ലുമിക്‌സ് എസ്1 ഫുള്‍ ഫ്രെയിം മിറര്‍ലെസ് ക്യാമറ ഏപ്രിലില്‍

0
472

വിപണിയിലെ മിറര്‍ലെസ് പോരിലേക്ക് പാനാസോണിക്ക് പുതിയതായി രണ്ടു ക്യാമറകള്‍ അവതരിപ്പിക്കുന്നു. ലുമിക്‌സ് എസ് വണ്‍, എസ് വണ്‍ആര്‍ എന്നിവയാണത്. ഇതില്‍ എസ് വണ്‍ ക്യാമറ 70 ശതമാനം സ്റ്റില്‍ ആവശ്യങ്ങള്‍ക്കും ശേഷിച്ച മുപ്പതു ശതമാനം വീഡിയോ ആവശ്യങ്ങള്‍ക്കും എന്ന നിലയിലാണ് സജ്ജീകരിച്ചിരിക്കുന്നത.് ഫുള്‍ഫ്രെയിമില്‍ 4കെ/30 പി വീഡിയോ സാധ്യമാവുന്ന ക്യാമറയില്‍ 24.2 എംപി സെന്‍സറാണ് ഉള്ളത്. എപിഎസ്-സി യിലാണെങ്കില്‍ 4കെ/60 പി യില്‍ വീഡിയോ പകര്‍ത്താം. ഇതില്‍ 180 എഫ്പിഎസില്‍ 1080 വീഡിയോ ക്യാപ്ചറിങ്ങും സാധ്യമാവും. രണ്ടു ക്യാമറകളും എല്‍ മൗണ്ട് സ്റ്റാന്‍ഡേര്‍ഡ് ലെന്‍സുകളാണ് ഉപയോഗിക്കുന്നത്. ആദ്യം ലെയ്ക്കയാണ് ഇത്തരം ലെന്‍സുകള്‍ പുറത്തിറക്കിയതെങ്കിലും സിഗ്മയുടെ സാങ്കേതിക സഹകരണത്തോടെ പാനാസോണിക്ക് നേരിട്ട് ലെന്‍സുകള്‍ പുറത്തിറക്കിയിട്ടുണ്ട്. ഈ ക്യാമറയില്‍ ഉപയോഗിക്കാവുന്ന മൂന്നു ലെന്‍സുകള്‍ ഏപ്രില്‍ മാസത്തോടെ കമ്പനി വിപണിയിലെത്തിക്കും.

രണ്ടു ക്യാമറയിലും റോബസ്റ്റ് വെതര്‍ റെസിസ്റ്റന്‍സ്, ഇന്‍ ബോഡി 5 ആക്‌സിസ് ഇമേജ് സ്‌റ്റെബിലൈസേഷന്‍ എന്നിവ ഉള്‍പ്പെടുത്തിയിരിക്കുന്നു. ലുമിക്‌സ് ലെന്‍സുകളിലെ ഒപ്റ്റിക്കല്‍ സ്റ്റെബിലൈസേഷന്‍ ബോഡിയിലെ ഇമേജ് സ്‌റ്റെബിലൈസേഷനെ കാര്യമായി പിന്തുണയ്ക്കുമെന്നും കമ്പനി അവകാശപ്പെടുന്നുണ്ട്. 

ഫോക്കസ് കൃത്യതയ്്ക്കു വേണ്ടി പാനാസോണിക്ക് വികസിപ്പിച്ച ഡിഎഫ്ഡി (ഡെപ്ത് ഫ്രം ഡീഫോക്കസ്) സംവിധാനം ഈ ക്യാമറയിലുണ്ട്. ഫോക്കസ് കൃത്യതയുടെ വേഗത വര്‍ദ്ധിപ്പിക്കാനുള്ള ശ്രമമാണിത്. കോണ്‍ട്രാസ്റ്റ് അടിസ്ഥാനപ്പെടുത്തിയ ഓട്ടോ ഫോക്കസ് സംവിധാനമാണ് ക്യാമറയിലുള്ളത്. 96 എംപി ഇമേജുകള്‍ സൃഷ്ടിക്കാന്‍ കഴിയുന്ന മള്‍ട്ടി ഷോട്ട് ഹൈ റെസല്യൂഷന്‍ മോഡാണ് എസ് വണ്ണിന്റെ പ്രത്യേകത. 6കെ, 4കെ ഫോട്ടോ മോഡുകളും ഹൈസ്പീഡ് ക്യാപ്ചറിങ്ങിനെ സഹായിക്കും. ട്വില്‍റ്റിങ് സംവിധാനം അനുവദിക്കുന്ന മൂന്ന് ഇഞ്ച് ടച്ച് സംവിധാനത്തോടു കൂടി പ്രവര്‍ത്തിക്കുന്ന എല്‍സിഡിക്കു പുറമേ ഒരു ടോപ്പ് പാനല്‍ എല്‍സിഡി സ്റ്റാറ്റസും ക്യാമറയില്‍ ഒരുക്കിയിരിക്കുന്നു. ഏപ്രിലിലാണ് ക്യാമറ വിപണിയിലെത്തുന്നത്. ബോഡിക്ക് മാത്രമായി 2499 ഡോളറാണ് വില. 24-105 എംഎം എഫ്4 ലെന്‍സ് സഹിതമാണെങ്കില്‍ വില 3399 ഡോളറിലെത്തും.

LEAVE A REPLY

Please enter your comment!
Please enter your name here