Home Cameras ഫ്യുജിയുടെ പുത്തന്‍ മിറര്‍ലെസ് ക്യാമറ എക്‌സ്-ടി30 വിപണിയിലേക്ക്

ഫ്യുജിയുടെ പുത്തന്‍ മിറര്‍ലെസ് ക്യാമറ എക്‌സ്-ടി30 വിപണിയിലേക്ക്

1744
0
Google search engine

മിറര്‍ലെസ് യുദ്ധത്തിലേക്ക് എക്‌സ്-ടി20 യുടെ പിന്‍ഗാമിയെന്ന നിലയില്‍ പുതിയ ക്യാമറ എക്‌സ്-ടി30 ഫ്യുജി അവതരിപ്പിക്കുന്നു. എപിഎസ്-സി ഫോര്‍മാറ്റ് ക്യാമറയാണിത്. സ്റ്റില്‍- വീഡിയോ ചിത്രീകരണങ്ങള്‍ക്ക് ഏറെ അനുയോജ്യമെന്നു കമ്പനി അവകാശപ്പെടുന്നു. എക്‌സ്-ടി3 എന്ന ഉയര്‍ന്ന ക്യാമറയുടെ സങ്കേതങ്ങള്‍ ഉള്‍പ്പെടുത്തി 900 ഡോളര്‍ വിലയ്ക്കാണ് ഈ ക്യാമറ വിപണിയില്‍ സജീവമാകുന്നത്. എക്‌സ്-ടി3യ്ക്ക് 1500 ഡോളറായിരുന്നു വില. അതു കൊണ്ട് തന്നെ താരതമ്യേന വിലക്കുറവില്‍ ഉപയോക്താക്കളുടെ ബജറ്റിന് യോജിച്ച നിലയിലാണ് എക്‌സ്-ടി30യെ ഫ്യൂജി അവതരിപ്പിക്കുന്നത്.

26 എംപി എപിഎസ്-സി (23.5-15.6 എംഎം) എക്‌സ് ട്രാന്‍സ് ബിഎസ്‌ഐ-സിമോസ് 4 സെന്‍സറാണ് ഈ ക്യാമറയിലുള്ളത്. എക്‌സ് പ്രോസ്സസ്സര്‍ 4-ന്റെ കരുത്തിലാണ് എക്‌സ്-ടി30യുടെ വേഗത നിര്‍ണ്ണയിക്കുന്നത്. ഫ്രെയിമിനെ മുഴുവനായും പൊതിഞ്ഞു നില്‍ക്കുന്ന 425 ഫേസ് ഡിറ്റക്ട് പോയിന്റ് ഹൈബ്രിഡ് ഓട്ടോ ഫോക്കസ് സിസ്റ്റത്തിലാണ് ക്യാമറയുടെ പ്രവര്‍ത്തനം.
3 ഇഞ്ച് വലിപ്പത്തിലുള്ള ടച്ച് സ്‌ക്രീന്‍ ഡിസ്‌പ്ലേ, ഓട്ടോഫോക്കസ് പോയിന്റ് സെലക്ഷനു വേണ്ടി ജോയി സ്റ്റിക്ക്, എറ്റേര്‍ണ ഫിലിം സിമുലേഷന്‍ മോഡ്, സെന്‍സറിന്റെ ഫുള്‍ വിഡ്ത്ത് ലഭിക്കുന്ന 4കെ വീഡിയോ ഷൂട്ട് എന്നിവയാണ് എക്‌സ്-ടി30 യുടെ സവിശേഷതകള്‍. 

കുറഞ്ഞ ഷട്ടര്‍ സ്പീഡ് 4 സെക്കന്‍ഡാണ്. കൂടിയത് 1/ 4000 സെക്കന്‍ഡും. എക്‌സ്-ടി3 യില്‍ കാണപ്പെട്ട പ്രീ സെറ്റ് ചെയ്യപ്പെട്ട എക്‌സ്‌പോഷര്‍ മോഡുകള്‍, സീന്‍ മോഡുകള്‍ എല്ലാം തന്നെ ഉള്‍പ്പെടുത്തിയിരിക്കുന്നു. അഞ്ച് മീറ്റര്‍ വരെ റേഞ്ച് ഉള്ള ബില്‍ട്ട് ഇന്‍ ഫ്‌ളാഷ് ഉണ്ട്. കുറഞ്ഞ ഐഎസ്ഒ 80, കൂടിയത് (ബൂസ്റ്റഡ്) ഐഎസ്ഒ 51200. പുറമേ, പ്രീസെറ്റ് ചെയ്യപ്പെട്ട 7 വൈറ്റ്ബാലന്‍സുകളും ഒരുക്കിയിരിക്കുന്നു. 

വില പിടിച്ചു നിര്‍ത്തുവാനായി ഇമേജ് സ്റ്റെബിലൈസേഷന്‍ ഒഴിവാക്കിയിരിക്കുന്നു. എന്‍വയോണ്‍മെന്റലി സീല്‍ഡ് അല്ല. ബാറ്ററി പാക്ക് ടൈപ്പ് പവര്‍ ബാക്കാപ്പാണുള്ളത്. ഒറ്റചാര്‍ജില്‍ 380 ചിത്രങ്ങളെടുക്കാം. 383 ഗ്രാം ഭാരമാണ് ക്യാമറയ്ക്ക്. ബില്‍ട്ട് ഇന്‍ വയര്‍ലെസ് നല്‍കിയിരിക്കുന്നു.

ഫ്യുജിഫിലിം എക്‌സ് ലെന്‍സ് മൗണ്ടാണ് ക്യാമറയിലുള്ളത്. 15-44 എംഎം പവര്‍ സൂം ലെന്‍സും ബോഡിയും ചേര്‍ന്നാണ് ഫ്യുജി ഈ ക്യാമറയെ 900 ഡോളറിനു ഉപയോക്താവിനു സമ്മാനിക്കുന്നത്. 18-55 എഫ് 2.8-4 ലെന്‍സും കൂടി വേണമെങ്കില്‍ 1299 ഡോളര്‍ നല്‍കണം. (വിലകള്‍ അന്താരാഷ്ട്ര വിപണിയിലേതാണ്. പ്രാദേശിക നികുതികള്‍ സഹിതമാണ് ഇന്ത്യന്‍ മാര്‍ക്കറ്റില്‍ ക്യാമറ എത്തുക.)

LEAVE A REPLY

Please enter your comment!
Please enter your name here