ഫോട്ടോഗ്രാഫര്‍മാര്‍ക്ക് ഏറെ ഉപകാരപ്രദമായ തിങ്ക ടാങ്ക് ഷോള്‍ഡര്‍ ബാഗുകള്‍

0
2607

ഫോട്ടോഗ്രാഫര്‍മാര്‍ക്ക് ഏറെ ഉപകാരപ്രദമായ രീതിയില്‍ നിര്‍മ്മിച്ചിരിക്കുന്ന തിങ്ക് ടാങ്ക് ഫോട്ടോ കമ്പനിയുടെ പുതിയ ഷോള്‍ഡര്‍ ബാഗുകള്‍ വിപണിയില്‍ അവതരിപ്പിക്കുന്നു. വിഷന്‍ പരമ്പരയില്‍ പെട്ട മൂന്നു ബാഗുകളാണ് ഇപ്പോള്‍ വില്‍പ്പനയ്ക്കായി എത്തിക്കുന്നത്. വിഷന്‍ 10, വിഷന്‍ 13, വിഷന്‍ 15 എന്നിവയാണത്. മിറര്‍ലെസ് ക്യാമറകള്‍ക്കും, ഡിഎസ്എല്‍ആര്‍ ക്യാമറകള്‍ക്കും വേണ്ടി പ്രത്യേകമായി തയ്യാറാക്കിയിരിക്കുന്നതാണ് ഈ ഒതുക്കമുള്ളതും കാഴ്ചയ്ക്കും ഭംഗിയേറിയതുമായ ഷോള്‍ഡര്‍ ബാഗ്. ലെന്‍സുകള്‍, ലെന്‍സ് ഹുഡ്, ടാബ്ലെറ്റുകള്‍ തുടങ്ങിയ ആക്സ്സറീസുകള്‍ സുരക്ഷിതമായും സൗകര്യപ്രദമായ രീതിയിലും ഇതില്‍ ഉള്‍ക്കൊള്ളിക്കാനാവും.

പാഡ് ഉപയോഗിച്ച് വേര്‍തിരിച്ചിരിക്കുന്ന കള്ളികളില്‍ ലാപ്‌ടോപ്പ്, ടാബ്ലെറ്റ് എന്നിവയും ഉപയോക്താവിന്റെ ഇഷ്ടാനുസരണം സൂക്ഷിച്ചു വെക്കാനാവും. ദീര്‍ഘദൂര യാത്രകളില്‍, തിരക്കേറിയ ഫംഗ്ഷനുകള്‍ കവര്‍ ചെയ്യേണ്ടി വരുമ്പോഴൊക്കെയും ഇതേറെ ഉപകാരപ്പെട്ടേക്കാം. വിഷന്‍ പരമ്പരയില്‍പ്പെട്ട ഏറ്റവും ചെറിയ ബാഗാണ് വിഷന്‍ 10. സിംഗിള്‍ സ്റ്റാന്‍ഡേര്‍ഡ് സൈസ് ക്യാമറ ബോഡിയില്‍ ഒരു ഷോട്ട് സൂം അല്ലെങ്കില്‍ വൈഡ് ലെന്‍സോടു ചേര്‍ന്ന 24-70 എംഎം ലെന്‍സും സൂക്ഷിക്കാം. പുറമേ, പത്ത് ഇഞ്ച ് ടാബ്ലെറ്റ് ഉള്‍ക്കൊള്ളിക്കാനും ഇതിനാവും. ഇതല്ലെങ്കില്‍ മൂന്നോ നാലു ലെന്‍സ് സഹിതം ഒരു മിറര്‍ലെസ് ക്യാമറ കിറ്റ് ഇതില്‍ കൊണ്ടു നടക്കാം.

വിഷന്‍ 13 എന്ന പേരിലുള്ള ബാഗ് അല്‍പ്പം കൂടി വലുതാണ്. കൂടുതല്‍ സ്‌പേസ് നല്‍കുന്ന ഇതില്‍ 10 ഇഞ്ച് ടാബ്ലെറ്റ്, 13 ഇഞ്ച് ലാപ്‌ടോപ്പ്, 70-200 എംഎം ലെന്‍സും അധികമായി സൂക്ഷിക്കാം. വിഷന്‍ 15 ല്‍ നല്ല കാര്യമായി തന്നെ സ്ഥലമുണ്ട്. ഇതില്‍ 24-70 എംഎം ലെന്‍സോടു കൂടിയ ക്യാമറ ബോഡിയും നാലും ലെന്‍സുകളും ഒരു ഫ്‌ളാഷും പത്ത് ഇഞ്ച് ടാബ്ലെറ്റും 15 ഇഞ്ച് ലാപ്‌ടോപ്പും കരുതി വെക്കാം. 70-200 എംഎം ലെന്‍സിനും ഇതില്‍ സ്ഥലമൊരുക്കിയിരിക്കുന്നു.

വെള്ളം കടക്കാത്ത ഡിഡബ്ലുആര്‍ കോട്ടിങ്, അടിഭാഗത്ത് പോളിയൂറിഥേന്‍ കോട്ടിങ്, വൈ.കെ.കെ ആര്‍.സി ഫ്യൂസ് സിപ്പ്, 430 ഡി വെലോസിറ്റിയുള്ള നൈലോണ്‍, നൈലോണ്‍ ത്രെഡ്, നൈലോണ്‍ ടാര്‍പോളിന്‍ എന്നിവ ഉപയോഗിച്ചാണ് ഇതു നിര്‍മ്മിച്ചിരിക്കുന്നത്. മികച്ച നിലവാരത്തിലുള്ള നിര്‍മ്മിതിയാണ് തിങ്ക് ടാങ്ക് ഫോട്ടോ ഉത്പന്നങ്ങളെ വ്യത്യസ്തമാക്കുന്നത്. റിമൂവബിള്‍ ഫോം ഡിവൈഡര്‍ മൂന്നു ബാഗുകളിലുമുണ്ട്. ഉപയോക്താവിന്റെ ഇഷ്ടാനുസരണം സ്ഥലമൊരുക്കാന്‍ ഇതു സഹായിക്കും. ഇതിനു പുറമേ ഫോണ്‍ പോക്കറ്റ്, വാട്ടര്‍ ബോട്ടില്‍ പോക്കറ്റ് എന്നിവയും ഘടിപ്പിച്ചിട്ടുണ്ട്. തൂക്കി നടക്കാന്‍ ടോപ് ഹാന്‍ഡിലും നല്‍കിയിരിക്കുന്നു. ഷോള്‍ ട്രാപ്പ് നല്ല സുഖകരമായ രീതിയില്‍ നിര്‍മ്മിച്ചിരിക്കുന്നതിനാല്‍ ദീര്‍ഘനേരം ഭാരം വഹിച്ചാലും വേദന ഉണ്ടാക്കുന്നില്ല. വിഷന്‍ 10-ന് 110 ഡോളര്‍, 13-ന് 130 ഡോളര്‍, 15-ന് 140 ഡോളര്‍ എന്നിങ്ങനെയാണ് വിലയായി നിശ്ചയിച്ചിരിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here