സ്മാര്‍ട്ട്‌ഫോണ്‍ വിപണിയില്‍ കാലിടറിയ കമ്പനിയാണ് നോക്കിയ. എന്നാല്‍ അത്രപെട്ടെന്നൊന്നും പരാജയപ്പെടാന്‍ തങ്ങള്‍ ഒരുക്കമല്ലെന്നു തെളിയിക്കുകയാണ് പുതിയ മോഡലിലൂടെ കമ്പനി. കഴിഞ്ഞ ഡിസംബറില്‍ പുറത്തിറക്കിയ 8.1 എന്ന സ്മാര്‍ട്ട് ഫോണിന്റെ വിജയത്തിനു ശേഷം ഏപ്രില്‍ മാസത്തില്‍ പുറത്തിറക്കാന്‍ പോകുന്ന മോഡലാണ് 8.1 പ്ലസ്. ഇതിന്റെ പിന്‍ക്യാമറ 48 മെഗാപിക്‌സല്‍ ആണ്. ഇതു മാത്രമല്ല ഇതിന്റെ സവിശേഷത. ഈ സ്മാര്‍ട്ട്‌ഫോണ്‍ ഫോട്ടോഗ്രാഫിക്ക് കൂടുതല്‍ പ്രാധാന്യം നല്‍കുന്നുവെന്നതാണ്. പിന്നിലുള്ളത് ഇരട്ട ക്യാമറകളാണ്. ഇതിനു രണ്ടിനും ലെന്‍സ് സൈസ് കമ്പനിയുടെ ബ്രാന്‍ഡിങ് ഉള്ളതാണ്. ഇരട്ട ക്യാമറയില്‍ രണ്ടാമത്തേത് അള്‍ട്രാ വൈഡ് ആംഗിള്‍ ആണ് (8 എംപി) 120 ഡിഗ്രിയായിരിക്കും ഇതിന്റെ ആംഗിള്‍ ഓഫ് വ്യൂ. 12 എംപി ശേഷിയുള്ള സെല്‍ഫി ക്യാമറ സ്ഥാപിച്ചിരിക്കുന്നത് ഫോണിന്റെ ഡിസ്‌പ്ലെയില്‍ തുളയിട്ടാണ്.

ഫോണിന്റെ ഡിസ്പ്ലേ 6.22 ഇഞ്ചാണ്. പുതിയ മോഡലിന്റെ പിന്‍പ്രതലവും ഗ്ലാസ് നിര്‍മിതമാണ്. ഇതിലാണ് ഫിംഗര്‍പ്രിന്റ് സെന്‍സര്‍ പിടിപ്പിച്ചിരിക്കുന്നത്. ഗൂഗിള്‍ അസിസ്റ്റന്റിനായി ഒരു ബട്ടണ്‍ തന്നെ ഉണ്ട്. എല്‍ഇഡി നോട്ടിഫിക്കേഷന്‍ പവര്‍ ബട്ടണും പുതിയ മോഡലില്‍ ഉണ്ട്. ആന്‍ഡ്രോയിഡ് 9 ഓപ്പറേറ്റിങ് സിസ്റ്റവും പ്രോസസര്‍ സ്‌നാപ്ഡ്രാഗണ്‍ 7.1 ആണ്. 4ജിബി/ 6ജിബി റാം 64/128 ജിബി ഇന്റേണല്‍ മെമ്മറി എന്നിവയോടു കൂടിയതാണിത്.
മികച്ച നിലയില്‍ വീഡിയോ ഷൂട്ടിങ് സാധ്യമാവുന്ന വിധത്തിലാണ് ഇതിന്റെ നിര്‍മ്മിതി. പ്രത്യേകമായ വിധത്തില്‍ പ്രവര്‍ത്തിക്കുന്ന മൈക്ക് ആക്ടീവ് നോയിസ് ക്യാന്‍സലേഷന്‍ (അനാവശ്യമായ ശബ്ദങ്ങളെ പുറംതള്ളുന്ന രീതി) സാങ്കേതികത്വത്തിലാണ് പ്രവര്‍ത്തിക്കുന്നത്. ഡബ്ല്യു ലാന്‍, ബ്ലൂടൂത്ത്, ജിപിഎസ്, എന്‍എഫ്‌സി, യുഎസ്ബി സപ്പോര്‍ട്ട് ഉണ്ട്.
നീലനിറത്തിലാണ് ഫോണ്‍ എത്തുന്നത്. ഫിംഗര്‍പ്രിന്റ് സെന്‍സര്‍, ഫാസ്റ്റ് ബാറ്ററി ചാര്‍ജിങ് എന്നിവയും ഉണ്ട്. വില പ്രഖ്യാപിച്ചിട്ടില്ല.