Home LENSES മിറര്‍ലെസ് ക്യാമറകള്‍ക്ക് പറ്റിയ സൂം ലെന്‍സുമായി നിക്കോണ്‍

മിറര്‍ലെസ് ക്യാമറകള്‍ക്ക് പറ്റിയ സൂം ലെന്‍സുമായി നിക്കോണ്‍

2172
0
Google search engine

ഫുള്‍ഫ്രെയിം മിറര്‍ലെസ് ക്യാമറകള്‍ക്ക് പറ്റിയ സൂം ലെന്‍സ് (24-70 എംഎം) നിക്കോണ്‍ അവതരിപ്പിച്ചു. കഴിഞ്ഞ ഓഗസ്റ്റില്‍ പ്രഖ്യാപിച്ച ലെന്‍സാണിത്. നിക്കോണിന്റെ ഇസഡ്6, ഇസഡ്7 ക്യാമറകള്‍ക്കാണ് ഇത് അനുയോജ്യം. നിക്കോണിന്റെ എഫ് മൗണ്ടുകള്‍ക്കായി പുറത്തിറക്കിയ എഎഫ്-എസ് 24-70 എംഎം ലെന്‍സുമായി താരതമ്യം ചെയ്താല്‍ 25 ശതമാനം വലിപ്പക്കുറവും 18 ശതമാനം ഭാരക്കുറവും ഈ ലെന്‍സിന് ഉണ്ട്. 

പുതിയതായി വികസിപ്പിച്ചെടുത്ത ഒപ്ടിക്കല്‍ ഫോര്‍മുലയിലാണ് ഈ ലെന്‍സ് നിക്കോണ്‍ പുറത്തിറക്കുന്നത്. 15 ഗ്രൂപ്പുകളിലായി 17 എലമെന്റുകള്‍. രണ്ട് എക്‌സ്ട്രാ ലോ ഡിസ്‌പേഴ്‌സ്യന്‍ (ഇഡി) ഗ്ലാസും നാല് ആസ്ഫറിക്കല്‍ എലമെന്റും ഇതിലുണ്ട്. ഗോസ്റ്റിങ്ങും ഫ്‌ളെയറും കുറയ്ക്കാന്‍ വേണ്ടി നിക്കോണ്‍ വികസിപ്പിച്ചെടുത്ത നാനോ ക്രിസ്റ്റല്‍ കോട്ടിങ്ങിനു പുറമേ പുതിയ ആര്‍നിയോ കോട്ടിങ്ങും ഈ ലെന്‍സില്‍ ഉള്‍പ്പെടുത്തിരിക്കുന്നു. മുന്നിലും പിന്നിലും ഈര്‍പ്പവും പൊടിയും പറ്റിപ്പിടിക്കുന്നത് വേഗത്തില്‍ വൃത്തിയാക്കുന്നതിനു വേണ്ടി ഫ്‌ളൂറൈന്‍ കോട്ടിങ്ങും നല്‍കിയിരിക്കുന്നു.

പരാമവധി അപ്പര്‍ച്ചര്‍ എഫ് 2.8, കുറഞ്ഞത് എഫ്22. അപ്പര്‍ച്ചര്‍ റിംഗ് ഇല്ല. ഒമ്പത് ഡയഫ്രം ബ്ലേഡുകള്‍ നല്‍കിയിരിക്കുന്നു. ഓട്ടോഫോക്കസും മാനുവല്‍ ഫോക്കസും ഉണ്ട്. 33 സെമി ദൂരത്തില്‍ നിന്നു വരെ ഫോക്കസ് ചെയ്യാം. ആധുനികമായ സ്റ്റീപ്പര്‍ മോട്ടോറാണ് ഇതിലുമുള്ളത്. 805 ഗ്രാം ഭാരമുള്ള ഇതില്‍ പവര്‍സൂം ഒഴിവാക്കിയിരിക്കുന്നു. 2300 ഡോളറാണ് ഇതിന്റെ അന്താരാഷ്ട്ര മാര്‍ക്കറ്റിലെ വില.

LEAVE A REPLY

Please enter your comment!
Please enter your name here