ഫോട്ടോ വൈഡ് ക്യാമറ ക്ലബ് ഫാമിലി മീറ്റില്‍ തമ്പി ആന്റണിയെ ആദരിച്ചു

0
1356

ചിങ്ങവനം: ഫോട്ടോ വൈഡ് ക്യാമറ ക്ലബ് ഫാമിലി മീറ്റിനോടനു ബന്ധിച്ച് നടത്തിയ സാംസ്‌കാരിക സമ്മേളനത്തില്‍ പ്രവാസി മലയാളിയും നടനും നിര്‍മ്മാതാവും സാഹിത്യകാരനുമായ തമ്പി ആന്റണിയുടെ കലാപരമായ പ്രവര്‍ത്തനങ്ങളെ മുന്‍നിര്‍ത്തി ഫോട്ടോ വൈഡ് ക്യാമറ ക്ലബ് ആദരിച്ചു. ആര്‍ച്ച് ബിഷപ്പ് മാര്‍ സേവറിയോസ് കുര്യാക്കോസ് അവാര്‍ഡ് നല്കി. ഉച്ചകഴിഞ്ഞു നടന്ന സാംസ്‌കാരിക സമ്മേളനവും സമാപനസമ്മേളനവും തമ്പി ആന്റണി ഉല്‍ഘാടനം ചെയ്തു.

മറ്റുള്ള പ്രസിദ്ധീകരണങ്ങളെ അപേക്ഷിച്ച് ഫോട്ടോഗ്രാഫിയോടുള്ള പാഷനാണ് ഫോട്ടോവൈഡ് മാഗസിനെയും ക്യാമറ ക്ലബ്ബ് കൂട്ടായ്മയേയും ഇതുപോലെ നല്ല രീതിയില്‍ മുന്നോട്ടു പോകുന്നതിനുള്ള പ്രധാന പ്രചോദനം. ഫോട്ടോവൈഡ് മാഗസിനും ഫോട്ടോഗ്രാഫര്‍മാരുടെ ഈ കൂട്ടായ്മയും ഇനിയും വളരെ ഭംഗിയായി മുന്നോട്ടു പോകട്ടെ എന്ന് ആശംസിക്കുന്നു. വാതക്കാട്ട് വി.ഒ. മര്‍ക്കോസ് ഹാളില്‍ വച്ചു നടന്ന ചടങ്ങില്‍ പ്രൊഫ: മാടവന ബാലകൃഷ്ണപിള്ള, വി.ജയകുമാര്‍, രാജന്‍ പോള്‍, ഏ.പി. ജോയി, അനില്‍ കണിയാമല ,സി.വി. ജോര്‍ജ്, സജി എണ്ണക്കാട് എന്നിവര്‍ സംസാരിച്ചു.


പ്രവാസി മലയാളി സാഹിത്യകാരനും നടനും നിര്‍മ്മാതാവുമായ തമ്പി ആന്റണിക്ക് ഫോട്ടോ വൈഡ് ക്യാമറ ക്ലബ് ഫാമിലി മീറ്റിനോടനുബന്ധിച്ച് നടന്ന ചടങ്ങില്‍ കലാപരമായ പ്രവര്‍ത്തനങ്ങള്‍ക്ക് ഫോട്ടോ വൈഡ് ക്യാമറക്ലബ് ഏര്‍പ്പെടുത്തിയ അവാര്‍ഡ് ആര്‍ച്ച്ബിഷപ്പ് സേവറിയോസ് മാര്‍ കുര്യാക്കോസ് നല്‍കുന്നു.പ്രൊഫ: മാടവന ബാലകൃഷ്ണപിള്ള, വിജയകുമാര്‍, രാജന്‍ പോള്‍, ഏ.പി. ജോയി, അനില്‍ കണിയാമല ,സി.വി. ജോര്‍ജ്, സജി എണ്ണക്കാട് എന്നിവര്‍ എന്നിവര്‍ സമീപം..

ഫോട്ടോ വൈഡ് ക്യാമറ ക്ലബ് സാംസ്‌കാരിക സമ്മേളനവും സമാപനസമ്മേളനവും തമ്പി ആന്റണി ഉല്‍ഘാടനം ചെയുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here