Home LENSES സോണി ഇ-മൗണ്ടിനു വേണ്ടി വോഗ്‌ലാന്‍ഡര്‍ ലെന്‍സ്

സോണി ഇ-മൗണ്ടിനു വേണ്ടി വോഗ്‌ലാന്‍ഡര്‍ ലെന്‍സ്

1735
0
Google search engine

സോണിയുടെ ഇ-മൗണ്ടിനു യോജിച്ച ലെന്‍സുമായി വോഗ്‌ലാന്‍ഡര്‍ എത്തുന്നു. നോക്ടണ്‍ 50എംഎം എഫ്1.2 ലെന്‍സ്, സോണിയുടെ ഫുള്‍ഫ്രെയിം ഇ-മൗണ്ടുകള്‍ക്ക് അനുയോജ്യമാണ്. വിന്റേജ് ഡിസൈനാണ് ഇതിന്റെ പ്രത്യേകത. കണ്ടാല്‍, ഒരു എഴുപതുകളിലെ ലെന്‍സിന്റെ ലുക്ക് നല്‍കുന്നുണ്ടെങ്കിലും ഉള്ളില്‍ സാങ്കേതികമായി ഏറെ മുന്നിലാണ് ഈ ലെന്‍സ് എന്നു പറയേണ്ടി വരും. സോണിയുടെ ഫുള്‍ഫ്രെയിം ക്യാമറകളുടെ പ്രവര്‍ത്തനരീതികളുമായി യോജിച്ചു പോകാവുന്ന വിധത്തിലാണ് ഇതിന്റെ നിര്‍മ്മിതി. ഇതിനു പുറമേ രണ്ടു ലെന്‍സ് കൂടി അവര്‍ അനൗണ്‍സ് ചെയ്തിട്ടുണ്ട്. രണ്ടിലൊന്ന് സോണിക്ക് വേണ്ടി തന്നെയാണ്. നോക്ടണ്‍ 21 എംഎം എഫ്1.4 എന്ന ലെന്‍സ് ഇ-മൗണ്ടുകള്‍ക്ക് വേണ്ടിയാണെങ്കില്‍ 75എംഎം എഫ്1.5 ലെയ്ക്കയുടെ എം മൗണ്ടിനു വേണ്ടിയുള്ളതാണ്. ഇത് വിപണിയില്‍ എന്നു വരുമെന്നു വ്യക്തമല്ല. 

50എംഎം എഫ്1.2 എന്ന ലെന്‍സ് ഏപ്രില്‍ പകുതിയോടെ വിപണിയിലെത്തും. ഇതിന്റെ മിനിമം അപ്പര്‍ച്ചര്‍ എഫ്22 ആണ്. എട്ട് പീസുകളിലായി ആറു ഗ്രൂപ്പുകള്‍ ഉള്ള ലെന്‍സിന് 47.5 ഡിഗ്രിയാണ് ആംഗിള്‍ ഓഫ് വ്യു. 12 ഡയഫ്രം ബ്ലേഡുകള്‍ ഉണ്ട് ഇതിന്. 0.45 മീറ്ററാണ് മിനിമം ഫോക്കല്‍ ദൂരം. 1.70 മാക്‌സിമം മാഗ്നിഫിക്കേഷനും. 434 ഗ്രാം ഭാരമുണ്ട് ലെന്‍സിന്.

ഇലക്ട്രോണിക്ക് കോണ്‍ടാക്ടില്‍ പ്രവര്‍ത്തിക്കാന്‍ കഴിയുന്ന ലെന്‍സിന് കറക്ഷന്‍ സെലക്ഷന്‍ സാധ്യമാവും. 5 ആക്‌സിസ് ബോഡി ഹാന്‍ഡ് മൂവ്‌മെന്റ് നല്‍കിയിരിക്കുന്നതു കൊണ്ട് ഇമേജ് സ്‌റ്റെബിലൈസേഷനും കൃത്യമാവും.

LEAVE A REPLY

Please enter your comment!
Please enter your name here