ഒളിമ്പസിന്റെ പുതിയ ഇഡി ലെന്‍സ് അവതരിപ്പിച്ചു

0
1617

150-400 എംഎം എഫ്4.5 സൂം ഇഡി ലെന്‍സ് ജനുവരിയില്‍ പ്രഖ്യാപിച്ചിരുന്നുവെങ്കിലും ഇതാദ്യമായി യോക്കോഹാമയില്‍ ഒളിമ്പസ് അത് അവതരിപ്പിച്ചു. ലെന്‍സിന്റെ ഭാഗങ്ങളില്‍ അഞ്ച് സ്വിച്ചുകള്‍ കാണാം. ഇത് ഓട്ടോഫോക്കസ്, മാനുവല്‍ ഫോക്കസ്, ഇമേജ് സ്‌റ്റെബിലൈസേഷന്‍, ഫോക്കസ് ലിമിറ്റിങ് എന്നിവയ്ക്കു വേണ്ടിയുള്ളതാണ്. ബില്‍ട്ടിന്‍ ആയി തന്നെ 1.25 എക്‌സ് ടെലികണ്‍വേര്‍ട്ടര്‍ നല്‍കിയിരിക്കുന്നു. ഇത് ഒപ്ടിക്കല്‍ പാത്ത് 187.5-500 എംഎം എഫ്5.6 ആയി വര്‍ദ്ധിപ്പിച്ചിരിക്കുന്നു. സ്‌പോര്‍ട്ട്, വൈല്‍ഡ്‌ലൈഫ്, ബേര്‍ഡ് ഫോട്ടോഗ്രാഫേഴ്‌സ് എന്നിവരെ ഉദ്ദേശിച്ചുള്ളതാണ് ഈ ലെന്‍സ്. 2020-ല്‍ വിപണിയിലെത്തുമെന്നാണ് സൂചന. 5 ആക്‌സിസ് ഇമേജ് സ്റ്റെബിലൈസേഷന്‍ ഉള്ള ലെന്‍സ് ആധുനിക ഒളിമ്പസ് ക്യാമറയില്‍ ഉപയോഗിക്കുമ്പോള്‍ എക്‌സ്ട്രാ ഷെയ്ക്ക് റിഡകഷനും നല്‍കുമത്രേ. മൈനസ് പത്തു ഡിഗ്രി സെല്‍ഷ്യസില്‍ വരെ പ്രവര്‍ത്തിക്കാവുന്ന ലെന്‍സ് പൂര്‍ണ്ണമായും വെതര്‍ സീല്‍ഡ് ആണ്. വിലവിവരം ഇതു വരെ പുറത്തു വിട്ടിട്ടില്ല.

LEAVE A REPLY

Please enter your comment!
Please enter your name here