ഡി-5 വിപണിയിലെത്തിച്ചതിന്റെ തൊട്ടു പിന്നാലെ തന്നെ നിക്കോണ്‍ ഡി 500 എന്ന മോഡല്‍ കൂടി അവതരിപ്പിച്ചിരിക്കുന്നു. 20 എംപി റെസല്യൂഷന്‍. എപിഎസ്-സി (ഡിഎക്സ്) സെന്‍സറിലാണ് ഇതിന്റെ പ്രവര്‍ത്തനം. സെക്കന്‍ഡില്‍ 10 ഫ്രെയിമുകള്‍ ഇതില്‍ ഷൂട്ട് ചെയ്യാം. ഒപ്പം 4കെ/യുഎച്ച്ഡി വീഡിയോയും റെക്കോഡ് ചെയ്യാം. എക്സ്പീഡ് 5 ഇമേജ് പ്രോസ്സസ്സര്‍ നല്കുന്ന വേഗത അനുഭവിച്ച് തന്നെ അറിയണം. ആദ്യ നോട്ടത്തില്‍ തന്നെ ആരെയും ആകര്‍ഷിക്കുന്ന വിധത്തിലാണ് നിക്കോണ്‍ ഇതു നിര്‍മ്മിച്ചിരിക്കുന്നത്. മള്‍ട്ടി കാം 20കെ ഓട്ടോഫോക്കസ് സെന്‍സര്‍ വീഡിയോ റെക്കോഡിങ്ങിന് നല്കുന്ന അതുല്യചാരുത കണ്ടറിയുക തന്നെ വേണം. 153/99 ഓട്ടോഫോക്കസ് പോയിന്റുകളിലാണ് ക്യാമറ പ്രവര്‍ത്തിക്കുക. രണ്ടു കാര്‍ഡ് സ്ലോട്ടുകള്‍. പ്രധാനമായും അമച്വര്‍ ഫോട്ടോഗ്രാഫര്‍മാരെ ലക്ഷ്യമിടുന്ന നിക്കോണ്‍ ഇതില്‍ ഇന്‍സ്റ്റ് ഷെയറിങ്ങിനു വേണ്ടി സ്നാപ് ബ്രിഡ്ജ് ടെക്നോളജി ആവിഷ്ക്കരിച്ചിരിക്കുന്നു. ബ്ലൂടൂത്ത് ശേഷിയുമുണ്ട്. 100-51,200 വരെ ഇതില്‍ ഐഎസ്ഒ യുടെ പ്രവര്‍ത്തന സാന്നിധ്യവും അനുഭവിക്കാം. വില: 1,35,926.60 രൂപ. ബോഡിയുടെ മാത്രം വിലയാണിത്. ലെന്‍സ് കിറ്റ് കൂടി വരുമ്പോള്‍ 65,000 രൂപ അധികം നല്‍കേണ്ടി വരും. നിക്കോണിന്റെ ഡി7200ല്‍ നിന്നും ഡി 500-നെ വ്യത്യസ്തമാക്കുന്ന ഒട്ടേറെ ഘടകങ്ങളുണ്ട്. 7200-ല്‍ 24.2 എം.പി റെസല്യൂഷന്‍ സൗകര്യമുണ്ടെന്ന മെച്ചമാണ് ഉള്ളതെങ്കില്‍ അല്‍പ്പം കൂടി മോഡേണാണ് പുതിയ ഡി500 എന്ന കാര്യത്തില്‍ തര്‍ക്കമില്ല. എക്സ്പീഡ് 4 പ്രോസ്സസ്സറാണ് ഡി7200 വന്നപ്പോള്‍ വലിയ കാര്യമായി നിക്കോണ്‍ പറഞ്ഞതെങ്കില്‍ പുതിയ മോഡലില്‍ അത് എക്സ്പീഡ് 5 ആക്കി നിക്കോണ്‍ വര്‍ദ്ധിപ്പിച്ചിരിക്കുന്നു. ഐഎസ്ഒ സെന്‍സിറ്റിവിറ്റിയുടെ കാര്യത്തിലും രണ്ടു ക്യാമറകളും കാര്യമായി വ്യത്യാസമാണ് ഉപയോക്താക്കള്‍ക്ക് നല്‍കുന്നത്., ടശിഴഹലുീശി,േ ഉ്യിമാശര അൃലമ 25 അഎ ുീശിെേ, ഉ്യിമാശര അൃലമ 72 അഎ ുീശിെേ, ഉ്യിമാശര അൃലമ 153 അഎ ുീശിെേ, ഏൃീൗു അൃലമ ഇതിനൊക്കെയും പുറമേ, ത്രി ഡി ട്രാക്കിങ്ങും, ഓട്ടോ ഏരിയ ഓട്ടോ ഫോക്കസിങ്ങും ഇതില്‍ ചേര്‍ത്തിരിക്കുന്നു. നിക്കോണിന്റെ 7200-ലോ, ഡി300എസ്-ലോ ഇല്ലാതിരുന്ന ടച്ച് സ്ക്രീന്‍ ഫംഗ്ഷന് ഈ ക്യാമറയില്‍ നിക്കോണ്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നു. അതൊരു വലിയ കാര്യം തന്നെയാണ്. റേഡിയോ കണ്ട്രോള് അഡ്വാന്‍സ് വയര്‍ലെസ് ലൈറ്റിങ് എന്ന ആധുനിക പ്രകാശസംവേദന രീതി കൂടി ഈ ക്യാമറയില്‍ നിക്കോണ്‍ പരീക്ഷിക്കുന്നുണ്ട്. ഉയര്‍ന്ന ശേഷിയില്‍ വീഡിയോ ചിത്രീകരണം മനോഹരമാക്കാന്‍ ഇതു സഹായിക്കുമെന്നുറപ്പ്.