നിക്കോണിനും കാനോണിനുമായി ടോക്കിനയുടെ 16-28 എംഎം എഫ്2.8 ഫുള്‍ ഫ്രെയിം ലെന്‍സ്

0
451

നിക്കോണിന്റെയും കാനോണിന്റെയും ഫുള്‍ഫ്രെയിം ക്യാമറകള്‍ക്കു യോജിച്ച വൈഡ് ആംഗിള്‍ സൂം ലെന്‍സുമായി ടോക്കിന വിപണിയിലേക്ക്. കാനോണിന്റെ ഇഎഫ്, നിക്കോണിന്റെ എഫ് മൗണ്ടുകള്‍ക്ക് യോജിച്ച ലെന്‍സാണിത്. ഒപേറ റേഞ്ചിലുള്ള 16-28എംഎം എഫ്2.8 എഫ്എഫ് ലെന്‍സാണിത്. 13 ഗ്രൂപ്പുകളിലായി 15 എലമെന്റുകളിലായാണ് ഒപ്റ്റിക്കല്‍ കണ്‍സ്ട്രക്ഷന്‍. ഇതില്‍ മൂന്നെണ്ണം ആസ്ഫറിക്കലും മൂന്നെണ്ണം ലോ ഡിസ്‌പേഴ്‌സന്‍ ഗ്ലാസ്സുമാണ്. ഡയറക്ട് മാനുവല്‍ ഓട്ടോമാറ്റിക്ക് ഫോക്കസ് സ്വിച്ചാണ് ഈ ലെന്‍സിന്റെ സവിശേഷത. മാനുവല്‍ ഫോക്കസിനു വേണ്ടി ഫോക്കസ് റിംഗ് ക്യാമറയുടെ ഭാഗത്തേക്ക് തിരിച്ചാല്‍ മാത്രം മതി. ക്ലച്ച് റിംഗ് ഓട്ടോഫോക്കസ് സ്വിച്ചാണ് ഇതിലുള്ളത്. 

ഗ്ലെയറും ഗോസ്റ്റിങ്ങും പ്രതിരോധിക്കാനായി മള്‍ട്ടി കോട്ടിങ് നല്‍കിയിരിക്കുന്നു. ഒപ്പം ഇന്റേണല്‍ ഫോക്കസും അനുവദിച്ചിട്ടുണ്ട്. സൂമും ഫോക്കസ് റിംഗും നല്ല മൃദുവായി തന്നെ പ്രവര്‍ത്തിക്കുന്നുണ്ട്. നല്ല കാഠിന്യമുള്ള നിര്‍മ്മിതിയായതിനാല്‍ മികച്ച ലാന്‍ഡ്‌സ്‌കേപ്പ് ചിത്രങ്ങള്‍ പകര്‍ത്താനാവും. പൊടിയും ഈര്‍പ്പവും തടയാനുള്ള സാങ്കേതികത്വം ഇതിലുണ്ട്. ഇതിനു വേണ്ടി കറുപ്പു നിറത്തില്‍ ഒരു ലെതര്‍ബുഷ് പോലെയൊന്ന് ലെന്‍സിനോടു ചേര്‍ത്തു സ്‌ക്രൂ ചെയ്തിട്ടുണ്ട്. 

940 ഗ്രാം ഭാരമുള്ള ലെന്‍സില്‍ ടോക്കിനയുടെ അപ്‌ഗ്രേഡ് ചെയ്ത ഓട്ടോ ഫോക്കസ് സിസ്റ്റമാണുള്ളത്. മുന്‍പുണ്ടായിരുന്ന എടി-എക്‌സ് 16-28 എംഎം എഫ്2.8 പിആര്‍ഒ എഫ്എക്‌സിനെ അപേക്ഷിച്ച് കൂടുതല്‍ വേഗത്തിലും കൃത്യമായും ഓട്ടോഫോക്കസ് പ്രവര്‍ത്തിക്കുന്നുണ്ടെന്നു ടോക്കിന തന്നെ അവകാശപ്പെടുന്നു. 699 ഡോളറിന് അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ ഈ ലെന്‍സ് എത്തിക്കാന്‍ കഴിയുമെന്നാണ് സൂചന.

ഈ ലെന്‍സ് ഉപയോഗിച്ചെടുത്ത ചിത്രങ്ങള്‍ കാണുന്നതിനായി ക്ലിക്ക് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here