സോണിയുടെ പുതിയ മിറര്‍ലെസ് ക്യാമറ എ6400 വിപണിയില്‍ ശ്രദ്ധേയമാവുന്നു

0
2361

സോണിയുടെ പുതിയ എപിഎസ്-സി ഇന്റര്‍ചേഞ്ചബിള്‍ മിറര്‍ലെസ് ക്യാമറ
വിപണിയില്‍ ശ്രദ്ധേയമാവുന്നു. 24 എംപി റെസല്യൂഷനുള്ള ക്യാമറയുടെ ബോഡി ലൈറ്റ് വെയിറ്റാണ്. ഫംഗ്ഷണല്‍ ഫോട്ടോഗ്രാഫേഴ്‌സിന് അതു കൊണ്ടു തന്നെ ഒരു രണ്ടാം ക്യാമറ എന്ന നിലയ്ക്ക് ഈ ക്യാമറ കരുതാവുന്നതാണ്. സോണിയുടെ സ്‌പോര്‍ട്‌സ് ഷൂട്ടിങ് ഫളഗ്ഷിപ്പ് എ9-നില്‍ ഉണ്ടായിരുന്ന റിയല്‍ടൈം ട്രാക്കിങ് ഓട്ടോഫോക്കസ് പുതിയ ക്യാമറയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇതിനു പുറമേ 425 പോയിന്റ് ഫേസ് ഡിറ്റക്ഷന്‍ ഓട്ടോഫോക്കസും ക്യാമറയില്‍ അവതരിപ്പിച്ചിരിക്കുന്നു. വ്യക്തവും കൃത്യതയുമാര്‍ന്ന ചിത്രം ലഭിക്കുന്നുവെന്നതാണ് ഇതിന്റെ പ്രത്യേകത. ഇതാദ്യമായാണ് റിയല്‍ടൈം ട്രാക്കിങ് ഓട്ടോഫോക്കസ് സോണി തങ്ങളുടെ മിറര്‍ലെസ് ക്യാമറയില്‍ ഉപയോഗിക്കുന്നത്. ഇന്ത്യന്‍ മാര്‍ക്കറ്റിലെത്തിയിട്ട് രണ്ടു മാസമായ ക്യാമറയ്ക്ക് മികച്ച പ്രതികരണമാണ് ഇപ്പോഴുള്ളത്. എ6300-നും എ6500-നും നടുവിലുള്ള മോഡല്‍ എന്ന നിലയ്ക്ക് ഇറക്കിയ ക്യാമറ സാങ്കേതികമായി ഏറെ മുന്നിലാണ്.

180 ഡിഗ്രി മുകളിലേക്കും 90 ഡിഗ്രി താഴേയ്ക്കും തിരിക്കുകയും മറിക്കുകയും ചെയ്യാവുന്ന ട്വില്‍റ്റിങ് സ്‌ക്രീനാണ് ഇതിലുള്ളത്. പുതിയ ബയോണ്‍സ് എക്‌സ് പ്രോസ്സസ്സര്‍ സോണി ഇതില്‍ അവതരിപ്പിച്ചിരിക്കുന്നു. മറ്റു സോണിയുടെ ക്യാമറകളിലൊന്നും കാണാത്ത തരത്തില്‍ വേഗത്തിലും കൃത്യതയിലും അല്‍പ്പം കൂടി മികവു പ്രകടിപ്പിക്കുന്നതാണ് പുതിയ പ്രോസ്സസ്സര്‍ എന്നു സോണി വ്യക്തമാക്കുന്നു. ഈ പ്രോസ്സസര്‍ ഇതാദ്യമായാണ് സോണി ഒരു ക്യാമറയില്‍ അവതരിപ്പിക്കുന്നതും. മുന്‍പു തന്നെ ബയോണ്‍സ് പ്രോസ്സസ്സര്‍ പെര്‍ഫോമന്‍സിന്റെ കാര്യത്തില്‍ മികച്ച പ്രകടനം നടത്തി പേരെടുത്തിരുന്നു.

100-32000 വരെ വ്യത്യാസപ്പെടുത്താവുന്ന ഐഎസ്ഒ ലോ ലൈറ്റിന്റെ മികച്ച ഷൂട്ടിങ് അനുഭവം പുറത്തെടുക്കും. പ്രീസൈറ്റ് ചെയ്തിരിക്കുന്ന എക്‌സ്‌പോഷര്‍ മോഡുകള്‍, സീന്‍ മോഡുകള്‍, ഓട്ടോഫോക്കസ് മോഡുകള്‍ എന്നിവ സ്റ്റില്‍ ഫോട്ടോഗ്രാഫിയില്‍ പുതിയൊരു ദൃശ്യാനുഭവമാണ് സമ്മാനിക്കുന്നത്. ഇതിനു പുറമേ, ഗംഭീരമായി വീഡിയോ ഷൂട്ടിങ്ങിനു എ6400 അവസരമൊരുക്കുന്നുണ്ട്. 4കെ വീഡിയോ ക്യാപ്ചര്‍ ചെയ്യാവുന്ന ഇതില്‍ മൈക്ക് ഇന്‍പുട്ട് നല്‍കിയിരിക്കുന്നു. എന്നാല്‍ ഹെഡ്‌ഫോണ്‍ ഔട്ട്പുട്ട് ഒഴിവാക്കുകയും ചെയ്തിട്ടുണ്ട്. 

ഒറ്റച്ചാര്‍ജില്‍ തന്നെ 410 ഷോട്ടുകള്‍ ചിത്രീകരിക്കാന്‍ കഴിയുന്ന ഇതില്‍ വൈഫൈ, എന്‍എഫ്‌സി, ബ്ലൂടൂത്ത് എന്നിവയൊക്കെ ഉണ്ട്. മുന്‍പുണ്ടായിരുന്ന എ6300 ന്റെ ഉത്പാദനം നിര്‍ത്തിയതിനു ശേഷമാണ് എ6400 വിപണിയിലെത്തിക്കുന്നത്. ഫ്യുജിയുടെ എക്‌സ്-ടി30നെയും കാനോണിന്റെ എം50-നെയും മറികടക്കുന്ന ക്രൗഡഡ് ഫീല്‍ഡ് നല്‍കുന്ന സെന്‍സറാണ് സോണി ഇത്തവണ അവതരിപ്പിക്കുന്നത്. വിശദമായ പ്രൊഡക്ട് റിവ്യു മേയ് ലക്കം ഫോട്ടോവൈഡ് മാഗസിനില്‍ വായിക്കുക.

എ6400-നു ബോഡിക്കു മാത്രമായി 899 ഡോളറാണ് അന്താരാഷ്ട്ര വിപണിയിലെ വില. 16-50എംഎം എഫ്3.5-5.6 പവര്‍സൂം കിറ്റ് ലെന്‍സ് സഹിതം 1300 ഡോളര്‍ വില വരും. ഒപ്പം ഒരു 18-135 എംഎം എഎഫ്3.5-5.6 സൂം ലെന്‍സ് കൂടി ഉണ്ടാവും.

LEAVE A REPLY

Please enter your comment!
Please enter your name here