കാനോണ്‍ – അള്‍ട്രാ കോംപാക്ട് 70-200 ലെന്‍സ് ഉള്‍പ്പെടെ ആറു പുതിയ ആര്‍എഫ് ലെന്‍സുമായി

0
990

മിറര്‍ലെസ് ഫുള്‍ ഫ്രെയിം ക്യാമറകള്‍ക്ക് യോജിച്ച ആറു പുതിയ ലെന്‍സുകള്‍ ഈ വര്‍ഷം പുറത്തിറക്കുമെന്ന് കാനോണ്‍. ഇതില്‍ ഉപയോക്താക്കള്‍ ഏറെ പ്രതീക്ഷ പുലര്‍ത്തുന്ന ആര്‍എഫ് 70-200 എഫ് 2.8 എല്‍ യുഎസ്എം ലെന്‍സുമുണ്ട്. ഈ ലെന്‍സിന്റെ ഉള്‍പ്പടെ യാതൊന്നിന്റെയും പ്രത്യേകതകള്‍ കാനോണ്‍ പുറത്തുവിട്ടിട്ടില്ല. ആര്‍എഫ് 15-35 എംഎം എഫ് 2.8 വൈഡ് ആംഗിള്‍, ആര്‍എഫ് 24-70 എഫ് 2.8 യുഎസ്എം എന്നിവയും ഇതില്‍ ഉള്‍പ്പെടുന്നു. ഈ രണ്ടും വേഗമേറിയ സൂമിങ്ങുകള്‍ കൊണ്ട് വിസ്മയിപ്പിച്ചേക്കുമെന്നാണ് സൂചനകള്‍. കുറഞ്ഞ പ്രകാശത്തിലും പ്രവര്‍ത്തിക്കുന്ന ഇവയ്ക്ക് വേഗതയുടെയും കൃത്യതയുടെയും കാര്യത്തില്‍ മികച്ച പ്രകടനം പുറത്തെടുക്കാന്‍ കഴിഞ്ഞേക്കും.

ഇതു കൂടാതെ 24-240 എംഎം എഫ്4-6.3 ട്രാവല്‍ സൂം ലെന്‍സും വര്‍ഷാവസാനത്തോടെ കാനോണ്‍ വിപണിയിലെത്തിക്കും. ആര്‍എഫ് 85 എംഎം എഫ് 1.2എല്‍ യുഎസ്എം രണ്ട് വേരിയന്റുകളിലാണ് എത്തുക. ഒന്ന് സാധാരണ മോഡലും മറ്റൊന്ന് ഡിഎസ് (ഡീഫോക്കസ് സ്മൂത്തിങ്- ബൊക്കെ ഇമേജുകള്‍ മനോഹരമായി സ്മൂത്താക്കിയെടുക്കുന്ന രീതി) വേരിയന്റും. ഈ ലെന്‍സുകളിലെല്ലാം തന്നെ പൊതുവായി കാനോണ്‍ അവതരിപ്പിക്കുന്ന ക്യാമറ ബോഡിയും ലെന്‍സും തമ്മിലുള്ള വര്‍ദ്ധിപ്പിച്ച കമ്മ്യൂണിക്കേഷനും പവര്‍ എന്‍ഹാന്‍സിങ്ങും ഫുള്‍ ഫ്രെയിം മിറര്‍ലെസ് ക്യാമറകളിലെ വേഗമേറിയ ഓട്ടോഫോക്കസ് എന്ന സങ്കല്‍പ്പം യാഥാര്‍ത്ഥ്യമാക്കിയേക്കാം.

85 എംഎം എഎഫ് 1.2 എന്ന വലിയ അപ്പര്‍ച്ചറോടു കൂടിയ മിഡ് ടെലി ഫോട്ടോ പ്രൈം ലെന്‍സ് പോര്‍ട്രെയിറ്റ് ഫോട്ടോഗ്രാഫര്‍മാര്‍ക്ക് യോജിച്ചതാണ്. മികച്ച ക്ലോസപ്പ് ഷോട്ടുകള്‍ പകര്‍ത്താന്‍ ഈ ലെന്‍സ് ഉപകരിച്ചേക്കും. ഈ ശ്രേണിയിലെ (85 എംഎം എഎഫ് 1.2 എല്‍ യുഎസ്എം) ഡിഎസ് ലെന്‍സ് മികച്ച ബൊക്കെ ചിത്രങ്ങള്‍ പകര്‍ത്താന്‍ സഹായചിക്കും. ആള്‍ക്കൂട്ടത്തിനിടയില്‍ നിന്നു പോലും മികച്ച പോര്‍ട്രെയിറ്റ് പകര്‍ത്താന്‍ ഇതിനു കഴിയുമെന്നാണ് കാനോണിന്റെ അവകാശവാദം. 

24-70എംഎം എഫ് 2.8 ലെന്‍സ് പോര്‍ട്രെയിറ്റുകള്‍, ലാന്‍ഡ്‌സ്‌കേപ്പുകള്‍, ഡോക്യുമെന്ററികള്‍, വെഡ്ഡിങ് ഫംഗ്ഷനുകള്‍ എന്നിവ കവര്‍ ചെയ്യുന്നവര്‍ക്ക് ഏറെ പ്രയോജനപ്പെട്ടേക്കാം. പ്രൊഫഷണലുകള്‍ക്ക് യോജിച്ച സ്റ്റാന്‍ഡേര്‍ഡ് സൂം ലെന്‍സാണ് ഇത്.
15-35 എഫ് 2.8 എന്ന ലെന്‍സ് ആവട്ടെ വേഗമേറിയ അപ്പര്‍ച്ചര്‍ കരുത്തോടെ എത്തുന്ന വൈഡ് ആംഗിള്‍ ലെന്‍സാണ്. ആര്‍ക്കിടെക്ചര്‍, ഇന്റീരിയര്‍, ലാന്‍ഡ്‌കേപ്പുകള്‍ എന്നിവ പകര്‍ത്താന്‍ അനുയോജ്യം. 

70-200 എഫ് 2.8 എന്ന ലെന്‍സ് പ്രൊഫഷണല്‍ ഫോട്ടോഗ്രാഫര്‍മാരെ മുന്നില്‍ കണ്ടാണ് കാനോണ്‍ പുറത്തിറക്കുന്നത്. വെഡ്ഡിങ്, വൈല്‍ഡ്‌ലൈഫ്, സ്‌പോര്‍ട്‌സ് എന്നിവ പകര്‍ത്താന്‍ മികച്ചത്. ഈ ഹൈസ്പീഡ്, മീഡിയം ടെലിഫോട്ടോ സൂം ലെന്‍സ് ഏതു ക്യാമറ ബാഗിലും ചേര്‍ത്തു വെക്കാന്‍ കഴിയുമെന്നതാണ് മെച്ചം.

24-240 എംഎം എഫ്4-6.3 എന്ന ലെന്‍സ് യാത്രികരായ അമച്വര്‍ ഫോട്ടോഗ്രാഫര്‍മാരെ മുന്നില്‍ കണ്ടുള്ളതാണ്. എല്ലാത്തിനു പറ്റിയ ഒരു ലെന്‍സ് എന്ന ടാഗ് ലൈനാണ് ഈ ലെന്‍സിന് ഏറെ ചേരുക.

LEAVE A REPLY

Please enter your comment!
Please enter your name here