മൂന്നു പുതിയ ലെന്‍സുകളുടെ പണിപ്പുരയില്‍ ഫ്യൂജി

0
2432

മൂന്നു ലെന്‍സുകള്‍ അവതരിപ്പിച്ചു കൊണ്ട് ലെന്‍സ് വിപണിയില്‍ ഫ്യൂജി സജീവമാകുന്നു. ജിഎഫ് 50 എംഎം കോപാംക്ട്, എക്‌സ്എഫ് 16എംഎം എഫ് 2.8 ലൈറ്റ് വെയ്റ്റ് സ്റ്റാന്‍ഡേര്‍ഡ് (മീഡിയം ഫോര്‍മാറ്റ് ക്യാമറകള്‍ക്കു വേണ്ടി), എക്‌സ്എഫ് 16-80 എംഎം എഫ് 4 എന്നിവയാണ് ലെന്‍സുകള്‍. ഇവയെല്ലാം തന്നെ എപിഎസ്-സി ഫോര്‍മാറ്റ് എക്‌സ് സീരിസ് ക്യാമറകള്‍ക്ക് വേണ്ടിയുള്ളതാണ്. എല്ലാം തന്നെ വെതര്‍ റെസിസ്റ്റന്‍സ് ഉള്ളതാണ്. ഇപ്പോള്‍ അവതരിപ്പിച്ചിരിക്കുന്ന ഈ മൂന്നു ലെന്‍സുകളും പ്രോട്ടോടൈപ്പ് സാംപിളുകളാണ്. ഇവയുടെ വിപണി പ്രവേശത്തെക്കുറിച്ച് ഫ്യൂജി തത്ക്കാലം ഒന്നും പറയുന്നില്ല. ഏതായാലും ഈ വര്‍ഷാന്ത്യത്തോടെ വിപണിയില്‍ എത്തിക്കാനാവുമെന്നാണ് ഫ്യൂജിയുടെ പ്രതീക്ഷ. 

LEAVE A REPLY

Please enter your comment!
Please enter your name here