എച്ച്ടിസി എക്‌സ് 9

0
1234

ള്‍ മെറ്റല്‍ ബോഡി ഡിസൈനോടെ പുതിയ സ്മാര്‍ട്ട് ഫോണ്‍ എച്ച്ടിസി വിപണിയിലെത്തിച്ചു. എക്‌സ് 9 എന്ന സ്മാര്‍ട്ട് ഫോണ്‍ വണ്‍ എക്‌സ് പരമ്പരയിലെ ഏറ്റവും പുതിയ മോഡലാണ്. 5.5 ഇഞ്ച് ഡിസ്‌പ്ലേയോടെയാണ് ഇത് എത്തിയിരിക്കുന്നത്. 2.2 ജിഗാ ഹെട്‌സ് വേഗത നല്‍കുന്ന ഓക്ടാകോര്‍ മീഡിയാടെക് ഹീലിയോ എക്‌സ് 10 എംടി 6795 ടി പ്രോസസര്‍ കരുത്ത് പകരുന്ന ഫോണിന് 3 ജിബി റാമും 32 ജിബി ആന്തരിക സംഭരണ ശേഷിയുമാണുള്ളത്. എച്ച്ടിസി വണ്‍ എക്‌സ് 9 ആന്‍ഡ്രോയ്ഡ് 6.0 മാഷ്മല്ലോ ഓപ്പറേറ്റിംഗ് സിസ്റ്റത്തിലാണ് പ്രവര്‍ത്തിക്കുന്നത്. 13 എംപി പ്രധാന ക്യാമറയും അള്‍ട്ര പിക്‌സല്‍ സെല്‍ഫി ഷൂട്ടറുമായെത്തുന്ന ഫോണിന് ബിഎസ്‌ഐ സെന്‍സര്‍, ഒപ്റ്റിക്കല്‍ ഇമേജ് സ്‌റ്റെബിലൈസേഷന്‍, ഇരട്ട ടോണ്‍ എല്‍ഇഡി ഫ്‌ളാഷ് എന്നീ പ്രത്യേകതകളോട് കൂടിയ പ്രധാന ക്യാമറയാണുള്ളത്. 3000 എംഎഎച്ച് ശേഷിയുള്ള ബാറ്ററിയില്‍ പ്രവര്‍ത്തിക്കുന്ന ഫോണ്‍ ഗണ്‍മെറ്റല്‍ ഗ്രേ, സില്‍വര്‍ ,നിറങ്ങളില്‍ വാങ്ങാനാവും.

LEAVE A REPLY

Please enter your comment!
Please enter your name here