Home Accessories വീഡിയോഗ്രാഫര്‍മാര്‍ക്ക് ഗുണകരമായി പുതിയ ഗിംബല്‍ ഗണ്‍

വീഡിയോഗ്രാഫര്‍മാര്‍ക്ക് ഗുണകരമായി പുതിയ ഗിംബല്‍ ഗണ്‍

2955
0
Google search engine

ഭാരമേറിയ വീഡിയോക്യാമറയുമായി ദിവസം മുഴുവന്‍ ഷൂട്ട് ചെയ്യേണ്ടി വരുന്ന വീഡിയോഗ്രാഫറുടെ അവസ്ഥ എത്ര പരിതാപകരമാണ്. ഇതിനു പരിഹാരമെന്നോണം കിക്ക്‌സ്റ്റാര്‍ അവതരിപ്പിക്കുന്ന പുതിയ ഉത്പന്നമാണ്- ഗിംബല്‍ ഗണ്‍.

സാധാരണ ഗിംബലുകളില്‍ നിന്നും ഏറെ വ്യത്യസ്തമാണ് ഗിംബല്‍ ഗണ്‍. ഇതിലുള്ള സ്ട്രാപ്പ് ഉപയോഗിച്ച് തോളില്‍ തൂക്കിയിടുകയോ, തോളില്‍ തന്നെ വച്ചു കൊണ്ട് ഷൂട്ട് ചെയ്യുകയോ ആവാം. കൂടുതല്‍ കംഫര്‍ട്ട് നല്‍കുന്നു എന്നതിനപ്പുറം ജോലി ആയാസരഹിതവുമാക്കുന്നു എന്നതാണ് ഇതിന്റെ പ്രത്യേകത. ഇതില്‍ കാലിഞ്ച് വലിപ്പത്തിലുള്ള ത്രെഡ് ഹോളുകള്‍ ഉണ്ട്. ഇതില്‍ മോണിട്ടര്‍, മൈക്രോഫോണ്‍, ട്രൈപ്പോഡ്, മറ്റ് എന്തെങ്കിലും ആക്സ്സറീസുകളുണ്ടെങ്കില്‍ അതെല്ലാം ഘടിപ്പിക്കാം. ഗിംബലിന്റെ ക്യാമറയുടെയും ഭാരം തുല്യരീതിയില്‍ തോളുകളിലേക്ക് വിന്യസിക്കാന്‍ ഗിംബല്‍ ഗണ്ണിനു കഴിയുമത്രേ.

ലൈറ്റ് വെയിറ്റ് അലൂമിനിയം അലോയ് ഉപയോഗിച്ചാണ് ഇതു നിര്‍മ്മിച്ചിരിക്കുന്നത്. അകം പൊള്ളയായതു കൊണ്ടു ഭാരവും കുറക്കാന്‍ കഴിഞ്ഞിരിക്കുന്നു. ഗിംബല്‍ ഗണ്‍ ഉപയോഗിക്കുന്നതു കൊണ്ട് ഷൂട്ടിന്റെ ഇടവേളയില്‍ ഒരു കൈ സ്വാതന്ത്ര്യമായി കൈകാര്യം ചെയ്യാനുമാവും. 200 ഡോളറാണ് ഇതിന്റെ വിലയായി കണക്കാക്കിയിരിക്കുന്നത്. എന്നാല്‍ വരും ദിവസങ്ങളില്‍ കൂടുതല്‍ ഡിസ്‌ക്കൗണ്ടുകള്‍ പ്രതീക്ഷിക്കാം.

വീഡിയോ കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.

LEAVE A REPLY

Please enter your comment!
Please enter your name here