ഫ്യൂജിയുടെ പോയിന്റ് ആന്‍ഡ് ഷൂട്ട് ക്യാമറ ഫൈന്‍പിക്‌സ് എക്‌സ്പി140

0
968

ഓട്ടോമാറ്റിക്ക് ഫീച്ചറുകളുമായി ഫ്യൂജിയുടെ പോയിന്റ് ആന്‍ഡ് ഷൂട്ട് ക്യാമറ ഫൈന്‍പിക്‌സ് എക്‌സ്പി140 വിപണിയിലേക്കെത്തുന്നു. 25 മീറ്റര്‍ വരെ വാട്ടര്‍പ്രൂഫും 1.75 മീറ്റര്‍ ഷോക്ക്പ്രൂഫും മൈനസ് പത്തു ഡിഗ്രി വരെ ഫ്രീസ് പ്രൂഫും പിന്നെ ഡസ്റ്റ്പ്രൂഫും ചേര്‍ന്ന ക്യാമറയാണിത്. കാണാനഴകുള്ള നല്ല ഹാന്‍ഡ് ഗ്രിപ്പുള്ള ഈ ക്യാമറ ഏതു സാഹചര്യത്തിലും ഉപയോഗിക്കാന്‍ കഴിയുന്ന വിധത്തിലാണ് നിര്‍മ്മിച്ചിരിക്കുന്നത്.
16.4 എംപി ബിഎസ്‌ഐ (ബാക്ക് സൈഡ് ഇല്യുമിനേറ്റഡ്) സിമോസ് സെന്‍സറാണ് ഇതിലുള്ളത്. 12800 വരെ ഐഎസ്ഒ നല്‍കാന്‍ ശേഷിയുണ്ട് ഇതിന്. ഫ്യൂജിനോണ്‍ 5എക്‌സ് ഒപ്റ്റിക്കല്‍ സൂം ലെന്‍സാണ് ഇതില്‍ ഘടിപ്പിച്ചിരിക്കുന്നത്. ഡിജിറ്റല്‍ സൂം ടെക്‌നോളജിയുടെ സഹായത്തോടെ ഇത് 10എക്‌സ് സൂം നല്‍കാന്‍ സാധിക്കും.

ഐ ഡിറ്റക്ഷന്‍, സീന്‍ റെക്കഗ്നീഷന്‍ ഓട്ടോ മോഡ്, പ്രീസെറ്റ് ചെയ്ത റിച്ച്, ഫൈന്‍, മോണോക്രാം എന്നിങ്ങനെയുള്ള പതിനേഴോളം അഡ്വാന്‍സ്ഡ് ഫില്‍ട്ടേഴ്‌സ് എന്നിവ മികച്ച ഷൂട്ടിങ് അനുഭവം നല്‍കുന്നു. മൊബൈല്‍ ഫോണിലേക്ക് വളരെയെളുപ്പത്തില്‍ ബ്ലുടൂത്ത് വഴി കണക്ട് ചെയ്യാനാവും. ഇതിനായി ഫ്യുജിഫിലിം ക്യാമറ റിമോട്ട് ആപ്പ് ക്യാമറയിലുണ്ട്. മഞ്ഞ, നീല, വെളുപ്പ്, കറുപ്പ് എന്നീ നിറങ്ങളില്‍ ലഭ്യമാണ്. മാര്‍ച്ചില്‍ ലഭ്യമാവുന്ന ക്യാമറയ്ക്ക് 230 ഡോളറാണ് വില.

LEAVE A REPLY

Please enter your comment!
Please enter your name here