കോട്ടയം(ചിങ്ങവനം): നല്ല ചിത്രങ്ങളെടുക്കാന്‍ നല്ല ഫോട്ടോഗ്രാഫര്‍മാര്‍ തന്നെ വേണം. നല്ല കലാകാരനായ ഒരു ഫോട്ടോഗ്രാഫര്‍ക്കെ അതിനു കഴിയൂ. എല്ലാവരും ഫോട്ടോയെടുക്കു.നേച്ചര്‍ ഫോട്ടോഗ്രാഫിയായാലും, മറ്റുപരിപാടികളുടെ ഫോട്ടോയായാലും നല്ല ഒരു ഫോട്ടോഗ്രാഫര്‍ എടുക്കുന്ന ചിത്രത്തിനെ ഭംഗിയുണ്ടാകൂ. അതുകൊണ്ട് എല്ലാ ഫോട്ടോഗ്രാഫര്‍മാരും എങ്ങനെ നന്നായി ഫോട്ടോ എടുക്കാം എന്ന് പഠിക്കണം. ഫോട്ടോ വൈഡ് ക്യാമറ ക്ലബ് ഫാമിലി മീറ്റ് ഉല്‍ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു വൈദ്യുതി മന്ത്രി എം. എം മണി. ചിങ്ങവനം വാതക്കാട്ട് വി .ഒ മാര്‍ക്കോസ് ഹാളില്‍ നടന്ന ഫാമിലി മീറ്റില്‍ ഫോട്ടോവൈഡ് മാനേജിങ് എഡിറ്റര്‍ എ പി ജോയ് അധ്യക്ഷത വഹിച്ചു.
ഫോട്ടോവൈഡ് ക്യാമറ ക്ലബ് കുടുംബസംഗമത്തില്‍ സി പി ഐ.എം. ജില്ലാ സെക്രട്ടറി വി.എന്‍.വാസവനെ ആദരിച്ചു. പ്രളയകാലത്ത് ഫോട്ടോ വൈഡ് ക്യാമറ ക്ലബ് അംഗങ്ങള്‍ക്കൊപ്പം കുമരകം ഉള്‍പ്പടെയുള്ള പ്രദേശങ്ങളില്‍ നടത്തിയ രക്ഷാപ്രവര്‍ത്തനവും അഭയം പാലിയേറ്റിവ് കെയര്‍ സൊസൈറ്റി നേതൃത്വത്തില്‍ നടത്തുന്ന ആതുര സേവന പ്രവര്‍ത്തങ്ങളും പരിഗണിച്ചാണിത്. ക്യാമറ ക്ലബ്ബിന്റെ ആദരം ഉല്‍ഘാടന സമ്മേളനത്തില്‍ മന്ത്രി എം.എം. മണി വി എന്‍ വാസവന് സമ്മാനിച്ചു. കോര്‍ഡിനേറ്റര്‍ അനില്‍ കണിയാമല സ്വാഗതവും സജി എണ്ണക്കാട് ആമുഖ പ്രഭാഷണവും നടത്തി. ചിത്ര കൃഷ്ണന്‍കുട്ടി ആശംസയും സി വി ജോര്‍ജ് നന്ദിയും പറഞ്ഞു.

വെള്ള ഷര്‍ട്ട് അണിഞ്ഞ ക്യാമറ ക്ലബ് അംഗങ്ങളായിരുന്നു മന്ത്രിയെ വേദിയിലേക്ക് ആനയിച്ചത്. ആദ്യമെത്തിയ 25 കുടുംബങ്ങളില്‍നിന്നു തെരഞ്ഞെടുത്ത 3 കുടുംബങ്ങള്‍ക്ക് ക്യാമറ ക്ലബ് അംഗം ജീമോന്‍ രാജ് നല്‍കിയ ഉപഹാരം ചിത്ര കൃഷ്ണന്‍കുട്ടി നല്‍കി. മീറ്റില്‍ പങ്കെടുത്ത എല്ലാ കുടുംബങ്ങളില്‍ നിന്നും നറുക്കിട്ടെടുത്ത 21 ഫാമിലിക്ക് ലിസ് മാര്‍ക്കറ്റിങ് ട്രൈ കാബിനടക്കമുള്ള സമ്മാനങ്ങള്‍ നല്‍കി. പങ്കെടുത്ത എല്ലാ ഫാമിലിക്കും ഫോട്ടോവൈഡ് മാഗസിന്റെ ഉപഹാരങ്ങളും നല്‍കി .

ഉച്ചകഴിഞ്ഞു നടന്ന സാംസ്‌കാരിക സമ്മേളനവും സമാപനസമ്മേളനവും സാഹിത്യകാരനും സിനിമ നിര്‍മ്മാതാവും നടനുമായ തമ്പി ആന്റണി ഉല്‍ഘാടനം ചെയ്തു.
