Home LENSES ടാമറോണിന്റെ മൂന്ന് ഫുള്‍ഫ്രെയിം ലെന്‍സുകള്‍ വിപണയിലേക്ക്

ടാമറോണിന്റെ മൂന്ന് ഫുള്‍ഫ്രെയിം ലെന്‍സുകള്‍ വിപണയിലേക്ക്

2484
0
Google search engine

ടാമറോണിന്റെ മൂന്നു പുതിയ ഫുള്‍ഫ്രെയിം ലെന്‍സുകള്‍ യോക്കോഹാമ ഷോയില്‍ അവതരിപ്പിച്ചു. കാനോണ്‍, നിക്കോണ്‍ ഡിഎസ്എല്‍ആറുകള്‍ക്ക് യോജിച്ച ഫാസ്റ്റ് പ്രൈം ലെന്‍സാണ് എസ്പി 35എംഎം എഫ്1.4 ഡിഐ യുഎസ്ഡി. എസ്പി പരമ്പരയില്‍ ഉള്‍പ്പെട്ടതാണ് ഈ ലെന്‍സ്. ആധുനികതയും പാരമ്പര്യവും ഒരേ പോലെ നിലനിര്‍ത്താന്‍ ഇവിടെ ടാമറോണ്‍ ശ്രദ്ധിച്ചിട്ടുണ്ട്. എസ്പി സീരിസിന്റെ 40-ാം വാര്‍ഷികം കൂടിയാണ് ഈ വര്‍ഷം. കണ്‍വന്‍ഷണല്‍ റിംഗ് ടൈപ്പ് യുഎസ്ഡി (അള്‍ട്രാസോണിക്ക് ഡ്രൈവ്) ഫോക്കസ് മോട്ടോറാണ് ഇതിലുള്ളത്. വൈഡും സൂമും നല്ലതു പോലെ ലഭിക്കുന്നതിനാല്‍ ഫോട്ടോജേര്‍ണലിസം, സ്‌പോര്‍ട്‌സ്, ലാന്‍ഡ്‌സ്‌കേപ്പ്, സ്ട്രീറ്റ് ലൈഫ്, വെഡിങ് ഗ്രൂപ്പ്, ഫാമിലി സ്‌നാപ്പ് ഷോട്ടുകള്‍ എന്നിവയ്ക്ക് യോജിച്ച ലെന്‍സാണിത്. ഫുള്‍ഫ്രെയിം ഫോര്‍മാറ്റുകള്‍ക്ക് യോജിച്ച വിധത്തിലുള്ള വൈഡ് ലഭിക്കുന്നതു കൂടാതെ ഇമേജ് നിലവാരത്തിലും മികച്ച പെര്‍ഫോമന്‍സ് ഈ ലെന്‍സിനു കാഴ്ച വയ്ക്കാന്‍ കഴിയുമെന്നു ടാമറോണ്‍ ഉറപ്പാക്കുന്നു.

35-150 എംഎം എഫ്2.8-4 വൈഡ് ആംഗിളിന്റെയും ടെലിഫോട്ടോയുടെയും പ്രയോജനം ഒരു പോലെ ഫോട്ടോഗ്രാഫര്‍ക്കു നല്‍കുമത്രേ. പോര്‍ട്രെയിറ്റ് സൂം എന്ന വിഭാഗത്തില്‍ പെടുത്താവുന്നതാണ് ഈ ലെന്‍സ്. ഫുള്‍ഫ്രെയിം ലെന്‍സാണ് ഇതെങ്കിലും എപിഎസ്-സി ക്യാമറകളില്‍ ഉപയോഗിക്കാന്‍ കഴിയുമോയെന്ന കാര്യത്തില്‍ ഇതുവരെ ടാമറോണ്‍ മൗനം വെടിഞ്ഞിട്ടില്ല. എന്നാല്‍, ഇതിന്റെ പ്രത്യേകതള്‍ സൂക്ഷ്മമായി നിരീക്ഷിച്ചാല്‍ എപിഎസ്-സിയ്ക്കും ഉപയോഗിക്കാവുന്ന വിധത്തിലാണ് ഇതിന്റെ നിര്‍മ്മാണം എന്നു പറയേണ്ടി വരും.

17-28 എംഎം എഫ്2.8 ആര്‍എക്‌സ്ഡി പൂര്‍ണ്ണമായും വൈഡ് ആംഗിള്‍ ലെന്‍സാണ്. സോണിയുടെ ഇ-മൗണ്ട് ക്യാമറകള്‍ക്ക് യോജിച്ചതാണിത്. ഫുള്‍ഫ്രെയിം വീഡിയോ ഷൂട്ടിങ്ങിനു പറ്റുന്ന വിധത്തിലാണ് ഇതിന്റെ നിര്‍മ്മാണം. സോണിയുടെ എഫ്ഇ മൗണ്ടുകള്‍ക്ക് പറ്റിയ 28-75 എംഎം എഫ്2.8 നോടു കിടപിടിക്കാവുന്ന വിധത്തിലാണ് ഇതും എത്തുന്നത്. റാപ്പിഡ് എക്‌സ്ട്രാ സൈലന്റ് സ്റ്റെപ്പിങ് ഡ്രൈവ് ഫോക്കസ് മോട്ടോര്‍ (ആര്‍എക്‌സ്ഡി) ആണ് ഇതില്‍ ഉപയോഗിച്ചിരിക്കുന്നത്. വേഗതയും നിശബ്ദതയുമാണ് ഇതിന്റെ പ്രത്യേകത. കോംപാക്ട് വൈഡ് ആംഗിള്‍ ശ്രേണില്‍ നല്ലൊരു ചോയ്‌സ് ആയിരിക്കും ഈ ലെന്‍സ്.

LEAVE A REPLY

Please enter your comment!
Please enter your name here