സോണിയുടെ ഫുള്‍ ഫ്രെയിം മിറര്‍ലെസ് ക്യാമറകള്‍ക്കു വേണ്ടി സാംയാങ്ങിന്റെ 85എംഎം എഫ്1.4 ലെന്‍സ്

0
679

സോണിയുടെ ഫുള്‍ ഫ്രെയിം മിറര്‍ലെസ് ക്യാമറകള്‍ക്കു വേണ്ടി സാംയാങ് ഓട്ടോഫോക്കസ് പ്രൈം ലെന്‍സ് പുറത്തിറക്കി. എഎഫ് 85എംഎം എഫ്1.4 എഫ്ഇ എന്ന പേരില്‍ ഇറങ്ങിയിരിക്കുന്ന ലെന്‍സിന്റെ വില പ്രഖ്യാപിച്ചിട്ടില്ല. ഇന്ത്യയില്‍ അടുത്തമാസത്തോടെയേ എത്തൂ.

2016-ല്‍ പുറത്തിറക്കിയതിനു ശേഷം സോണി ഫുള്‍ ഫ്രെയിം ക്യാമറകള്‍ക്കു വേണ്ടി സാംയാങ് നിര്‍മ്മിക്കുന്ന ആറാമത്തെ ഓട്ടോ ഫോക്കസ് ലെന്‍സാണിത്. ഡ്യുവല്‍ ലീനിയര്‍ സോണിക്ക് മോട്ടോര്‍ (ഡിഎല്‍എസ്എം) ഉപയോഗിച്ച് അള്‍ട്രാസോണിക്ക് വെബ്രേഷന്‍ വരുത്തിയാണ് ഫോക്കസിങ് മെക്കാനിസം രൂപപ്പെടുത്തുന്നത്. അതു കൊണ്ട് തന്നെ ഓട്ടോമോഡില്‍ കൃത്യത വളരെ ഷാര്‍പ്പായിരിക്കുമെന്നു കമ്പനി അവകാശപ്പെടുന്നു. നിശബ്ദതയോടെ വളരെ വേഗത്തില്‍ പ്രവര്‍ത്തിക്കുന്ന ലെന്‍സില്‍ വീഡിയോ ഷൂട്ടിങ് മികച്ചതായിരിക്കുമത്രേ. 

എട്ടു ഗ്രൂപ്പുകളിലായി 11 എലമെന്റുകളിലാണ് ലെന്‍സിന്റെ നിര്‍മ്മിതി. ഇതില്‍ ഒരു എക്‌സ്ട്രാ ലോ ഡിസ്‌പേഴ്‌സണ്‍ (ഇഡി), നാലു ഹൈ റെഫ്രാക്ടീവ് (എച്ച്ആര്‍) ഇലമെന്റുകളും ഉള്‍പ്പെടും. ഒമ്പത് ബ്ലേഡ് അപ്പര്‍ച്ചര്‍ ഡയഫ്രവും ഇതിലുണ്ട്. അലുമിനിയം ബോഡിയില്‍ അള്‍ട്രാ മള്‍ട്ടി കോട്ടിങ് (യുഎംസി) നല്‍കിയിരിക്കുന്നു. ഇത് പൊടിയില്‍ നിന്നും ഈര്‍പ്പത്തില്‍ നിന്നും ലെന്‍സിനെ സംരക്ഷിക്കുന്ന വെതര്‍ സീല്‍ഡ് ആയി പ്രവര്‍ത്തിക്കുന്നു. 0.9 മീറ്ററാണ് മിനിമം ഫോക്കസിങ് ദൂരം. 77 എംഎം ആണ് ഫില്‍ട്ടര്‍ ത്രെഡ്. 99.5 എംഎം നീളവും 568 ഗ്രാം ഭാരവും ഈ ലെന്‍സിനുണ്ട്.

വീഡിയോ കാണാന്‍ ക്ലിക്ക് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here