ക്യാമറയിലെ ബ്ലുടൂത്തിനെ നിയന്ത്രിക്കാന്‍ സോണിയുടെ റിമോട്ട് കമാന്‍ഡര്‍

0
485

തങ്ങളുടെ ക്യാമറകള്‍ ബ്ലുടൂത്ത് ഫംഗ്ഷനുകള്‍ ഉപയോഗിച്ച് നിയന്ത്രിക്കാന്‍ കഴിയുന്ന ഒരു എക്‌സ്റ്റേണല്‍ ഡിവൈസ് സോണി പുറത്തിറക്കി. റിമോട്ട് കമാന്‍ഡര്‍ എന്നാണ് ഈ ഉപകരണത്തിന്റെ പേര്. ക്യാമറയില്‍ തൊടാതെ തന്നെ ഈ റിമോട്ട് കണ്‍ട്രോളര്‍ ഉപയോഗിച്ച് സോണിയുടെ തെരഞ്ഞെടുത്ത ക്യാമറകള്‍ പ്രവര്‍ത്തിപ്പിക്കാമെന്നതാണ് ഇതിന്റെ സവിശേഷത. പൂര്‍ണ്ണമായും ഒരു റിമോട്ട് കണ്‍ട്രോള്‍ ഡിവൈസ് ആണിത്. ആര്‍എംടി-പി1ബിടി എന്നാണ് പേര്. വയറുകളും കേബിളുകളുമൊന്നുമില്ലാതെ തന്നെ വേഗമേറിയ രീതിയില്‍ പ്രവര്‍ത്തിക്കുമെന്നതാണ് ഇതിന്റെ പ്രത്യേകത. വെറും 0.05 സെക്കന്‍ഡുകള്‍ക്കുള്ളില്‍ ഇതു സിഗ്നലുകള്‍ സ്വീകരിക്കുകയും അതിനനുസരിച്ച് ക്യാമറകളെ പ്രവര്‍ത്തിപ്പിക്കുകയും ചെയ്യും.

ഡസ്റ്റ്, മോയിസ്റ്റര്‍ റെസിസ്റ്റന്റ് ഉള്ളതു കൊണ്ട് ഏതു താപനിലയിലും ഇതു പ്രവര്‍ത്തിക്കുമെന്നാണ് സോണിയുടെ അവകാശവാദം. ഇതിന്റെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് വിവരം തരുന്ന ഒരു എല്‍ഇഡി ലൈറ്റും ഇതിലുണ്ട്. 

ക്യാമറ മാനുവല്‍ ഫോക്കസ് ചെയ്യുന്നതിനു വേണ്ടി ഫോക്കസ് ബട്ടണ്‍, മൂവികളുടെ റെക്കോഡിങ്ങിനു വേണ്ടി സ്റ്റാര്‍ട്ട്/ സ്‌റ്റോപ്പ് ബട്ടണ്‍, പവര്‍ സൂം അല്ലെങ്കില്‍ ഡിജിറ്റല്‍ സൂം നിയന്ത്രിക്കുന്നതിനുള്ള ബട്ടണ്‍ എന്നിവയും ഇതിലുണ്ട്. ആവശ്യമുള്ള സമയത്തോളം ബട്ടണ്‍ അമര്‍ത്തിപ്പിടിച്ചിരിക്കേണ്ട ആവശ്യമില്ല. അതിനായി ഒരു ബള്‍ബ് മോഡ് ഇതില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നു. ഉപയോക്താക്കളുടെ ഇഷ്ടാനുസരണം സെറ്റിങ്ങുകള്‍ സേവ് ചെയ്തു വച്ച് ഉപയോഗിക്കുന്നതിനായി സി1 കസ്റ്റം ബട്ടണും ഇതോടൊപ്പമുണ്ട്.

സോണിയുടെ എ6400, എ7ആര്‍3, എ7ത്രീ, എ9 ക്യാമറകള്‍ക്ക് ഇത് ഉപയോഗിക്കാം. ഏപ്രില്‍ മാസം മുതല്‍ സോണി ഇതു ലഭ്യമാക്കും. 80 യുഎസ് ഡോളറാണ് വില.

ആര്‍എംടി-പി1ബിടി യെ സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ക്ക് ഇവിടെ ക്ലിക്ക് ചെയ്യുക.

LEAVE A REPLY

Please enter your comment!
Please enter your name here