ഇനിയില്ല, ചുംബനചിത്രത്തിലെ നായകനും

0
411
FILE - In this Aug. 14, 1945 file photo provided by the U.S. Navy, a sailor and a woman kiss in New York's Times Square, as people celebrate the end of World War II. The ecstatic sailor shown kissing a woman in Times Square celebrating the end of World War II has died. George Mendonsa was 95. It was years after the photo was taken that Mendonsa and Greta Zimmer Friedman, a dental assistant in a nurse???s uniform, were confirmed to be the couple. (Victor Jorgensen/U.S. Navy, File)

ഒരൊറ്റ ചുംബനത്തിലൂടെ ലോകമാകമാനം പ്രസിദ്ധി നേടിയ നാവികനും യാത്രയായി. രണ്ടാം ലോകമഹായുദ്ധത്തിന്റെ ഐക്കണ്‍ എന്ന നിലയ്ക്ക് പ്രസിദ്ധിയാര്‍ജ്ജിച്ച ന്യൂയോര്‍ക്ക് ടൈംസ്‌ക്വയറില്‍ നാവികന്‍ നേഴ്‌സിനെ ചുംബിക്കുന്ന ചിത്രമായിരുന്നു ഇത്. നാവികന്‍ ജോര്‍ജ് മെന്‍ഡോന്‍സ(95)യാണ് ഇപ്പോള്‍ ഓര്‍മയായത്. നേരത്തെ, ചിത്രത്തിലെ നേഴ്‌സായിരുന്ന ഗ്രെറ്റ ഫ്രൈഡ്മാന്‍ 2016 സെപ്റ്റംബറില്‍ അന്തരിച്ചിരുന്നു. 

ലൈഫ് മാഗസിന്‍ ഫോട്ടോഗ്രാഫറായ ആല്‍ഫ്രഡ് ഐസന്‍സ്റ്റഡായിരുന്നു ആഹ്ലാദത്തിന്റെ ഔന്നത്യം നിറഞ്ഞ ചുംബന നിമിഷങ്ങള്‍ ക്യാമറയില്‍ പകര്‍ത്തിയത്. ഇത് ലൈഫ് മാസികയില്‍ പ്രസിദ്ധീകരിക്കപ്പെട്ടതോടെ ഒറ്റ ചിത്രത്തിലൂടെ ഇരുവരും ലോകപ്രസിദ്ധരായി മാറി. എന്നാല്‍ ചിത്രത്തിലെ നായകനും നായികയെയും തിരിച്ചറിഞ്ഞത് 1980-കളിലായിരുന്നുവെന്നതായിരുന്നു ചിത്രത്തിന്റെ ക്ലൈമാക്‌സ്. 

രണ്ടാം ലോകമഹായുദ്ധത്തില്‍ ആണവബോംബ് വര്‍ഷിച്ചതിനെ തുടര്‍ന്ന് യുഎസിനു മുന്നില്‍ ജപ്പാന്‍ പരാജയം സമ്മതിച്ച ദിവസമായിരുന്നു അത്, കൃത്യമായി പറഞ്ഞാല്‍ 1945 ഓഗസ്റ്റ് 14. യുദ്ധത്തിന് അറുതിയായതോടെ ടൈം സ്‌ക്വയറില്‍ ആയിരക്കണക്കിനാളുകളാണ് ആഹ്ലാദം പങ്കിടാന്‍ ഓടിയെത്തിയത്. ആശുപത്രിയില്‍ നിന്ന് യൂണിഫോം മാറാതെ ഗ്രെറ്റ ഇവിടെയെത്തിയപ്പോള്‍ ആഹ്ലാദത്താല്‍ ഓടിയെത്തിയ ഒരു നാവികന്‍ തെരുവില്‍വച്ച് വാരിപ്പുണര്‍ന്ന് ചുംബിച്ചു. ജനങ്ങളുടെ ആഹ്ലാദം പകര്‍ത്തുകയായിരുന്ന ഐസന്‍സ്റ്റഡിന്‍ ഈ രംഗം കാണുകയും പകര്‍ത്തുകയുമായിരുന്നു. 2005-ല്‍ ടൈംസ്‌ക്വയറില്‍ വച്ച് ഈ ചിത്രം പുനരാവിഷ്‌ക്കരിക്കാന്‍ നാവികനും നേഴ്‌സും വീണ്ടും ഒരുമിച്ചിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here