Home Accessories മാന്‍ഫ്രോട്ടോയുടെ നാല് ട്രോളി ബാഗുകള്‍ വിപണിയില്‍

മാന്‍ഫ്രോട്ടോയുടെ നാല് ട്രോളി ബാഗുകള്‍ വിപണിയില്‍

3085
2
Google search engine

ഫോട്ടോഗ്രാഫര്‍മാര്‍ക്ക് ഏറെ അനുയോജ്യമായ നാലു പുതിയ ട്രോളി ബാഗുകള്‍ മാന്‍ഫ്രോട്ടോ അവതരിപ്പിക്കുന്നു. പ്രോ ലൈറ്റ് റീ ലോഡര്‍ കളക്ഷന്റെ ഭാഗമായ പ്രോ ലൈറ്റ് റീലോഡര്‍ എയര്‍-55, എയര്‍-50, പ്രോ ലൈറ്റ് റീലോഡര്‍ സ്വിച്ച്-55, പ്രോലൈറ്റ് റീലോഡര്‍ സ്പിന്‍-55 എന്നിവയാണ് വിപണിയിലെ താരമാകാന്‍ പോകുന്നത്. സാധാരണ നിലയ്ക്കുള്ള രണ്ടു ട്രോളി കേസുകളാണ് എയര്‍-55, എയര്‍-50 എന്നിവ. എന്നാല്‍ സ്വിച്ച്, സ്പിന്‍ എന്നിവയ്ക്ക് താരതമ്യേന സൗകര്യങ്ങള്‍ കൂടുതലുമാണ്, അതു കൊണ്ടു തന്നെ വിലയും.

പ്രോലൈറ്റ് റീലോഡര്‍ എയര്‍-55 ല്‍ രണ്ടു പ്രോസ്‌റ്റൈല്‍ ഡിഎസ്എല്‍ആര്‍, അഞ്ചു ലെന്‍സ്, ഒരു 17 ഇഞ്ച് ലാപ്‌ടോപ്പ് എന്നിവ സുഗമായി ഉള്‍ക്കൊള്ളാനാവും. മുന്‍ഭാഗത്തും വശങ്ങളിലും നിരവധി സൈഡ് പോക്കറ്റുകളുമുണ്ട്. മറ്റ് ആക്സ്സറീസുകള്‍ സംരക്ഷിക്കാനായി ഉള്ളറകളുമുണ്ട്. ഉള്ളിലുള്ള സാധനങ്ങള്‍ക്ക് യാതൊരു കേടുപാടും സംഭവിക്കാതിരിക്കാനായി 19 ഷോക്ക് അബ്‌സോര്‍ബിങ് ഡിവൈഡറുകള്‍ നല്‍കിയിരിക്കുന്നു. ഇതിന്റെ ഒരു വശത്ത് ട്രൈപ്പോഡുകള്‍ സൂക്ഷിക്കാനായി സ്ട്രാപ്പ് നല്‍കിയിരിക്കുന്നു. മഴയില്‍ നിന്നും സംരക്ഷണം ലഭിക്കുന്ന ഇതിന് 380 ഡോളറാണ് വില.

പ്രോലൈറ്റ് റീലോഡര്‍ എയര്‍-50 അല്‍പ്പം ചെറുതാണെന്നു പറയാം. ഇതില്‍ രണ്ടു ക്യാമറകള്‍ സൂക്ഷിക്കാനാവുമെങ്കിലും നാലു ലെന്‍സ് മാത്രമേ ഉള്‍ക്കൊള്ളാനാവൂ. ഒപ്പം 15 ഇഞ്ച് ലാപ്‌ടോപ്പും. ഇന്റേണല്‍ സ്‌റ്റോറേജ് സ്‌പേസ് വര്‍ദ്ധിപ്പിച്ചിട്ടുള്ളതിനാല്‍ കൂടുതല്‍ ആക്‌സസ്സറീസും ഒപ്പം കൊണ്ടു പോകാം. 330 ഡോളറാണ് ഇതിന്റെ വില.

പ്രോലൈറ്റ് റീലോഡര്‍ സ്വിച്ച്-55 എയര്‍ 55- പോലെ തന്നെയിരിക്കുമെങ്കിലും കൂടുതല്‍ സൗകര്യങ്ങള്‍ അടങ്ങിയതാണ്. റോളിങ് ക്യാരി ഓണ്‍ കേസ് ആണ് പ്രത്യേകത (വലിച്ചു കൊണ്ടു നടക്കാമെന്നര്‍ത്ഥം). രണ്ടു വീലുകളും രണ്ടു സപ്പോര്‍ട്ടിങ് ബുഷുകളുമാണ് ഇതിലുള്ളത്. ഷോള്‍ഡര്‍ സ്ട്രാപ്പ് ഉള്ളതു കൊണ്ട് ബാക്ക് പാക്ക് ആയും മാറ്റാന്‍ കഴിയും. എയര്‍-55 ലേതു പോലെ തന്നെ 5 പ്രോസ്‌റ്റൈല്‍ ഡിഎസ്എല്‍ആര്‍ ക്യാമറയും അഞ്ച് ലെന്‍സും 17 ഇഞ്ച് ലാപ്‌ടോപ്പും ഇതില്‍ ഉള്‍ക്കൊള്ളിക്കാം. നിരവിധി ഇന്റേണല്‍ പോക്കറ്റുകളും ട്രൈപ്പോഡ് വെക്കാനായി പുറത്ത് സൈഡ് സ്ട്രാപ്പും ഘടിപ്പിച്ചിരിക്കുന്നു. വളരെ വലിപ്പത്തിലുള്ള സപ്പോര്‍ട്ടീവ് ഡിവൈഡറുകളും 14 അഡീഷണല്‍ ഷോക്ക് അബ്‌സോര്‍ബിങ് ഡിവൈഡറുകളുമാണ് ഇതിലുള്ളത്. മൂന്നു ഡിജിറ്റ് ലോക്ക്, റെയിന്‍ കവര്‍ സൗകര്യവും ഇതിലുണ്ട്. 390 ഡോളറാണ് ഇതിന്റെ വില.

പ്രോലൈറ്റ് റീലോഡര്‍ സ്പിന്‍ 55-ന് നാലു വീലുകളുണ്ട്. പ്രതലത്തിലൂടെ സുഗമമായി വലിച്ചു കൊണ്ടു നടക്കാന്‍ കഴിയുന്ന ഇത് ലൊക്കേഷന്‍ ഷൂട്ട്, യാത്രാവേളകള്‍ എന്നിവിടങ്ങളിലൊക്കെ ഉപയോഗിക്കാം. ബാക്ക് പാക്ക് ആക്കി മാറ്റി പുറത്തു കൊണ്ടു നടക്കാന്‍ ബുദ്ധിമുട്ടുണ്ട്. പോളി കാര്‍ബണേറ്റ് അറകളും നൈലോണ്‍ ഇന്‍സേര്‍ട്ടും ബാഗിലുണ്ട്. ആവശ്യാനുസരണം ഇത് മാറ്റി വെക്കുകയോ പിന്നീട് ഉപയോഗിക്കുകയോ ചെയ്യാം. മുന്നില്‍ ഒരു ചെറിയ അറ ഉള്ള ഇതില്‍ നല്ല നിലവാരമുള്ള സിപ്പാണുള്ളത്. ആക്‌സസ്സറീസുകള്‍ സൂക്ഷിക്കാനായി ഉള്ളിലും അറകള്‍ നല്‍കിയിരിക്കുന്നു. 15 ഇഞ്ച് ലാപ്‌ടോപ്പും പ്രോ സ്‌റ്റൈല്‍ രണ്ടു ഡിഎസ്എല്‍ആര്‍ ക്യാമറയും അഞ്ച് ലെന്‍സുകളും സൂക്ഷിക്കാം. നല്ലൊരു ലോക്കും റെയിന്‍ പ്രൊട്ടക്ടറും ഉള്ളതു കൊണ്ടു തന്നെ ഫോട്ടോഗ്രാഫര്‍മാര്‍ക്ക് ഇത് നല്ലൊരു മുതല്‍കൂട്ടാവും. വില 400 ഡോളര്‍.

2 COMMENTS

  1. ഞങ്ങൾക്ക് ധാരളം വാർത്തകൾ ഫോട്ടോ വൈഡ് തരുന്നു. ഉള്ള സത്യം പറയുന്നു ഫോട്ടോ വൈഡ്. മുപ്പതിനായിരം രൂപക്ക് വാങ്ങുന്ന ക്യാനോൻ ക്യാമറക്ക് 5 വർഷം വാരഡി എന്നാൽ 2 ലക്ഷം രൂപക്ക് വാങ്ങുന്ന ക്യാമറക്ക് 2 വർഷം വാരഡി. ഇതിൽ പ്രതിഷോധിക്കാൻ നേതാക്കളില്ല.ഇതിന്റെ സത്യാവസ്ഥ ഫോട്ടോ വൈഡ് വെള്ളിച്ചതു കൊടുവരണം

LEAVE A REPLY

Please enter your comment!
Please enter your name here