Home Accessories 360 ഡിഗ്രിയില്‍ ചിത്രങ്ങളും 3 ഡി വീഡിയോയും എടുക്കാന്‍ കഴിയുന്ന ഇന്‍സ്റ്റാ 360 ഇവിഒ

360 ഡിഗ്രിയില്‍ ചിത്രങ്ങളും 3 ഡി വീഡിയോയും എടുക്കാന്‍ കഴിയുന്ന ഇന്‍സ്റ്റാ 360 ഇവിഒ

2172
0
Google search engine

360 ഡിഗ്രിയില്‍ ഫോട്ടോയെടുക്കാന്‍ കഴിയുന്ന ക്യൂബ് സ്‌റ്റൈല്‍ ക്യാമറ, ഇന്‍സ്റ്റാ360 ഇവിഒ പുറത്തിറങ്ങുന്നു. ഇതില്‍ 180 ഡിഗ്രി 3ഡി സ്റ്റീരിയോസ്‌കോപ്പിക്ക് വീഡിയോയും പകര്‍ത്താം. രണ്ടു ലെന്‍സ് ഉള്ള ഇത് ആവശ്യമില്ലെങ്കില്‍ പ്രത്യേകമായ രീതിയില്‍ മടക്കി സൂക്ഷിക്കാമെന്ന സവിശേഷതയുമുണ്ട്. ഒറ്റനോട്ടത്തില്‍ ക്യാമറ എന്നൊന്നും തോന്നില്ല. ഒരു ചതുര പെട്ടിയാണെന്നോ തോന്നൂ. നിവര്‍ത്തി വച്ചാല്‍ രണ്ടു ലെന്‍സുകളും ഒരേ പോലെ മിഴി തുറക്കുന്ന സംവിധാനമാണ് ഇതിലുള്ളത്.

5.7കെ വീഡിയോ റെസല്യൂഷനും 18 എംപി സ്റ്റില്‍ റെസല്യൂഷനുമുള്ള ഈ ക്യാമറയില്‍ ഇന്‍സ്റ്റാ360 വണ്‍ എക്‌സ്, സിക്‌സ് ആക്‌സിസ് ഫ്‌ളോ സ്‌റ്റേറ്റ് ഇമേജ് സ്‌റ്റെബിലൈസേഷന്‍ എന്നീ സാങ്കേതികത്വവും നല്‍കിയിരിക്കുന്നു. വീഡിയോ എടുക്കുമ്പോള്‍ തന്നെ സ്റ്റില്ലും എടുക്കാന്‍ കഴിയും. എഫ്2.2 അപ്പര്‍ച്ചറിലാണ് രണ്ടു ലെന്‍സിന്റെയും പ്രവര്‍ത്തനം. വീഡിയോയിലും സ്റ്റില്ലിലും പ്രത്യേകമായി വിവിധ തരത്തിലുള്ള എക്‌സ്‌പോഷര്‍ മോഡുകള്‍ ഉണ്ട്. ബ്ലൂടൂത്ത് 4.0, 5 ജിഗാഹേര്‍ട്‌സ് വൈഫൈ, മൈക്രോ എസ്ഡി കാര്‍ഡ് സ്ലോട്ട്, 128 ജിബി സ്‌റ്റോറേജ് കപ്പാസിറ്റി എന്നിവയും ഇതിലുണ്ട്. 

ഒരു എല്‍സിഡി ഡിസ്‌പ്ലേയുടെ അഭാവം ഇതില്‍ കാര്യമായി നിഴലിക്കുന്നുണ്ട്. ക്യാമറയില്‍ കാര്യമായ ബട്ടണുകള്‍ ഒന്നും തന്നെയില്ല. പവര്‍ ബട്ടണ്‍, ഷൂട്ടിങ് മോഡുകളും സെറ്റിങ്ങുകളും പരസ്പരം മാറ്റുവാനായി മറ്റൊരു ബട്ടണ്‍ എന്നിവ മാത്രമാണ് ഇതിലുള്ളത്. യുഎസ്ബി ടൈപ്പ്-സി പോര്‍ട്ട് ഇല്ലെന്നത് വലിയൊരു പോരായ്മയാണ്. ക്യാമറയുടെ വശത്തായി മൈക്രോ എസ്ഡി കാര്‍ഡ് സ്ലോട്ട്, മൈക്രോ യുഎസ്ബി സ്ലോട്ട് എന്നിവ മാത്രമാണുള്ളത്. സ്മാര്‍ട്ട് ഫോണുമായി കണക്ട് ചെയ്തു വേണം ഇത് ഉപയോഗിക്കാന്‍. ഇന്‍സ്റ്റാ360 ഇവിഒ എന്ന പേരില്‍ ഗൂഗിള്‍ പ്ലേ സ്‌റ്റോറിലും ഐഒഎസിലും ആപ്പ് ലഭ്യമാവും. ഇവരുടെ വെബ്‌സൈറ്റില്‍ നിന്നും നേരിട്ട് മാത്രമേ ഓര്‍ഡര്‍ ചെയ്യുവാന്‍ സാധിക്കുകയുള്ളു. വില 420 ഡോളര്‍. ഇതിനോടൊപ്പം തന്നെ വിആര്‍ (വെര്‍ച്വല്‍ റിയാലിറ്റി) ഹെഡ് സെറ്റുകളും ഐ ഫോണില്‍ ഘടിപ്പിക്കാവുന്ന ഹോളോ ഫ്രെയിമുകളും (ത്രിഡീ വ്യൂ ലഭിക്കുന്നത്) ലഭ്യമാക്കിയിട്ടുണ്ട്. ഹോളോ ഫ്രെയിം 30 ഡോളറിന് ഓണ്‍ലൈനായി ലഭിക്കും.

വീഡിയോ കാണാന്‍ ക്ലിക്ക് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here