കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി പുറത്തിറക്കിയ പുതിയ പോര്‍ട്ടബിള്‍ ഫ്‌ലാഷ് യൂണിറ്റുകളില്‍ ഭൂരിഭാഗവും 200 മുതല്‍ 600 വരെവാട്‌സിന്റേതാണ്. ശക്തമായ പ്രകാശ സ്രോതസ്സുകള്‍ക്കായി പല നിര്‍മ്മാതാക്കളും HS, HSS, TTL എന്നീ ഫ്‌ളാഷ് സങ്കേതങ്ങളില്‍ അല്ലെങ്കില്‍ ഭാരം കുറഞ്ഞ യൂണിറ്റുകള്‍ എന്നിവയില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. ഈ മത്സരത്തിനിടയില്‍ ഫോട്ടോഗ്രാഫര്‍ ശ്രദ്ധിച്ചത്, മികച്ച നിലവാരത്തിനാണ്. അത് അവര്‍ എലിന്‍ക്രോമില്‍ കണ്ടെത്തി. എലിന്‍ക്രോമിന്റെ ഇഎല്‍ബി 1200 ശരിക്കും ഫോട്ടോഗ്രാഫര്‍മാരുടെ പ്രിയ സുഹൃത്ത് എന്നു തന്നെ പറയാം. ആക്ഷന്‍ ഫോട്ടോഗ്രാഫര്‍മാര്‍ക്ക് സംശയമില്ലാതെ തെരഞ്ഞെടുക്കാം, എലിന്‍ക്രോം എല്‍ബി 1200. ഇതൊരു ചെറിയ പാക്കേജിന് വലിയ പവര്‍ എന്ന നിലയില്‍ ഫോട്ടോഗ്രാഫര്‍ക്കൊപ്പം നില്‍ക്കുന്ന പുതിയ ഉല്‍പ്പന്നമാണ്.

എലിന്‍ക്രോം റേഞ്ചര്‍ ആര്‍എക്‌സ് വളരെ ശക്തവും കരുത്താര്‍ന്നതുമായ ഒരു യൂണിറ്റ് ആയിരുന്നു. എലിന്‍ക്രോം എല്‍ബി 1200 കരുത്തുറ്റതും ഉയര്‍ന്ന ഊര്‍ജ്ജക്ഷമതയും നിലനിര്‍ത്തുന്നതാണ്. ഇത് പോര്‍ട്ടബിള്‍ ആണെന്നതു മാത്രമല്ല, 1000 വോള്‍ട്ടിലധികം പ്രകാശം വിതരണം ചെയ്യാന്‍ ശേഷിയുള്ളതാണ്. അത്ര തന്നെ ഭാരം കുറഞ്ഞതാണെന്നതു കൊണ്ട് ഫോട്ടോഗ്രാഫര്‍മാര്‍ക്ക് ഉപയോഗിക്കാനും എളുപ്പമുണ്ട്. കാലാവസ്ഥാ പ്രതിരോധം നല്ല രീതിയില്‍ നിര്‍വ്വഹിക്കുന്നു. പൊടി, ഈര്‍പ്പം എന്നിവയില്‍ നിന്നും സംരക്ഷണമുണ്ട്. ഭാരം കുറഞ്ഞതാണെങ്കിലും, ഉപയോക്താക്കള്‍ക്ക് സ്‌പെസിഫിക്കേഷനുകളില്‍ വിട്ടുവീഴ്ച ചെയ്യേണ്ടിവരില്ല.
ഫോട്ടോഗ്രാഫിയിലും വീഡിയോഗ്രഫിയിലും ഏറ്റവും അനുയോജ്യമായ ഒരു ശക്തമായ യൂണിറ്റാണ് ഇഎല്‍ബി1200 എന്നു നിസ്സംശയം പറയാം. ഇഎല്‍ബി 1200 റേഞ്ചില്‍ മൂന്ന് വ്യത്യസ്ത തലകള്‍ ഉണ്ട്. പ്രോ, ഹൈ സിന്‍ക് (എച്ച്.എസ്), ആക്ഷന്‍ എന്നിങ്ങനെ. പ്രോ എല്ലാ ഫോട്ടോഗ്രാഫര്‍മാര്‍ക്കും ഒരുപോലെ ഉപകാരപ്രദമാണ്. ആക്ഷന്‍ ഹെഡിന്റെ ഹ്രസ്വകാല ദൈര്‍ഘ്യമുണ്ടായിരിക്കില്ല, എന്നാല്‍ അവ തികച്ചും ചലനാത്മകത നിലനിര്‍ത്തുന്നുമുണ്ട്. അതു കൊണ്ടു തന്നെ പ്രൊഫഷണല്‍ ഫോട്ടോഗ്രാഫര്‍മാര്‍ക്കു ഇത് മതിയാകും. മൂന്ന് രീതിയിലുള്ളതിലും ഏറ്റവും മികച്ചത് ആക്ഷന്‍ തന്നെയായിരിക്കും. ഫ്‌ളാഷിന്റെ ദൈര്‍ഘ്യത്തെക്കുറിച്ച് ഫോട്ടോഗ്രാഫി മികച്ച അനുഭവമാക്കാന്‍ വേഗം, പരമാവധി 1/8000 സെക്കന്‍ഡ് വരെ പ്രവര്‍ത്തിപ്പിക്കുന്നു.

മോഡലിംഗ് ലാമ്പ് ആണ് വലിയ സംഭവമായി എലിന്‍ക്രോം ഉയര്‍ത്തിക്കാണിക്കുന്നത്. വാസ്തവത്തില്‍ ഇതൊരു എല്‍.ഇ.ഡി ലൈറ്റാണ്. 92 ശതമാനം സിആര്‍ഐ റേറ്റിംഗ് ഉള്ളതു കൊണ്ട് പരമാവധി വൈദ്യുതിയുടെ 5% മാത്രമാണ് നഷ്ടപ്പെടുന്നത്. ശരിയായ പ്രകാശമുള്ള പകലിന് തുല്യമായ വെളിച്ചത്തെ പ്രദാനം ചെയ്യാന്‍ ഇതിനു കഴിയുമെന്ന് ഉപയോക്താക്കള്‍ സാക്ഷ്യപ്പെടുത്തുന്നു. വേഗതയേറിയ മോഡില്‍ 1.7 സെക്കന്‍ഡ് റീസൈക്കിള്‍ ചെയ്യുന്നുവെന്നതാണ് ഇതിന്റെ വലിയ പ്രത്യേകതയായി എലിന്‍ക്രോം എടുത്തു കാണിക്കുന്നത്. ഇഎല്‍ബി 1200-ന്റെ ഡീഫോള്‍ട്ട് മോഡില്‍ 3.0 സെക്കന്‍ഡ് റീസൈക്കിള്‍ ചെയ്യുന്നു. ഇതിനു പുറമേ, വലിയ ഒഎല്‍ഇഡി കണ്‍ട്രോള്‍ ഡിസ്‌പ്ലേ ഉള്ളതു ഉപയോഗിക്കാന്‍ ഉപയോക്താക്കളെ സഹായിക്കുന്നു.
ഹെഡ് റെക്കഗ്‌നിഷന്‍ സിസ്റ്റമാണ് മറ്റൊരു സവിശേഷത. ഓരോ ഔട്ട്‌ലെറ്റുകളും ഏതു തലത്തില്‍ പ്രവര്‍ത്തിക്കുന്നുവെന്ന് കാണിക്കാന്‍ ഇതിനു കഴിയും. ഓരോന്നും പ്രത്യേകം ആക്റ്റിവേറ്റ് ചെയ്യുകയോ നിര്‍ജ്ജീവമാക്കുകയോ ചെയ്യാം.

വീഡിയോ ഷൂട്ട് ചെയ്യുമ്പോള്‍ നിശബ്ദ വീഡിയോ മോഡ് ഉള്ളത് ഏറെ ഗുണം ചെയ്യും. അലൂമിനിയം ഹൗസിങ്ങിലാണ് നിര്‍മ്മാണം. തിരിക്കുകയോ മറിക്കുകയോ ചെയ്യാവുന്ന അലുമിനിയം ഹെഡ് കൂടുതല്‍കാലം നിലനില്‍ക്കും. 2.2 കിലോ ഭാരം മാത്രമാണ് ഇതിനുള്ളത്. യാത്രയ്ക്ക് ഉപയോഗിക്കാവുന്ന വിധത്തിലാണ് ഇതിന്റെ ഡിസൈന്‍. പൂര്‍ണ വലുപ്പമുള്ള എലിന്‍ക്രം ഉപകരണങ്ങളുമായുള്ള അനുയോജ്യതയാണ് ഇതിന്റെ വലിയ പ്രത്യേകതയായി കമ്പനി ചൂണ്ടിക്കാണിക്കുന്നത. 90 വാട്ട് ബാറ്ററി എയര്‍ നല്‍കുന്ന ഇഎല്‍ബി 1200 പൂര്‍ണ്ണ ശക്തിയില്‍ 215 ഫ്‌ലാഷുകള്‍ വാഗ്ദാനം ചെയ്യുന്നു, അല്ലെങ്കില്‍ മുഴുവന്‍ വൈദ്യുതി ചാര്‍ജില്‍ തുടര്‍ച്ചയായി 80 മിനിറ്റ്.
ഇഎല്‍ബി 1200 ഒപ്പമുള്ള ബാറ്ററിക്കൊപ്പം എച്ച്ഡി (144 Wh ) ഓപ്ഷണല്‍ ആണ്. സ്റ്റുഡിയോകള്‍ക്കും ഓണ്‍ ലൊക്കേഷന്‍ ഉപയോഗത്തിനുമുള്ള ഒരു പവര്‍ഹൗസ് ആയി ഇത് ഉപയോഗിക്കാം. For more product information: Please contact www. Photoquip. com or sales @photoquip.com or www.elinchrom.com
