നിക്കോണിന്റെ ഫുള്‍ഫ്രെയിം മിറര്‍ലെസ് ക്യാമറകള്‍ക്ക് ഉപയോഗിക്കാനുള്ള 24-70 എംഎം ലെന്‍സ് വൈകാതെ എത്തും. നിക്കോര്‍ ഇസഡ് 24-70എംഎം എഫ്2.8 എസ് എന്നാണ് ഇതിന്റെ മുഴുവന്‍ പേര്. എഫ് മൗണ്ടുകള്‍ക്ക് യോജിച്ച ലെന്‍സാണിത്. കുറഞ്ഞ ഫോക്കല്‍ ദൂരം 38 സെമി ആണ്. എഎസ്പി/ഇഡി, എഎസ്, ഇഡി, എച്ച്ആര്‍ഐ ഇലമെന്റുകളിലാണ് ഇതു നിര്‍മ്മിച്ചിരിക്കുന്നത്. സൂപ്പര്‍ ഇന്റഗ്രേറ്റഡ്, നാനോ ക്രിസ്റ്റല്‍ കോട്ടിങ് ഇതിലുണ്ട്. ഗ്ലെയര്‍ ഗോസ്റ്റിങ് എന്നിവ പരമാവധി കുറയ്ക്കാന്‍ ഇതിനു കഴിയും. ഇതിനു പുറമേ ഫ്‌ളുറൈന്‍ കോട്ടഡ് ഫ്രണ്ട് ആന്‍ഡ് റിയര്‍ ഇലമെന്റും ഉണ്ട്.
ഓട്ടോ ഫോക്കസ് സിസ്റ്റത്തിനു വേണ്ടി നിശബ്ദതയോടെ വളരെ വേഗത്തില്‍ പ്രവര്‍ത്തിക്കുന്ന സൈലന്റ് വേവ് മോട്ടോറിലാണ് ലെന്‍സിന്റെ പ്രവര്‍ത്തനം. വിആര്‍ ഇമേജ് സ്റ്റെബിലൈസേഷന്‍ ഉള്ളതു കൊണ്ട് ഷേയ്ക്കിങ് ഒരു പ്രശ്‌നമേയില്ല. വീഡിയോഗ്രാഫിയില്‍ ഇതേറെ ഗുണം ചെയ്യും. ഇലക്ട്രോ മാഗ്നറ്റിക്ക് ഡയഫ്രം മെക്കാനിസമുള്ള ഈ ലെന്‍സിന് 800 ഗ്രാമാണ് ഭാരം. (എഫ് മൗണ്ടില്‍ ഇത് 1070 ഗ്രാം വരും) എഫ് മൗണ്ടുകള്‍ക്ക് വേണ്ടിയുള്ള 24-70 ലെന്‍സ് ഇപ്പോള്‍ വില്‍പ്പനക്കുണ്ട്. ഇതിന് 2197 ഡോളറാണ് വില. എഫ്എക്‌സ് ഫോര്‍മാറ്റ്, എഫ്-മൗണ്ടുകളില്‍ മാത്രമാണ് ഇത് ഉപയോഗിക്കാന്‍ കഴിയുക.