ഫോട്ടോഗ്രാഫര്‍മാരെ രണ്ടുതരമായി ഗ്രൂപ്പ് ചെയ്യാം. ക്വാഷല്‍ ഫോട്ടോഗ്രാഫര്‍മാരും പ്രൊഫഷണല്‍ ഫോട്ടോഗ്രാഫര്‍മാരും. ഓരോ വിഭാഗത്തിനും അനുയോജ്യമായ ബായ്ക്കപ്പ് തന്ത്രങ്ങള്‍ താഴെ വിവരിക്കുന്നു. 1. കാഷ്വല്‍ ഫോട്ടോഗ്രാഫര്‍: ചടങ്ങുകളുടെയും ഒത്തുചേരലുകളുടെയും ആഘോഷങ്ങളുടെയും മറ്റും സ്നാപ്പ് ഷോട്ടുകള്‍ എടുക്കുന്ന കാഷ്വല്‍ ഫോട്ടോഗ്രാഫര്‍ക്ക് വലിയ പ്രിന്റുകള്‍ എടുക്കണമെന്നില്ല. പക്ഷേ, അവരെടുത്ത ഫോട്ടോകള്‍ ഭാവി തലമുറകള്‍ക്ക് കാണുന്നതിനു വേണ്ടി അവര്‍ക്കു സൂക്ഷിച്ചുവയ്ക്കണം. ഫോട്ടോകള്‍ എടുക്കുവാന്‍ കോംപാക്ട് ഡിജിറ്റല്‍ ക്യാമറയോ ക്യാമറ ഫോണോ ആയിരിക്കും ഉപയോഗിക്കുന്നത്. എടുക്കുന്ന ഫോട്ടോകള്‍ പോസ്റ്റ്-പ്രോസസിങ് നടത്തി മെച്ചപ്പെടുത്താറുമില്ല. സാധാരണയായി ജെപിഇജി ഫോര്‍മാറ്റിലായിരിക്കും കാഷ്വല്‍ ഫോട്ടോഗ്രാഫര്‍ ഫോട്ടോകള്‍ എടുക്കുന്നത്. അത് ഇമേജ് ഷെയറിങ്ങും, പ്രിന്റിങ്ങും ലളിതമാക്കുന്നതിനോ സ്റ്റോറേജ് സ്പെയ്സ് ലാഭിക്കുന്നതിനോ വേണ്ടിയായിരിക്കും. ബായ്ക്കപ്പ് തന്ത്രം: ജെപിഇജിയില് ഫോട്ടോ എടുക്കുന്ന ക്വാഷല്‍ ഫോട്ടോഗ്രാഫര്‍മാര്‍, ഇമേജ് കംപ്രഷന്‍ മൂലമുണ്ടാകുന്ന ആര്‍ട്ടിഫാക്റ്റുകള്‍ (വൈകല്യങ്ങള്‍) പരാമവധി കുറയ്ക്കുന്നതിന്, ഏറ്റവും ഉയര്‍ന്ന ക്വാളിറ്റിയുള്ള ‘സൂപ്പര്‍ഫൈന്‍’ സെറ്റിങ്ങുകള് ഉപയോഗിച്ച് ഫയലുകള്‍ സേവ് ചെയ്യണം. ഓരോ ബാച്ച് ഫോട്ടോകളും , റിമൂവബിള്‍ മീഡിയങ്ങളില്‍ രണ്ട് കോപ്പികള്‍ വീതം എടുത്ത് ബായ്ക്കപ്പ് ചെയ്യണം. ഏതെങ്കിലും ഇമേജിന് പിന്നീട് തകരാര്‍ (കറപ്ഷന്‍) സംഭവിച്ചാല്‍ , ചിത്രം നഷ്ടപ്പെടാതിരിക്കാനാണ് രണ്ട് കോപ്പികള്‍ സൂക്ഷിക്കേണ്ടത്. ഇതിന് എസ്എഫ്വി അല്ലെങ്കില്‍ എംഡിഎസ്, ചെക്ക്സം ഫയലുകളാണ് ഉത്തമം. ആര്‍ക്കൈവ് ചെയ്യുന്ന ഫോട്ടോകള്‍, ഓരോ 5 വര്‍ഷം കൂടുമ്പോഴും പുതിയ മീഡിയങ്ങളിലേയ്ക്ക് ട്രാന്‍സ്ഫര്‍ ചെയ്യണം. ഇങ്ങനെ ചെയ്യേണ്ടത് സ്റ്റോറേജ് ടെക്നോളജി അത്യാധുനികമായി (അപ്-റ്റു-ഡേറ്റ്) സൂക്ഷിക്കുന്നതുവഴി ഇമേജുകള്‍ക്ക് തകരാര്‍ സംഭവിക്കുന്നത് തടയുന്നതിനു വേണ്ടിയാണ്. 2. പ്രൊഫഷണല്‍ ഫോട്ടോഗ്രാഫര്‍: ഡിജിറ്റല്‍ എസ്എല്‍ആര്‍ ക്യാമറയോ ചിലപ്പോള്‍ മാത്രം കോംപാക്റ്റ് ഡിജിറ്റല്‍ ക്യാമറയോ, ഉപയോഗിച്ച് സീരിയസായി ഫോട്ടോകള്‍ എടുക്കുന്ന ഫോട്ടോഗ്രാഫര്‍, വളരെ സ്മരണീയമായ ചടങ്ങുകളുടേയും, സംഭവങ്ങളുടേയും, ഉള്‍പ്പെടെ വിഭിന്നതരം ഫോട്ടോകള്‍ എടുക്കുന്നു. അവയില്‍ ചിലത് വലിയ പ്രിന്റുകള്‍ എടുക്കാന്‍ വേണ്ടിയുള്ളതുമായിരിക്കാം. അതിനാല്‍, ഓരോ സീനിന്റേയും പരമാവധി സംരക്ഷണം സുപ്രധാനമാണ്. ഇവര്‍ സാധാരണ റോ ഫോര്‍മാറ്റിലാവും ഫോട്ടോകള്‍ എടുക്കുക. കാരണം, പോസ്റ്റ്-പ്രോസസ്സിങ്ങ് നടത്തുമ്പോള്‍ മികച്ച പ്രിന്റുകള്‍ ലഭിക്കാന്‍ റോ ഫയല്‍ ഫോര്‍മാറ്റ് കൂടുതല്‍ സഹായകരമാണ്. ബായ്ക്കപ്പ് തന്ത്രം: പ്രൊഫഷണല്‍, അല്ലെങ്കില്‍ സീരിയസ് ഫോട്ടോഗ്രാഫര്‍മാര്‍ അവരുടെ ക്യാമറയുടെ റോ ഫയല്‍ ഫോര്‍മാറ്റ് ഉപയോഗിച്ച്, എടുക്കുന്ന ഫോട്ടോകള്‍ സേവ് ചെയ്യണം. കമ്പ്യൂട്ടറില്‍ ഫോട്ടോ എഡിറ്റിങ്ങ് നടത്തുന്നത് റെയ്ഡ് 1 -ലോ , ഒരു എസ്എസ്ഡി യിലോ, ഡ്യൂപ്ലിക്കേറ്റ് ഹാര്‍ഡ് ഡ്രൈവുകള്‍ തയ്യാറാക്കിയ ശേഷമായിരിക്കണം. അല്ലെങ്കില്‍ , ഫോട്ടോ എടുത്ത ഉടന്‍ തന്നെ, മാറ്റങ്ങള്‍ വരുത്താത്ത ഫോട്ടോകള്‍ ബായ്ക്കപ്പ് ചെയ്യണം. റോ ഫയലുകള്‍ ആര്‍ക്കൈവ് ചെയ്യുന്നതിന് മുന്‍പ് ഒന്നുകില്‍ ഡിജിറ്റല്‍ നെഗറ്റീവ് (ഡിഎന്‍ജി) ഫോര്‍മാറ്റിലേക്ക് മാറ്റുയോ, അവയുടെ നേറ്റീവ് ഫോര്‍മാറ്റില്‍ സേവ് ചെയ്യുകയോ വേണം. എഡിറ്റ് ചെയ്ത ഫോട്ടോകളുടെ വേര്‍ഷന്‍സ്, പ്രോസസ്സിങ്ങ് സ്റ്റെപ്പുകളായി (ഉദാഹരണത്തിന് എക്സ് എംപി കാറ്റലോഗ് ഫയലുകളില്‍ -പ്രത്യേകം റ്റിഫ് ഫയലുകളില്‍ അല്ലാതെ) സ്റ്റോര്ചെയ്യണം. ഓരോ ബാച്ച് ഫോട്ടോ ബായ്ക്കപ്പുകളും കുറഞ്ഞത് രണ്ട് മീഡിയങ്ങളില്‍ റിക്കാര്‍ഡ് ചെയ്യണം. റിപ്പയര്‍ വേണ്ടി വന്നേക്കാം എന്ന കണക്കുകൂട്ടല്ലിലല് എല്ലാ ഇമേജുകളും, എസ്എഫ് വി/എംഡിഎസ് ചെക്ക്സം ഫയലുകളും, പാരിറ്റി ഇന്‍ഫര്‍മേഷന്‍ സഹിതം സ്റ്റോര്‍ ചെയ്യണം. ഒരോ സെറ്റ് ബായ്ക്കപ്പും, വ്യത്യസ്ത കെട്ടിടങ്ങളില്‍ സൂക്ഷിക്കണം. സോഫ്റ്റ് വെയര്‍ കമ്പാറ്റിബിലിറ്റിക്ക് വേണ്ടി 3-5 വര്‍ഷങ്ങള്‍ കൂടുമ്പോള്‍, ആര്‍ക്കൈവ് ചെയ്ത റോ/ ഡിജിറ്റല്‍ നെഗററീവ് ഫയലുകള്‍, മറ്റേതെങ്കിലും ഫോര്മാറ്റിലേയ്ക്ക് കണ്‍വേര്‍ട്ട് ചെയ്യണം. ഡേറ്റാ ഫ്രെഷായി സൂക്ഷിക്കുന്നതിന് ഏറ്റവും പുതിയ സ്റ്റോറേജ് ടെക്നോളജി ഉപയോഗി്ച്ച് വേണം, ബായ്ക്കപ്പുകള് ഓരോന്നും പുതിയ മീഡിയയില്‍ റിക്കാര്‍ഡ് ചെയ്യുന്നത്.