ഒളിമ്പസ് 12-200 ഇഡി ലെന്‍സ് അവതരിപ്പിച്ചു

0
1431

തങ്ങളുടെ മൈക്രോ ഫോര്‍ തേര്‍ഡ്‌സ് ക്യാമറകള്‍ക്കു യോജിച്ച സൂപ്പര്‍ ടെലിഫോട്ടോ സൂം ലെന്‍സ് ഒളിമ്പസ് അവതരിപ്പിച്ചു. 12-200 എംഎം ഇഡി ലെന്‍സാണിത്. പരമാവധി അപ്പര്‍ച്ചര്‍ എഫ് 3.5-6.3 വരെ ലഭിക്കും. അപ്പര്‍ച്ചര്‍ റിങ് ഒഴിവാക്കിയിരിക്കുന്നു. 11 ഗ്രൂപ്പുകളിലായി 16 എലമെന്റുകള്‍. 7 ഡയഫ്രം ബ്ലേഡുകള്‍. 24-400 എംഎമ്മിനു തുല്യമായ 16.6 എക്‌സ് മാഗ്നിഫിക്കേഷന്‍ കിട്ടുന്ന ലെന്‍സാണിത്. ഡസ്റ്റ്പ്രൂഫ്, സ്പളാഷ്പ്രൂഫ് തുടങ്ങിയ വെതര്‍ റെസിസ്റ്റന്‍സ് ഉള്ള ഈ ലെന്‍സില്‍ തങ്ങളുടെ ആധുനിക ഒപ്റ്റിക്‌സ് സങ്കേതങ്ങളെല്ലാം ഒളിമ്പസ് അവതരിപ്പിക്കുന്നുണ്ട്. 

ഈ ലെന്‍സിന് ബില്‍ട്ട് ഇന്‍ ഇമേജ് സ്റ്റെബിലൈസേഷന്‍ ഇല്ലെങ്കിലും ക്യാമറ ബോഡിയുടെ ഐഎസിനെ പിന്തുണയ്ക്കുന്ന വിധത്തിലാണ് ഇതിന്റെ നിര്‍മ്മാണം. ഒളിമ്പസ് വികസിപ്പിച്ച എംഎസ്‌സി (മൂവി ആന്‍ഡ് സ്റ്റില്‍ കോംപാറ്റബിള്‍) ഫോക്കസിങ് മെക്കാനിസം അനുസരിച്ചാണ് ഇതിന്റെ പ്രവര്‍ത്തനം. വീഡിയോ ഷൂട്ടിങ് സമയത്ത് വളരെ നിശബ്ദമായാണ് പ്രവര്‍ത്തിക്കാനാവുമെന്നതാണ് ഇതിന്റെ മെച്ചം.

ഫ്‌ളെയറും ഗോസ്റ്റിങ്ങും കുറയ്ക്കാനായി ‘സീറോ’ (എക്‌സ്ട്രാ ലോ റിഫ്‌ളക്ഷന്‍ ഒപ്റ്റിക്കല്‍) കോട്ടിങ് നല്‍കിയിരിക്കുന്നു. 0.22 മീറ്ററാണ് കുറഞ്ഞ ഫോക്കസ്. ഓട്ടോ ഫോക്കസ് സപ്പോര്‍ട്ട് ചെയ്യുന്ന ലെന്‍സ് സ്റ്റീപ്പര്‍ മോട്ടോറിലാണ് പ്രവര്‍ത്തിക്കുക. പവര്‍ സൂം, സൂം ലോക്ക് എന്നിവയും ഇതില്‍ ഒഴിവാക്കിയിട്ടുണ്ട്. കറുത്ത നിറത്തില്‍ മാത്രമാണ് ഈ ലെന്‍സ് ഒളിമ്പസ് പുറത്തിറക്കുന്നത്. 455 ഗ്രാം ഭാരം. മാര്‍ച്ചില്‍ വിപണിയിലെത്തുന്ന ഈ ലെന്‍സിന് 900 ഡോളറാണ് അന്താരാഷ്ട്ര വിപണിയിലെ വില.

LEAVE A REPLY

Please enter your comment!
Please enter your name here