ഒളിമ്പസിന്റെ ഒഎം-ഡി പരമ്പരയില്‍ പെട്ട ക്യാമറകള്‍ക്കു വേണ്ടി കമ്പനി പുതിയതായി പുറത്തിറക്കിയ വെതര്‍ റെസിസ്റ്റന്റ് ഫ്‌ളാഷ്ഗണ്ണായ എഫ്എല്‍-700 ഡബ്ലുആറിനു യോജിച്ച വയര്‍ലെസ് ഫ്‌ളാഷ് റിസീവറും വയര്‍ലെസ് കമാന്‍ഡറും വിപണിയിലെത്തിയിരിക്കുന്നു. ഫ്‌ളാഷ് റിസീവറിന് എഫ്ആര്‍-ഡബ്ല്യുആര്‍ എന്നാണ് പേര്. വയര്‍ലെസ് കമാന്‍ഡറിന് എഫ്‌സി-ഡബ്ല്യുആര്‍ എന്നും. രണ്ടും സ്പ്‌ളാഷ് പ്രൂഫ്, ഫ്രീസ് പ്രൂഫ്, ഡസ്റ്റ് പ്രൂഫ് എന്നിവയോടു കൂടിയതാണ്. ഒഎംഡി ക്യ്ാമറകളുടെ പുതിയ സാങ്കേതിക വിദ്യകളെ പരിപോഷിപ്പിക്കുന്ന വിധത്തിലാണ് ഇതിന്റെ നിര്‍മ്മിതി. വേഗത, കൃത്യത എന്നിവ കൊണ്ട് മികച്ച പ്രതികരണം പുലര്‍ത്തുന്ന ഈ ആക്‌സസ്സറീസുകള്‍ ഇന്ത്യയിലും ലഭ്യമായിട്ടുണ്ട്.

വയര്‍ലെസ് കമാന്‍ഡര്‍ എഫ്‌സി-ഡബ്ല്യുആര്‍ ഒരേ സമയം മൂന്നു ഗ്രൂപ്പുകളുമായി കണക്ട് ചെയ്യാം. മൂന്നു ഡെഡിക്കേറ്റഡ് ബട്ടണ്‍ ഉള്ളതു കൊണ്ട് വളരെ വേഗത്തില്‍ തന്നെ ഒരോന്നിനോടും പ്രത്യേകമായി ബന്ധപ്പെടാനും കഴിയും. കൊമേഴ്‌സ്യല്‍ ഫ്‌ളാഷിനു വേണ്ടി സിംഗ്രനൈസേഷന്‍ ടെര്‍മിനല്‍ ഉള്‍പ്പെട്ടതാണ് ഫ്‌ളാഷ് റിസീവറായ എഫ്ആര്‍-ഡബ്ല്യുആര്‍. 230 ഡോളറാണ് ഇതിന്റെ വില. വയര്‍ലെസ് കമാന്‍ഡര്‍ എഫ്‌സി-ഡബ്ല്യുആറിന് 350 ഡോളറാണ് വില. (വിലകള്‍ അന്താരാഷ്ട്ര വിപണിയിലേതാണ്. ഇന്ത്യയില്‍ നികുതികള്‍ക്കു വിധേയമായി വിലയില്‍ മാറ്റമുണ്ടായേക്കാം.)
