Home Accessories കൂടുതല്‍ വൈവിധ്യവുമായി ഗൊഡോക്‌സ് ഫ്‌ളാഷ് പോയിന്റ് എത്തുന്നു

കൂടുതല്‍ വൈവിധ്യവുമായി ഗൊഡോക്‌സ് ഫ്‌ളാഷ് പോയിന്റ് എത്തുന്നു

2131
1
Google search engine

ലോകത്തിലെ ഏറ്റവും ചെറിയ ഫ്‌ളാഷ് യൂണിറ്റെന്ന ഖ്യാതിയുമായെത്തിയ പ്രൊഫോട്ടോ ഫ്‌ളാഷിനോടു മത്സരിക്കാന്‍ ഗൊഡോക്‌സ് എത്തുന്നു. ഗൊഡോക്‌സിന്റെ നാലാം തലമുറയില്‍പ്പെട്ട ഫ്‌ളാഷ് ആണിത്. അഡോരമ ഫ്‌ളാഷ് പോയിന്റ് എന്ന ബ്രാന്‍ഡ് നെയിമിലാണ് ഇതു വില്‍പ്പനക്കെത്തുക. ഫ്‌ളാഷ്‌പോയിന്റ് സൂം ലി-ഓണ്‍ എക്‌സ് ആര്‍2 എന്നാണ് ഇതിന്റെ വാണിജ്യ നാമം. വൃത്താകൃതിയിലുള്ള സൂം ഹെഡാണ് ഇതിനുള്ളത്. ഓട്ടോമാറ്റിക്ക്- മാനുവല്‍ സൂം കണ്‍ട്രോള്‍, ലൈറ്റ് മോഡിഫയേഴ്‌സിനു വേണ്ടി മാഗ്നറ്റിക്ക് ഹെഡ് റിം, ഇന്‍ഡിക്കേഷന്‍സ് നല്‍കാന്‍ ബാക്ക്‌ലിറ്റ് മെട്രിക്‌സ് എല്‍സിഡി, 120 ഡിഗ്രി വരെ ചരിക്കുകയും മറിക്കുകയും ചെയ്യാവുന്ന സൗകര്യം, 330 ഡിഗ്രി റൊട്ടേഷന്‍, ഐഎസ്ഒ 100-ല്‍ 28 മീറ്റര്‍ വരെ ലഭ്യമാകുന്ന റേഞ്ച് എന്നിവയൊക്കെയാണ് ഇതിന്റെ സവിശേഷതകള്‍.

650 ഫുള്‍ പവര്‍ ഫ്‌ളാഷുകള്‍ നല്‍കാന്‍ ശേഷിയുള്ള ലി-അയണ്‍ പോളിമര്‍ ബാറ്ററിയാണ് ഇതിലുള്ളത്. 1.5 സെക്കന്‍ഡിനുള്ളില്‍ അടുത്ത ഫ്‌ളാഷ് ചെയ്യാനുള്ള വേഗതയും ഇതിനുണ്ട്. മികച്ച റേഞ്ചും നല്ല പ്രവര്‍ത്തനക്ഷമതയും ഉറപ്പാക്കാന്‍ കഴിയുന്ന ഗൊഡോക്‌സ് ഫ്‌ളാഷുകള്‍ മുന്‍പു തന്നെ ഫോട്ടോഗ്രാഫര്‍മാരുടെ പ്രിയപ്പെട്ട ആക്‌സസ്സറീസുകൡലൊന്നായിരുന്നു. 

ടിടിഎല്‍ ഫ്‌ളാഷ് ആയോ അല്ലെങ്കില്‍ വയര്‍ലെസ് കമാന്‍ഡ് സെന്ററായോ ഇത് ഫോട്ടോഗ്രാഫര്‍മാര്‍ക്ക് ഉപയോഗിക്കാം. ഗൊഡെക്‌സിന്റെ മറ്റു മോണോലൈറ്റ്‌സ്, സ്പീഡ്‌ലൈറ്റ്‌സ് എന്നിവയുമായി സിംഗ്രനൈസ് ചെയ്തും പ്രവര്‍ത്തിപ്പിക്കാം. കാനോണ്‍ ഇ-ടിടിഎല്‍ സിസ്റ്റവുമായി പൂര്‍ണ്ണതോതില്‍ സപ്പോര്‍ട്ട് ചെയ്യുന്ന ഈ ഫ്‌ളാഷ് അതിന്റെ എക്‌സ്‌പോഷര്‍ കോമ്പന്‍സേഷന്‍, ഫ്‌ളാഷ് വാല്യു ലോക്ക്, എച്ച്എസ്എസ്, എക്‌സിഫ് ഇന്‍സ്‌ക്രിപ്ഷന്‍ എന്നിവയെയും പിന്തുണക്കുന്നു. മാസ്റ്ററായി ഉപയോഗിക്കുമ്പോള്‍ തന്നെ നാലു വയര്‍ലെസ് ഗ്രൂപ്പുമായി ഒരേസമയം ചേര്‍ന്നു പ്രവര്‍ത്തിക്കാനുള്ള കെല്‍പ്പ് ഇതിനുണ്ട്. മാസ്റ്ററായോ സ്ലേവ് ആയോ ഉപയോഗിക്കുമ്പോള്‍ എല്ലാ തരത്തിലുമുള്ള ഒപ്റ്റിക്കല്‍ മോഡുകളെയും ഇത് സപ്പോര്‍ട്ട് ചെയ്യും. എസ്എംഡി എല്‍ഇഡി മോഡലിങ് ലാംപ്, ഫ്രണ്ട് ആന്‍ഡ് റിയര്‍ കര്‍ട്ടന്‍ സിംഗ്രനൈസേഷന്‍, ലേസര്‍ ഓട്ടോ ഫോക്കസ് അസിസ്റ്റ് ലാംപ് എന്നിവയെല്ലാം ഈ ഫ്‌ളാഷ് യൂണിറ്റിലുണ്ട്. 

പ്രൊഫോട്ടോ എ1 നെക്കാളും വിലകുറച്ചാണ് അഡോരമ മാര്‍ക്കറ്റിലെത്തുന്നത്. വിപണിയില്‍ ലഭ്യമാകുന്നതിനെക്കുറിച്ചുള്ള വിവരം ലഭ്യമായിട്ടില്ല.

1 COMMENT

LEAVE A REPLY

Please enter your comment!
Please enter your name here