കാനോണിന്റെ ഇഎഫ്-എം 32 എംഎം എഫ് 1.4 ലെന്‍സ്

0
1749

എപിഎസ്-സി ഫോര്‍മാറ്റ് മിറര്‍ലെസ് ക്യാമറകള്‍ക്കു യോജിച്ച (ഇഎഫ്-എം മൗണ്ടിനു യോജിച്ചത്) മൂന്നാം പ്രൈം ലെന്‍സുമായി കാനോണ്‍. ഫുള്‍ഫ്രെയിമില്‍ 51 എംഎമ്മിനു തുല്യമായ 32 എംഎം ഫോക്കല്‍ ദൂരം ലഭിക്കുന്ന ലെന്‍സാണിത്. 43 എംഎം ഫില്‍ട്ടര്‍ ത്രെഡ് ഉള്ള ഇതില്‍ 0.23 മീറ്റര്‍ ദൂരത്തില്‍ നിന്നുവരെ ചിത്രങ്ങളെടുക്കാം. 0.25 എക്‌സ് ആണ് മാഗ്നിഫിക്കേഷന്‍. ഏഴു ഡയഫ്രം ബ്ലേഡുകള്‍ ഉള്ള ലെന്‍സിന് ഹുഡ് ഓപ്ഷണലായാണ് നല്‍കിയിരിക്കുന്നത്. 235 ഗ്രാം ഭാരമുള്ള ഇതില്‍ എട്ടു ഗ്രൂപ്പുകളിലായി 14 എലമെന്റുകള്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നു. 

കോംപാക്ട് എന്നതിനൊപ്പം ലൈറ്റ് വെയ്റ്റ് എന്നതും ഉപയോക്താക്കളെ ഈ ലെന്‍സ് വാങ്ങാന്‍ പ്രേരിപ്പിച്ചേക്കും. നല്ല വൈഡ് ലഭിക്കുന്നുവെന്നതും മികച്ച ക്വാളിറ്റി തന്നെ. ഫൈന്‍ അഡ്ജസ്റ്റുമെന്റിനു വേണ്ടി വലിയ റൊട്ടേഷനോടു കൂടിയ ഫോക്കസ് റിംഗ് ഏറെ സൗകര്യപ്രദമാണ്. ഫ്‌ളെയറിനെതിരേ നല്ല രീതിയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. എന്നാല്‍, ഇമേജ് സ്റ്റെബിലൈസേഷന്‍ ഇല്ലെന്നത് വലിയൊരു പോരായ്മയാണ്. ക്രോമാറ്റിക്ക് അബ്രഷന്‍ പലേടത്തും കാര്യമായി ദൃശ്യങ്ങളെ പിന്തുണയ്ക്കുന്നില്ലെന്നതാണ് വലിയൊരു പോരായ്മ. വൈഡ് ആംഗിളില്‍ ചില അപ്പര്‍ച്ചറുകളില്‍ പൂച്ച കണ്ണ് ആകൃതിയിലാണ് പലേടത്തും ബൊക്കെ പ്രത്യക്ഷപ്പെടുന്നത്. ഇത് വലിയ ആരോചകമായി അനുഭവപ്പെടുന്നുണ്ട്. 

പോര്‍ട്രെയിറ്റ്, ലോ-ലൈറ്റ് ഇമേജിങ്ങിനു നല്ല റിസല്‍ട്ട് നല്‍കുന്നുണ്ട്. എന്നാല്‍, വൈഡ് അപ്പര്‍ച്ചര്‍ ഉപയോഗിക്കേണ്ടി വരുന്ന ഹൈ കോണ്‍ട്രാസ്റ്റ് ഷൂട്ടിങ് സാഹചര്യത്തില്‍ കാര്യമായ പ്രകടനം നടത്താന്‍ കഴിയുന്നില്ലെന്നത് വലിയൊരു പ്രതിസന്ധിയായി മാറുന്നുണ്ട്. 

മറ്റു ലെന്‍സുകളുമായുള്ള താരതമ്യത്തിനു വേണ്ടി ഇവിടെ ക്ലിക്ക് ചെയ്യുക.

LEAVE A REPLY

Please enter your comment!
Please enter your name here