Home LENSES FUJI FILM ഫ്യുജിയുടെ 16എംഎം വൈഡ് ആംഗിള്‍ ലെന്‍സ് പുറത്തിറങ്ങി

ഫ്യുജിയുടെ 16എംഎം വൈഡ് ആംഗിള്‍ ലെന്‍സ് പുറത്തിറങ്ങി

1471
0
Google search engine

എപിഎസ്-സി/ ഡിഎക്‌സ് മിറര്‍ലെസ് ബോഡികള്‍ക്ക് യോജിച്ച കോംപാക്ട് ലൈറ്റ് വെയിറ്റ് (പ്രൈം) വൈഡ് ആംഗിള്‍ ലെന്‍സ് ഫ്യുജി വിപണിയിലെത്തിക്കുന്നു. എക്‌സ് സീരിസ് ക്യാമറകളില്‍ ഉപയോഗിക്കുമ്പോള്‍ 24 എംഎം വരെ വൈഡ് ലഭിക്കുന്ന ഇതിന് 16 എംഎം വൈഡാണ് പ്രാഥമികമായി ലഭിക്കുന്നത്. പരമാവധി അപ്പര്‍ച്ചര്‍ എഫ് 2.8. കുറഞ്ഞത് എഫ് 22. അപ്പര്‍ച്ചര്‍ റിങ് നല്‍കിയിട്ടുണ്ട്.

9 റൗണ്ടഡ് അപ്പര്‍ച്ചര്‍ ബ്ലേഡുകളും 10 എലമെന്റുകളും സഹിതമെത്തുന്ന ലെന്‍സിന് 155 ഗ്രാം ഭാരമേയുള്ളു. വേഗതയും നിശബ്ദവുമായ ഓട്ടോഫോക്കസ് പ്രവര്‍ത്തനത്തിനു വേണ്ടി സ്റ്റെപ്പിങ് മോട്ടോര്‍ ആണ് ഈ ലെന്‍സില്‍ ഉപയോഗിച്ചിരിക്കുന്നത്. 17 സെമി അകലത്തില്‍ നിന്നു വരെ ഫോക്കസ് ചെയ്യാം. മൈനസ് പത്തു ഡിഗ്രിയിലും ഷൂട്ട് ചെയ്യാവുന്ന ഈ ലെന്‍സ് വെതര്‍ സീല്‍ഡ് ആണ്. കറുപ്പിലും സില്‍വര്‍ നിറത്തിലും ലഭ്യമാണ്. വില 399 ഡോളര്‍.

LEAVE A REPLY

Please enter your comment!
Please enter your name here