Home LENSES NIKON നിക്കോണിന്റെ പുതിയ മിറര്‍ലെസ് ലെന്‍സ് 24-70 എംഎം എഫ്2.8 എസിന്റെ കൂടുതല്‍ വിവരണവും ചിത്രങ്ങളും

നിക്കോണിന്റെ പുതിയ മിറര്‍ലെസ് ലെന്‍സ് 24-70 എംഎം എഫ്2.8 എസിന്റെ കൂടുതല്‍ വിവരണവും ചിത്രങ്ങളും

1545
0
Google search engine

ജപ്പാനിലെ യോക്കോഹാമയില്‍ നടക്കുന്ന സിപി പ്ലസ് ഫോട്ടോഗ്രാഫി ഷോയില്‍ നിക്കോണ്‍ തങ്ങളുടെ പുതിയ മിറര്‍ലെസ് ലെന്‍സ് അവതരിപ്പിച്ചു. ഇവിടെ നിന്നുള്ള കൂടുതല്‍ ചിത്രങ്ങളും വിവരണവുമാണ് ഇതോടൊപ്പമുള്ളത്. ഇസഡ് 24-70എംഎം എഫ്2.8 എസ് എന്ന മോഡലാണിത്. ഈ ലെന്‍സിനെക്കുറിച്ച് നേരത്തെ (2019 ഫെബ്രുവരി 14ന്) ഫോട്ടോവൈഡ് ഡോട്ട് കോം റിപ്പോര്‍ട്ട് ചെയ്തിരുന്നു. മാര്‍ച്ച് ലക്കം ഫോട്ടോവൈഡ് മാസികയിലും (പേജ് 16) ഈ ലെന്‍സിനെക്കുറിച്ചുള്ള വിവരണം നല്‍കിയിട്ടുണ്ട്. നിക്കോണ്‍ ഫോട്ടോഗ്രാഫര്‍മാര്‍ ഏറെ കാത്തിരിക്കുന്ന മോഡലാണിത്. ചെറിയതും ഭാരം കുറഞ്ഞതുമായ ഈ ലെന്‍സ് കൂടുതല്‍ ഷാര്‍പ്പ്‌നെസോടെ പെരുമാറുമെന്നാണ് കമ്പനിയുടെ അവകാശവാദം. കഴിഞ്ഞ ഓഗസ്റ്റില്‍ പ്രഖ്യാപിച്ച ലെന്‍സാണിത്. നിക്കോണിന്റെ ഇസഡ്6, ഇസഡ്7 ക്യാമറകള്‍ക്കാണ് ഇത് അനുയോജ്യം. 

നിക്കോണിന്റെ എഫ് മൗണ്ടുകള്‍ക്ക് വേണ്ടിയുള്ള എഎഎഫ്-എസ് 24-70എംഎം എഫ്2.8 ലെന്‍സിനെ അപേക്ഷിച്ച് 25% ചെറുതും 18% ഭാരക്കുറവുമുള്ള മോഡലാണിത്. മുന്‍പ് നിക്കോണ്‍ പുറത്തിറക്കിയ 24-70എംഎം ലെന്‍സിനെ വച്ചു നോക്കിയാല്‍ എഫ്ടിഇസഡ് അഡാപ്റ്റര്‍ കൂടിയുണ്ടെങ്കിലും ഇതിന്റെ വലിപ്പച്ചെറുപ്പം ഒറ്റനോട്ടത്തില്‍ മനസ്സിലാകും. എഫ് മൗണ്ടുമായി താരതമ്യം ചെയ്യുമ്പോള്‍ ഭാരത്തിന്റെ കാര്യത്തിലും നല്ല വ്യത്യാസം അനുഭവപ്പെടുന്നുണ്ട്.

15 ഗ്രൂപ്പുകളിലായി 17 എലമെന്റ്‌സ് അവതരിപ്പിക്കുന്ന പുതിയ ഒപ്ടിക്കല്‍ ഫോര്‍മുലയാണ് ഈ ലെന്‍സിനുള്ളത്. ഇതില്‍ തന്നെ രണ്ടു എലമെന്റുകള്‍ എക്‌സ്ട്രാ ലോ ഡിസ്‌പേഴ്‌സണ്‍ (ഇഡി) ഗ്ലാസും നാലെണ്ണം ആസ്ഫറിക്കലുമാണ്. ഫ്‌ളെയറും ഗോസ്റ്റിങ്ങും കുറയ്ക്കുന്നതിനു വേണ്ടി നിക്കോണിന്റെ നാനോ ക്രിസ്റ്റല്‍ കോട്ടിങ്ങിനു പുറമേ ആര്‍നിയോ എന്ന പുതിയ കോട്ടിങ്ങും ഉള്‍പ്പെടുത്തിയിരിക്കുന്നു. മുന്നിലും പിന്നിലും ഈര്‍പ്പവും പൊടിയും പറ്റിപ്പിടിക്കുന്നത് വേഗത്തില്‍ വൃത്തിയാക്കുന്നതിനു വേണ്ടി ഫ്ളൂറൈന്‍ കോട്ടിങ്ങും നല്‍കിയിരിക്കുന്നു.

ലോ ലൈറ്റ് ഫോട്ടോഗ്രാഫിയില്‍ മികച്ച പ്രകടനം പുറത്തെടുക്കുന്ന ഈ ലെന്‍സ് ക്ലോസപ്പ് ഫോട്ടോഗ്രാഫിക്കും തികച്ചും അനുയോജ്യം തന്നെ. പുതിയ മള്‍ട്ടി ഫോക്കസ് സിസ്റ്റമാണ് ഇതിന്റെ ഹൈലൈറ്റ്. രണ്ട് വിധത്തിലുള്ള ഓട്ടോഫോക്കസിങ്ങിലൂടെ സബ്ജക്ടിനു കൂടുതല്‍ കൃത്യത ഇതു നല്‍കുന്നു.

പരാമവധി അപ്പര്‍ച്ചര്‍ എഫ് 2.8, കുറഞ്ഞത് എഫ്22. അപ്പര്‍ച്ചര്‍ റിംഗ് ഇല്ല. ഒമ്പത് ഡയഫ്രം ബ്ലേഡുകള്‍ നല്‍കിയിരിക്കുന്നു. ഓട്ടോഫോക്കസും മാനുവല്‍ ഫോക്കസും ഉണ്ട്. 33 സെമി ദൂരത്തില്‍ നിന്നു വരെ ഫോക്കസ് ചെയ്യാം. ആധുനികമായ സ്റ്റീപ്പര്‍ മോട്ടോറാണ് ഇതിലുമുള്ളത്. 805 ഗ്രാം ഭാരമുള്ള ഇതില്‍ പവര്‍സൂം ഒഴിവാക്കിയിരിക്കുന്നു. 2300 ഡോളറാണ് ഇതിന്റെ അന്താരാഷ്ട്ര മാര്‍ക്കറ്റിലെ വില.

LEAVE A REPLY

Please enter your comment!
Please enter your name here