ബ്ലാക്ക് മാജിക്ക് മിനി പ്രോ ജി2-വിന് പുതിയ അപ്‌ഡേഷന്‍

0
659

ബ്ലാക്ക് മാജിക്ക് സിനിമ ക്യാമറയുടെ പുതിയ ക്യാമറ യുആര്‍എസ്എ മിനി പ്രോ ജി2-വിന് പുതിയ അപ്‌ഡേറ്റ് വന്നിരിക്കുന്നു. നൂതനമായ ഡൈനമിക്ക് റേഞ്ച് ആണ് ക്യാമറ ഓഫര്‍ ചെയ്തിരിക്കുന്നത്. ഇതിലൂടെയുള്ള ഡ്രാമാറ്റിക്ക് എന്‍ഹാന്‍സ്‌മെന്റ് പകര്‍ത്തുന്ന ദൃശ്യങ്ങള്‍ക്ക് മികച്ച നിലവാരവും കൂടുതല്‍ മിഴിവും സമ്മാനിക്കും. 

സൂപ്പര്‍ 35 എംഎം 4.6 കെ സെന്‍സറിന് 15 സ്‌റ്റോപ്പ് ഈ ക്യാമറയില്‍ അനുവദിച്ചിട്ടുണ്ട്. മിനി പ്രോയില്‍ 120 എഫ്പിഎസ് (ഫ്രെയിംസ് പെര്‍ സെക്കന്‍ഡ്) മുതല്‍ 300 എഫ്പിഎസ് വരെ സാധ്യമാകും. 4.6 കെ ഇമേജുകള്‍ ക്യാപ്ചര്‍ ചെയ്യാന്‍ ശേഷിയുള്ള ഈ ക്യാമറയില്‍ റോ ഫോര്‍മാറ്റില്‍ റെക്കോഡിങ്ങിനും അവസരമുണ്ട്. കാനോണിന്റ ഇഎഫ് മൗണ്ട് ലെന്‍സുകളെ സപ്പോര്‍ട്ട് ചെയ്യുന്ന ഈ ക്യാമറയില്‍ നിന്ന് നേരിട്ട് യുഎസ്ബി-സി എക്‌സ്പാന്‍ഷന്‍ പോര്‍ട്ടിലൂടെ എക്‌സ്റ്റേണല്‍ ഹാര്‍ഡ് ഡിസ്‌ക്ക് ഡ്രൈവിലേക്ക് ഇംപോര്‍ട്ട് ചെയ്യാനാവും. ഉപയോക്താക്കള്‍ക്ക് സൗജന്യമായി അപ്‌ഡേറ്റുകള്‍ ഡൗണ്‍ലോഡ് ചെയ്യാനാവും. അപ്‌ഡേറ്റുകള്‍ ലഭ്യമാവാന്‍ ക്ലിക്ക് ചെയ്യുക. യുആര്‍എസ്എ മിനി പ്രോ ഇപ്പോള്‍ 5995 ഡോളറിന് ലഭ്യമാവും.

LEAVE A REPLY

Please enter your comment!
Please enter your name here