എല്‍ മൗണ്ടുകള്‍ക്ക് യോജിച്ച ലെന്‍സുമായി ലെയ്ക്ക

0
1448

ലെയ്ക്കയുടെ മിറര്‍ലെസ് ക്യാമറകള്‍ക്കു യോജിച്ച എല്‍ മൗണ്ട് ലെന്‍സ് പുറത്തിറങ്ങുന്നു. സിഗ്മയും പാനാസോണിക്കും ചേര്‍ന്നു പുറത്തിറക്കുന്ന മിറര്‍ലെസ് ക്യാമറകളുടെ എല്‍ മൗണ്ടിനും ഇത് ഉപയോഗിക്കാനാവും. എപിഒ-സമൈക്രോണ്‍- എസ്എല്‍ 35 എംഎം എഫ്2 എഎസ്പിഎച്ച് ലെന്‍സാണിത്.

11 ഗ്രൂപ്പുകളിലായി 13 എലമെന്റുകള്‍ ഫോട്ടോഗ്രാഫിയെ കൂടുതല്‍ കലാപരമാക്കും. ഇതില്‍ തന്നെ അഞ്ചെണ്ണം ആസ്ഫറിക്കല്‍ എലമെന്റുകളാണ്. ലെന്‍സിന്റെ എക്സ്റ്റീരിയര്‍ ഭാഗത്ത് ഹൈഡ്രോഫോബിക്ക് അക്വാഡ്യുറ കോട്ടിങ് നല്‍കിയിട്ടുണ്ട്. ഇത് അനാവശ്യമായ പ്രതിഫലനം ലെന്‍സിലേക്കു വീഴുന്നത് ഒഴിവാക്കും. പൊടിയും ഈര്‍പ്പവും പ്രതിരോധിക്കാനുള്ള കഴിവ് ലെന്‍സിന് ഉണ്ട്.

അതിവേഗത്തിലുള്ള ഓട്ടോഫോക്കസിനു വേണ്ടി ഡ്യുവല്‍ സിംഗ്രോ ഡ്രൈവ് (ഡിഎസ്ഡി) സ്റ്റീപ്പിങ് മോട്ടോര്‍ നല്‍കിയിരിക്കുന്നു. 250 മില്ലി സെക്കന്‍ഡ് കൊണ്ട് മുഴുവന്‍ ഫോക്കസ് റേഞ്ചുകളിലും ലെന്‍സിനു പ്രവര്‍ത്തിക്കാനാകുമെന്നാണ് ലെയ്ക്കയുടെ അവകാശവാദം. 102 എംഎം നീളവും 73 എംഎം വ്യാസവുമുള്ള ലെന്‍സിന് 720 ഗ്രാമാണ് ഭാരം. ഏപ്രില്‍ മധ്യത്തോടെ വില്‍പ്പനക്കെത്തുന്ന ഈ ലെന്‍സിന് അന്താരാഷ്ട്ര വിപണിയില്‍ 4595 ഡോളറാണ് വിലയായി നിശ്ചയിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here