Home LENSES നിക്കോണിനും കാനോണിനും വേണ്ടി ടോകിനയുടെ പുതിയ ഫുള്‍ഫ്രെയിം വൈഡ് ആംഗിള്‍ ലെന്‍സ്

നിക്കോണിനും കാനോണിനും വേണ്ടി ടോകിനയുടെ പുതിയ ഫുള്‍ഫ്രെയിം വൈഡ് ആംഗിള്‍ ലെന്‍സ്

1445
0
Google search engine

കഴിഞ്ഞ സെപ്റ്റംബറില്‍ ഫോട്ടോകിനയില്‍ ടോകിന ഔദ്യോഗികമായി പ്രദര്‍ശിപ്പിച്ച ഒപെറ 16-28 മില്ലിമീറ്റര്‍ F2.8 എന്ന വൈഡ് ആംഗിള്‍ ലെന്‍സ് വില്‍പ്പനയ്‌ക്കെത്തുന്നു. മാര്‍ച്ച് മധ്യത്തോടെ എത്തുമെന്നു പ്രതീക്ഷിക്കുന്ന ഈ ഫുള്‍ ഫ്രെയിം വൈഡ് ആങ്കിള്‍ സൂം ലെന്‍സിന് അന്താരാഷ്ട്ര വിപണിയില്‍ 699 ഡോളര്‍ ആണ് വില. കാനോണ്‍ ഇഎഫ്, നിക്കോണ്‍ എഫ് മൗണ്ടുകളില്‍ ഈ ലെന്‍സ് ഉപയോഗിക്കാം.

ഒപെറ സീരീസില്‍ മുമ്പ് പുറത്തിറക്കിയ 50 എംഎം F1.4 ലെന്‍സിന്റെ ശ്രേണിയിലേക്കാണ് ഈ പുതിയ ലെന്‍സും ചേര്‍ന്നു നില്‍ക്കുന്നത്. കലാപരമായ മികച്ച ചിത്രങ്ങളെടുക്കാന്‍ ഈ ലെന്‍സ് ഫോട്ടോഗ്രാഫര്‍മാരെ സഹായിക്കുമെന്ന് ടോകിന പറയുന്നു. ചെറിയതും ഭാരരഹിതവുമായ ഒരു ലെന്‍സ് അല്ല ഇത്. ഇതിനു വേണ്ടിയായിരുന്നില്ല തങ്ങളുടെ ശ്രമമെന്നും മറിച്ച് ഇമേജ് നിലവാരമുയര്‍ത്തുന്നതിനു വേണ്ടായിരുന്നു ഈ ലെന്‍സിലൂടെ ശ്രമിച്ചതെന്നും ടോകിന വാര്‍ത്താക്കുറിപ്പില്‍ പറയുന്നു. 940 ഗ്രാം ഭാരമുണ്ട് ഈ ലെന്‍സിന്.

13 ഗ്രൂപ്പുകളിലായി 15 എലമെന്റുകള്‍ മികച്ച ദൃശ്യവിസ്മയം ഒരുക്കുന്നു. ഔട്ട് ഓഫ് ഫോക്കസ് സംഭവിക്കാതിരിക്കാനായി നൈന്‍ ബ്ലേഡഡ് ഐറിസ് സംവിധാനം ഉപയോഗിച്ചിരിക്കുന്നു. എടി-എക്‌സ് 16-28 എംഎം എഫ് 2.8 പ്രോ എഫ്എക്‌സിനേക്കാള്‍ വേഗതയ്ക്കും കൃത്യതയ്ക്കും വേണ്ടി പരിഷ്‌ക്കരിച്ച ഓട്ടോ ഫോക്കസ് സിസ്റ്റവും ഈ ലെന്‍സിനു ഗുണം ചെയ്യും.

ഈ ലെന്‍സ് ഉപയോഗിച്ചെടുത്ത ചിത്രങ്ങള്‍ക്കായി ക്ലിക്ക് ചെയ്യുക.


ഒപെറ 16-28 മില്ലിമീറ്റര്‍ F2.8

LEAVE A REPLY

Please enter your comment!
Please enter your name here