷന്‍ ക്യാമറകളുമായി രംഗത്തെത്തി. അതാണ് കുറഞ്ഞ വിലയ്ക്ക് മികച്ച ആക്ഷന്‍ ക്യാമറ വിപണിയിലെത്തിക്കാന്‍ ഗോപ്രോയെ പ്രേരിപ്പിച്ചതെന്ന് കരുതുന്നു. വിലകുറവ് മാത്രമല്ല, ബ്ലൂടൂത്ത്, വൈഫൈ കണക്ടിവിറ്റിയുള്ളതുമാണ് ഹീറോ പ്ലസ് മോഡല്‍. ആക്ഷന്‍ രംഗങ്ങള്‍ നേരിട്ട് നിങ്ങളുടെ സ്മാര്‍ട്ട്‌ഫോണിലേക്ക് അയയ്ക്കാന്‍ ക്യാമറയ്ക്ക് കഴയും. ഹീറോ പ്ലസിന്റെ മുന്‍ഗാമിയായ ഗോപ്രോ ഹീറോയില്‍ 1080പി വീഡിയോ സെക്കന്‍ഡില്‍ 30 ഫ്രെയിംസ് എന്ന കണക്കില്‍ പകര്‍ത്താന്‍ കഴിഞ്ഞിരുന്നുവെങ്കില്‍, 1080പി വീഡിയോ സെക്കന്‍ഡില്‍ 60 ഫ്രെയിം വീതം പകര്‍ത്താന്‍ ഹീറോ പ്ലസ് അവസരമൊരുക്കുന്നു.
എട്ട് മെഗാപിക്‌സല്‍ ഫോട്ടോകളെടുക്കാനും ഹീറോ പ്ലസുപയോഗിച്ച് കഴിയും. വെളത്തില്‍ 40 മീറ്റര്‍ ആഴത്തില്‍ വരെ പോയാലും ക്യാമറ വാട്ടര്‍പ്രൂഫായിരിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here