കാനോണ്‍ ലെന്‍സുകള്‍ക്കു തകരാര്‍, ഫോട്ടോഗ്രാഫര്‍മാര്‍ ആശങ്കയില്‍, ഉടന്‍ പരിഹരിക്കുമെന്നു കമ്പനി

4
3211

ആയിരക്കണക്കിനു ഫോട്ടോഗ്രാഫര്‍മാരെ ആശങ്കയിലാഴ്ത്തി ഒടുവില്‍ കാനോണ്‍ കമ്പനി സമ്മതിച്ചിരിക്കുന്നു, തങ്ങളുടെ ലെന്‍സിന് തകരാര്‍ ഉണ്ട്. അടുത്തിടെ മാത്രം വിപണിയിലെത്തിയ രണ്ടു സൂപ്പര്‍ ടെലിഫോട്ടോ ലെന്‍സുകളാണ് ഇപ്പോള്‍ പ്രതിസന്ധിയിലായിരിക്കുന്നത്. ഇഎഫ് 400 എംഎം എഫ്2.8എല്‍, ഇഎഫ് 600 എംഎം എഫ്4എല്‍ എന്നിവയാണത്. ക്യാമറയുടെ ഷൂട്ടിങ് മോഡ് എം, അല്ലെങ്കില്‍ എവി യിലേക്ക് ഇടുമ്പോള്‍ എക്‌സ്‌പോഷര്‍ തകരാര്‍ കാണിക്കുന്നു എന്നതാണ് പ്രശനം. ലക്ഷങ്ങള്‍ മുടക്കിയ ലെന്‍സിനുണ്ടായ തകരാര്‍ പലരെയും ആശങ്കപ്പെടുത്തിയിരുന്നു. 

മൂവി മോഡില്‍ ഷൂട്ട് ചെയ്യുമ്പോഴുള്ള എക്‌സ്‌പോഷര്‍ ഫ്‌ളിക്കറിങ്ങ് ആയിരുന്നു പ്രശ്‌നം. എന്നാല്‍ പലരും തെറ്റിദ്ധരിച്ചിരുന്നത്, തങ്ങളുടെ ഷൂട്ടിങ്ങിന്റെ പ്രശ്‌നമായിരുന്നുവെന്നാണ്. പക്ഷേ, പ്രൊഫഷണലുകള്‍ ഇക്കാര്യം കാനോണ്‍ കമ്പനിയെ അറിയിച്ചതിനെത്തുടര്‍ന്ന് നടത്തിയ വിദഗ്ധ പരിശോധനയിലാണ് പ്രശ്‌നം കണ്ടെത്തിയത്. രണ്ടു ലെന്‍സിനും സമാന പ്രശ്‌നം കാണിക്കുന്നുവെന്നത് കാനോണിനെയും പ്രതിസന്ധിയിലാക്കിയിരുന്നു. ഇഡി ടെലിഫോട്ടോ ലെന്‍സുകള്‍ക്ക് പേരെടുത്ത കാനോണ്‍ ഇതോടെ തങ്ങളുടെ മറ്റു ലെന്‍സുകള്‍ക്കും ഇത്തരം പ്രശ്‌നങ്ങളുണ്ടോയെന്ന അന്വേഷണത്തിലാണ്. വൈകാതെ, പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ഫിംവെയര്‍ (സോഫ്റ്റ് വെയര്‍ ഓണ്‍ലൈന്‍ സപ്പോര്‍ട്ട്) അപ്‌ഡേറ്റ് നല്‍കാനുള്ള (വേര്‍ഷന്‍ 1.0.8) ശ്രമത്തിലാണ് കമ്പനി. 

ഇതിനു പുറമേ ഇപ്പോള്‍ ഉണ്ടായിരിക്കുന്ന പ്രശ്‌നം രണ്ടു തരത്തില്‍ പരിഹരിക്കാന്‍ കഴിയുമെന്നു കമ്പനി പറയുന്നു. പി അല്ലെങ്കില്‍ ടിവി ഓപ്ഷനിലേക്ക് ക്യാമറയുടെ ഷൂട്ടിങ് മോഡ് മാറ്റി കൊണ്ട് മൂവി ഷൂട്ട് ചെയ്താല്‍ പ്രശ്‌നം ഉണ്ടാകില്ലത്രേ. മറ്റൊരു രീതിയിലും പ്രശ്‌നം പരിഹരിക്കാം. അതായത്, പ്രശ്‌നം കാണിക്കുന്ന എം അല്ലെങ്കില്‍ എവി ഓപ്ഷനില്‍ ക്യാമറയുടെ ഷൂട്ടിങ് മോഡില്‍ ഇട്ടു കൊണ്ടു തന്നെ എക്‌സ്‌പോഷര്‍ സെറ്റിങ്ങ് ഒന്നു മാറ്റിയാല്‍ മതിയത്രേ. ഇതിനായി എക്‌സ്‌പോഷര്‍ സെറ്റിങ്ങില്‍ ക്യാമറയുടെ കസ്റ്റം ഫംഗ്ഷന്‍ ഉപയോഗിച്ച് എക്‌സ്‌പോഷര്‍ സ്‌റ്റെപ്പ് 1/2 അല്ലെങ്കില്‍ 1/1 ആക്കി മാറ്റണം. ഇങ്ങനെ ചെയ്താലും എക്‌സ്‌പോഷര്‍ ഫ്‌ളിക്കറിങ് പ്രശ്‌നം പരിഹരിക്കാമത്രേ. എന്നാല്‍ സ്റ്റില്‍ എടുത്തു കൊണ്ടിരിക്കുമ്പോള്‍ തന്നെ വേഗത്തില്‍ ഒരു മൂവി ഷൂട്ട് ചെയ്യേണ്ടി വരുമ്പോള്‍ ഇതു വലിയ പ്രതിസന്ധിയാകും. ന്യൂസ് ഫോട്ടോഗ്രാഫി ക്ലിപ്പ് ചെയ്യേണ്ടി വരുമ്പോഴാണ് ഇത് തലവേദനയാവുക. സെറ്റിങ്ങുകള്‍ മാറ്റിയിട്ടു ഫോക്കസ് ചെയ്തു ലോക്ക് ചെയ്യുമ്പോഴേയ്ക്കും ദൃശ്യം അവസാനിച്ചിട്ടുണ്ടാകും.

ലോകത്തിലെ ഏറ്റവും ഭാരം കുറഞ്ഞ ടെലിഫോട്ടോ ലെന്‍സ്, വേഗമേറിയ അപ്പര്‍ച്ചര്‍ തുടങ്ങിയ വിശേഷണങ്ങളോടെ കഴിഞ്ഞ നവംബറിലാണ് ഇഎഫ് 400 എംഎം എഫ്2.8എല്‍ (എല്‍ സീരിസ്) വിപണിയിലെത്തിയത്. ഏറെ സ്വീകാര്യത നേടിയ ലെന്‍സിന് ഇങ്ങനെയൊരു നിര്‍മ്മാണ പിഴവ് സംഭവിച്ചത് കാനോണിനു വലിയ പേരുദോഷമാണ് ഉണ്ടാക്കിയിരിക്കുന്നത്. വൈല്‍ഡ് ലൈഫ് ഫോട്ടോഗ്രാഫര്‍മാരും സ്‌പോര്‍ട്‌സ് ജേണലിസ്റ്റുകളും വ്യാപകമായി ഇതു വാങ്ങുകയും ചെയ്തിരുന്നു. 5 സ്റ്റോപ്പ് ഇമേജ് സ്റ്റെബിലൈസേഷനും, ട്രൈപ്പോഡിന്റെ സഹായമില്ലാതെ തന്നെ ഷൂട്ടിങ് അനുവദിക്കുകയും ചെയ്തിരുന്ന ലെന്‍സ് ആണിത്. 2800 ഗ്രാമായിരുന്നു ഇതിന്റെ ഭാരം. സൂപ്പീരിയര്‍ ഇമേജ് ക്വാളിറ്റിയുമായി ഇറങ്ങിയ ഇഎഫ് 600 എംഎം എഫ്4എല്‍ ടെലിഫോട്ടോ ലെന്‍സ് ന്യൂസ് ഫോട്ടോഗ്രാഫര്‍മാരുടെ പ്രിയപ്പെട്ട ലെന്‍സായിരുന്നു. മൂന്നു കിലോയ്ക്ക് മുകളില്‍ ഭാരമുണ്ട് ഈ ലെന്‍സിനും. ഇതു രണ്ടും ഒരേ പോലെ പ്രശ്‌നം കാണിക്കുന്നത് എല്‍ സീരിസ് ടെലിഫോട്ടോ ലെന്‍സുകള്‍ക്ക് പേരുദോഷമുണ്ടാക്കിയിരിക്കുകയാണ്.

ഈ സീരിസില്‍ പുറത്തിറങ്ങിയ ഇഎഫ് 800 എംഎം എഫ്5.6എല്‍ ലെന്‍സ് ഇതുവരെ ഈ പ്രശ്‌നം കാണിച്ചില്ലെന്നതു മാത്രമാണ് കാനോണിന് ആശ്വസിക്കാനുള്ളത്.

കംപ്ലെയിന്റ് രജിസ്റ്റര്‍ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. കംപ്ലെയിന്റ് രജിസ്റ്റര്‍ ചെയ്തു കഴിഞ്ഞാല്‍ അപ്‌ഡേറ്റുകള്‍, പ്രശ്‌നപരിഹാര മാര്‍ഗ്ഗങ്ങള്‍ എന്നിവ ഇ-മെയ്ല്‍ വഴി കമ്പനി അറിയിക്കും.

4 COMMENTS

  1. Canon just announced an advisory for these lenses users.. they found a phenomenon where the exposure may flicker slightly if you’re recording movie in M / Av mode.

    As a solution; Firmware soon going to launch to fix permanently.
    Time being, you can use the same in P/Tv mode. With extender step to 1/2 or 1/1 exposure.
    ഫോട്ടോവൈഡിൽ കാനോൺ ലെൻസിനെക്കുറിച്ച് വന്ന വാർത്തയ്ക്ക് വാട്സാപ് ഗ്രൂപ്പുകളിൽ ഒരു ഊളൻ ഇട്ട പ്രതികരണമാണ് മുകളിൽ കൊടുത്തിരിക്കുന്നത്. ലോകമെമ്പാടുമുള്ള ഫോട്ടോഗ്രാഫർമാർ ലെൻസിന്റെ തകരാറിനെക്കുറിച്ച് പ്രതികരിച്ചപ്പോഴാണ് കമ്പനിയുടെ ശ്രദ്ധയിൽ പോലും ഇത് പെട്ടത്. ആ വാർത്തയിൽ ഫോട്ടോഗ്രാഫർമാരുടെ ബുദ്ധിമുട്ടിനെക്കുറിച്ചും കൃത്യമായി പറഞ്ഞിട്ടുണ്ട്. വാട്സാപ് ഗ്രൂപ്പിൽ ഇങ്ങനെ പ്രതികരിക്കുമ്പോൾ സഹപ്രവർത്തകരുടെ നഷ്ടപ്പെട്ട പൈസയെക്കുറിച്ചെങ്കിലും ഒന്ന് ആലോചിക്കണം. കാനോൺ കമ്പനിയോട് കൂറു കാണിച്ചിട്ട് നമ്മൾക്ക് ഒരു പ്രയോജനമില്ല. ഫോട്ടോഗ്രാഫർമാർക്ക് നഷ്ടം വരുത്തിയിട്ട് അങ്ങനെ ചെയ്താ മതി ഇങ്ങനെ ചെയ്താ മതി എന്നു പറഞ്ഞിട്ട് കാര്യമുണ്ടോ? എന്തായാലും കമ്പനി തെറ്റു സമ്മതിച്ചിരി ക്കുന്നു. അപ്പോഴാണ് ഈ ഊള പ്രതികരണം.

  2. Just read the news. Its really cheating. Canon will look into the matter, but they did’nt declare the date of the firmware release. Anyway once again photographers lost the money through Canon. They says that they are taken adequate measures for the problem, but its” so silly. As a professional company how can they says that while shooting change the mode to Bla bla bla and shoot.. They have the responsibility to solve the issue rather than the advisory note. It’s really horrible. Canon, you lost all the support from us.

LEAVE A REPLY

Please enter your comment!
Please enter your name here