ന്യുജനറേഷന്‍ ഫില്‍ട്ടര്‍ ഹോള്‍ഡറുമായി എല്‍ഇഇ100

0
2086

ഡിഎസ്എല്‍ആര്‍ ക്യാമറകളില്‍ ഉപയോഗിക്കാന്‍ കഴിയുന്ന മോഡുലാര്‍ ഡിസൈനോടു കൂടിയ ഫില്‍ട്ടര്‍ ഹോള്‍ഡര്‍ എല്‍ഇഇ പുറത്തിറക്കി. എല്‍ഇഇ100 എന്നാണ് ഇതിന്റെ പേര്. ലെന്‍സിനു മുന്നില്‍ വളരെ എളുപ്പത്തില്‍ ഘടിപ്പിക്കാവുന്ന വിധത്തിലാണ് ഇതിന്റെ നിര്‍മ്മിതി. ഇതിലുള്ള ലോക്ക് ഉപയോഗിച്ച് വളരെ വേഗത്തില്‍ ഇത് ക്യാമറയില്‍ ഫിറ്റ് ചെയ്യാനാവും. ലൈറ്റ് വെയിറ്റാണ്, ഏതു ഫില്‍ട്ടറിനെയും സപ്പോര്‍ട്ട് ചെയ്യും എന്നതൊക്കെയാണ് ഇതിന്റെ സവിശേഷത. ലെന്‍സിനു മുന്നില്‍ ഘടിപ്പിക്കാന്‍ ഇതിലൊരു സ്മാര്‍ട്ട് സ്‌ക്രൂ ഉണ്ട്. മൂന്നു വിധത്തില്‍ ഇതു പ്രവര്‍ത്തിക്കും. ഇങ്ങനെ ഘടിപ്പിച്ച ഫില്‍ട്ടര്‍ ഹോള്‍ഡറിലേക്ക് വളരെ വേഗത്തില്‍ തന്നെ ഫോട്ടോഗ്രാഫര്‍മാരുടെ കൈവശമുള്ള ഏതു ഫില്‍ട്ടറുകളും ഊരിമാറ്റാനും തിരികെ ഘടിപ്പിക്കാനും കഴിയും. ഇതിനു വേണ്ടി രണ്ടു ഭാഗത്തും ചെറിയ രണ്ടും ക്ലിപ്പിങ്ങുകള്‍ ഉണ്ട്. അതില്‍ മൃദുവായി പ്രസ് ചെയ്താല്‍ ഇത് അകന്നു വരികയും അതിലേക്ക് ഫില്‍ട്ടറുകള്‍ ഇറക്കി വെക്കാനും കഴിയും.

ന്യൂട്രല്‍, ഹാഫ് ലോക്ക്, ഫുള്‍ ലോക്ക് എന്നിങ്ങനെ മൂന്നു വിധത്തില്‍ ഫില്‍ട്ടര്‍ ഹോള്‍ഡര്‍ ലെന്‍സിനു മുന്നില്‍ ലോക്ക് ചെയ്യാം. ന്യൂടല്‍ ആണെങ്കില്‍ ഇതു എങ്ങനെ വേണമെങ്കില്‍ കറക്കാന്‍ കഴിയും. ഹാഫ് ലോക്ക് ആണെങ്കില്‍ പകുത മാത്രവും ഫുള്‍ ലോക്കില്‍ ഒരു തരത്തിലും അനങ്ങാത്ത വിധത്തിലും ഇത് ഉറപ്പിക്കാനാവും. ഒരു കൈ കൊണ്ട് വളരെ എളുപ്പത്തില്‍ ഇതു ചെയ്യാനാവും. ഒപ്പം പോളറൈസര്‍ വേണമെങ്കില്‍ അതും പുറമേ ഫില്‍ട്ടറും ഇതില്‍ ഘടിപ്പിക്കാനാവും. ഇങ്ങനെ, മൂന്നു ഫില്‍ട്ടറുകള്‍ വരെ ഒരേസമയം ഘടിപ്പിക്കാനാവും. 

രണ്ടു രീതിയില്‍ ഇത് വില്‍പ്പനക്കെത്തിയിട്ടുണ്ട്. എല്‍ഇഇ ഫില്‍ട്ടര്‍ ഹോള്‍ഡര്‍ മാത്രമായി 96 ഡോളറിനും ഡീലക്‌സ് കിറ്റിന് 736 ഡോളറുമാണ് വില. ഡീലക്‌സ് കിറ്റില്‍ എല്‍ഇഇ100 ഫില്‍ട്ടര്‍ ഹോള്‍ഡര്‍, എല്‍ഇഇ100 പോളറൈസര്‍, ബിഗ് സ്‌റ്റോപ്പര്‍, എല്‍ഇഇ 0.6 എന്‍ഡി മീഡിയം ഗ്രാഡ്, എല്‍ഇഇ 0.9 എന്‍ഡി ഹാര്‍ഡ് ഗ്രാഡ്, എല്‍ഇഇ 1.2 എന്‍ഡി മീഡിയം ഗ്രാഡ്, 50 മില്ലി ക്ലിയര്‍ എല്‍ഇഇ ഫില്‍ട്ടര്‍ വാഷ്, ക്ലിയര്‍ എല്‍ഇഇ ഫില്‍ട്ടര്‍ ക്ലോത്ത് എന്നിവയാണ് ഇതിലുള്ളത്.

LEAVE A REPLY

Please enter your comment!
Please enter your name here