Home Accessories നിക്കോണ്‍ ഉപയോക്താക്കളുടെ ശ്രദ്ധയ്ക്ക്, മൂന്നു പ്രോഗ്രാമുകള്‍ അപ്‌ഡേറ്റ് ചെയ്തിരിക്കുന്നു

നിക്കോണ്‍ ഉപയോക്താക്കളുടെ ശ്രദ്ധയ്ക്ക്, മൂന്നു പ്രോഗ്രാമുകള്‍ അപ്‌ഡേറ്റ് ചെയ്തിരിക്കുന്നു

1838
0
Google search engine

നിക്കോണ്‍ ക്യാമറകള്‍ ഉപയോഗിക്കുന്ന ഫോട്ടോഗ്രാഫര്‍ തങ്ങളുടെ ചിത്രങ്ങളെ നിയന്ത്രിക്കുന്നതിനായി ആശ്രയിക്കുന്ന ക്യാപ്ചര്‍ എന്‍എക്‌സ്-ഡി, വ്യുഎന്‍എക്‌സ്-ഐ, പിക്ചര്‍ കണ്‍ട്രോള്‍ യൂട്ടിലിറ്റി എന്നീ പ്രോഗ്രാമുകള്‍ ഇപ്പോള്‍ നിക്കോണ്‍ അപ്‌ഡേറ്റ് ചെയ്തിരിക്കുന്നു. ഇതില്‍ ഉണ്ടായിരുന്ന ചില പ്രശ്‌നങ്ങള്‍ പരിഹരിച്ചതിനൊപ്പം മറ്റു പുതിയ ഫീച്ചറുകളും അവതരിപ്പിച്ചിട്ടുണ്ട്. ഇവയുടെ പുതിയ വേര്‍ഷനുകള്‍ ഇപ്പോള്‍ നിക്കോണ്‍ ഉപയോക്താക്കള്‍ക്ക് അപ്‌ഡേറ്റ് ചെയ്യാം.

നിക്കോണ്‍ ക്യാപ്ചര്‍ എന്‍എക്‌സ്-ഡി വേര്‍ഷന്‍ 1.5.2 ആണ് ഇപ്പോള്‍ ലഭ്യമായിരിക്കുന്നത്. ചില സമയങ്ങളില്‍ ആപ്ലിക്കേഷന്‍ ക്രാഷ് ആയിരുന്നത് (നിശ്ചലമാവുകയോ, പെട്ടെന്നു ക്ലോസ് ആയി പോവുകയോ ചെയ്യുന്ന സാഹചര്യം) പരിഹരിച്ചു. ഇമേജിന്റെ നീളവും വീതിയും തമ്മില്‍ പ്രൊപ്പോഷണലായി ചില സമയങ്ങളില്‍ മാച്ചാവാതിരുന്ന പ്രശ്‌നത്തിനും പുതിയ വേര്‍ഷനില്‍ പരിഹാരമായിട്ടുണ്ട്. ജെപിജി ഫോര്‍മാറ്റിലേക്ക് റോ ചിത്രങ്ങള്‍ മാറ്റുമ്പോള്‍ വരുത്തിയിരുന്ന മാറ്റങ്ങളെ സ്വീകരിക്കാതിരുന്നതിനും പരിഹാരമായിട്ടുണ്ട്. ഇമേജ് നിലവാരം 100 ശതമാനത്തിലേതിനേക്കാള്‍ 99 ശതമാനത്തില്‍ കൂടി നില്‍ക്കുന്നുവെന്ന പ്രതിസന്ധിക്കും പരിഹാരമായി. ഒപ്പം, മറ്റു ഫോര്‍മാറ്റില്‍ സേവ് ചെയ്യുമ്പോള്‍ ചിത്രത്തിലെ നോയ്‌സ് വര്‍ദ്ധിക്കുന്നു എന്ന പരാതിക്കും പരിഹാരമായി. മാക്ക്, വിന്‍ഡോസ് കംപ്യൂട്ടറുകളിലേക്ക് നിക്കോണ്‍ ക്യാപ്ചര്‍ എന്‍എക്‌സ്-ഡി വേര്‍ഷന്‍ 1.5.2 ലഭിക്കുന്നതിനു വേണ്ടി ഇവിടെ ക്ലിക്ക് ചെയ്യുക.

നിക്കോണ്‍ വ്യുഎന്‍എക്‌സ്-ഐ യുടെ 1.3.2 വേര്‍ഷനാണ് ഇപ്പോള്‍ ലഭ്യമാക്കിയിരിക്കുന്നത്. ഇവിടെയുമുണ്ടായിരുന്ന രണ്ടു പ്രശ്‌നങ്ങള്‍ പരിഹരിച്ചിട്ടുണ്ട്. കണ്‍ട്രോള്‍ എസ് കൊടുത്തു സേവ് ചെയ്യുമ്പോള്‍ ഐപിടിസി/എക്‌സ്എംപി ഇന്‍ഫര്‍മേഷന്‍ നഷ്ടമാകുന്നതായിരുന്നു പ്രധാന പ്രതിസന്ധി. ഇമേജ് നിലവാരം 100 ശതമാനത്തിലേതിനേക്കാള്‍ 99 ശതമാനത്തില്‍ കൂടി നില്‍ക്കുന്നുവെന്നതായിരുന്ന നിക്കോണ്‍ ഫോട്ടോഗ്രാഫര്‍മാര്‍ ഈ പ്രോഗ്രാം ഉപയോഗിച്ചപ്പോള്‍ സംഭവിച്ച മറ്റൊരു പ്രധാന പ്രതിസന്ധി. പുതിയ വേര്‍ഷനില്‍ ഇതിനും പരിഹാരമായി. പുതിയ വേര്‍ഷന്‍ ലഭ്യമാകുന്നതിനു വേണ്ടി ക്ലിക്ക് ചെയ്യുക.

പിക്ചര്‍ കണ്‍ട്രോള്‍ യൂട്ടിലിറ്റി വേര്‍ഷന്‍ 2.4.2 ആണ് ഇപ്പോള്‍ നിക്കോണ്‍ നല്‍കുന്നത്. നിക്കോണിന്റെ ഇസഡ്6 ക്യാമറകളില്‍ നിന്നുള്ള എന്‍ഇഎഫ് ഇമേജുകള്‍ സേവ് ചെയ്യുമ്പോള്‍ അവ കൃത്യമായി ആപ്ലിക്കേഷനില്‍ ഡിസ്‌പ്ലേ ആവുന്നില്ലെന്നതായിരുന്നു പ്രധാന പ്രശ്‌നം. അതിന് ഇപ്പോള്‍ പരിഹരിക്കുന്നതിനായി പുതിയ വേര്‍ഷന്‍ ഡൗണ്‍ലോഡ് ചെയ്യാം. പിക്ചര്‍ കണ്‍ട്രോള്‍ യൂട്ടിലിറ്റി വേര്‍ഷന്‍ 2.4.2 ലഭിക്കുന്നതിനു ക്ലിക്ക് ചെയ്യുക.

LEAVE A REPLY

Please enter your comment!
Please enter your name here