Home News ഫോട്ടോക്വിപ്പിന്റെ പുതിയ ഫ്‌ളാഷ്‌ യൂണിറ്റുകള്‍ വിപണിയില്‍

ഫോട്ടോക്വിപ്പിന്റെ പുതിയ ഫ്‌ളാഷ്‌ യൂണിറ്റുകള്‍ വിപണിയില്‍

3236
0
Google search engine

പുതിയ ഫ്‌ളാഷുകളുമായി ഫോട്ടോക്വിപ്പ് ഇന്ത്യ വിപണിയില്‍ ശ്രദ്ധേയമാവുന്നു. ക്ലിക്ക് എന്ന ബ്രാന്‍ഡ് നെയിമില്‍ സ്പീഡ്ഫ്‌ളാഷ്‌ എഫ്എല്‍40, സ്പീഡ്ഫ്‌ളാഷ്‌ എഫ്എല്‍ 60 (മൂന്നു മോഡലുകള്‍- കാനോണിനും നിക്കോണിനും സോണിക്കും പ്രത്യേകമായി) എന്നിങ്ങനെ ഫ്‌ളാഷ്‌ യൂണിറ്റുകളാണ് ഫോട്ടോക്വിപ്പ് വിപണിയിലെത്തിക്കുന്നത്. മികച്ച ലൈറ്റിങുമായി ഓരോ ക്യാമറയ്ക്കുമൊപ്പം ചേര്‍ന്നു പ്രവര്‍ത്തിക്കാന്‍ ശേഷിയുള്ളതാണ് ഈ ഫ്‌ളാഷ്‌ യൂണിറ്റുകള്‍. പേര് സൂചിപ്പിക്കുന്നതു പോലെ തന്നെ വേഗതയിലും കൃത്യതയിലും മുന്നില്‍. ഏറെക്കാലം ഈടുനില്‍ക്കുന്നുവെന്ന സവിശേഷതയാണ് ഇന്ത്യന്‍ ഫോട്ടോഗ്രാഫര്‍മാര്‍ക്കിടയില്‍ ഫോട്ടോക്വിപ്പിനെ മുന്നിലെത്തിച്ചത്.

വയര്‍ലസ് ട്രിഗര്‍ ഉപയോഗിച്ച് പ്രവര്‍ത്തിപ്പിക്കാവുന്ന മാനുവല്‍ ഫ്‌ളാഷ്‌ ഗണ്ണാണ് എഫ്എല്‍40. വിവിധ ക്യാമറകള്‍ക്ക് വേണ്ടി ഇത് പ്രവര്‍ത്തിപ്പിക്കാം. 4 ഡബിള്‍ എ ബാറ്ററി ഉപയോഗിച്ച് പ്രവര്‍ത്തിപ്പിക്കാവുന്ന ഇതിന് 340 ഗ്രാം ഭാരമേയുള്ളു. പവര്‍ സേവിങ് മോഡ്, ഓവര്‍ ഹീറ്റ് പ്രൊട്ടക്ഷന്‍, സിംഗ്രണൈസേഷന്‍ പോര്‍ട്ട് എന്നിവ അധികമായി നല്‍കിയിരിക്കുന്നു. സൂം 24-105 എംഎം വരെയാണ് ഇതിന്റെ ഫഌഷ് ലൈറ്റ് കവര്‍ റേഞ്ച്. 20 മുതല്‍ 30 മീറ്റര്‍ വരെ ഔട്ട്‌സൈഡിലും 100 മീറ്റര്‍ വരെ ഇന്‍സൈഡിലും വയര്‍ലെസായി പ്രവര്‍ത്തിക്കും. 90 ഡിഗ്രി വരെ താഴേയ്ക്കും മുകളിലേക്കും 270 ഡിഗ്രി വശങ്ങളിലേക്കും ബൗണ്‍സ് ചെയ്യാന്‍ കഴിയും. എം, എസ്1, എസ്2 മള്‍ട്ടി എന്നിങ്ങനെ ഫ്‌ളാഷ്‌ മോഡുകള്‍ ഇതിലുണ്ട്. ജിഎന്‍ നമ്പര്‍: 40 ( ഐഎസ്ഒ 100,105 എംഎം)

സ്പീഡ്ഫ്‌ളാഷ്‌ എഫ്എല്‍60-ക്ക് മൂന്നു മോഡലുകളുണ്ട്. കാനോണിനു വേണ്ടി നിര്‍മ്മിച്ചിരിക്കുന്ന എഫ്എല്‍60-യില്‍ മാത്രമേ വയര്‍ലെസ് ട്രിഗര്‍ ഉള്ളു. മൂന്നിലും പൊതുവായി ടിടിഎല്‍, എച്ച്എസ്എസ് എന്നീ ഫീച്ചറുകള്‍ നല്‍കിയിരിക്കുന്നു. പെര്‍ഫെക്ട് എക്‌സ്‌പോഷര്‍ ലഭിക്കാന്‍ ഫോട്ടോഗ്രാഫര്‍ക്ക് തുണയാകുന്ന സങ്കേതമാണിത്. കാനോണ്‍, നിക്കോണ്‍, സോണി ക്യാമറകള്‍ക്ക് ഏറെ യോജിച്ച മോഡലാണിത്. കാനോണിനു വേണ്ടിയുള്ള മോഡലിന് (ക്ലിക്ക് സ്പീഡ് ഫ്‌ളാഷ്‌ എഫ്എല്‍60 സി) ഇ-ടിടിഎല്‍2, ഇ-ടിടിഎല്‍, ടിടിഎല്‍, എം എന്നീ ഫ്‌ളാഷ്‌ മോഡുകള്‍ നല്‍കിയിരിക്കുന്നു. വയര്‍ലെസ് ട്രിഗര്‍ ഉള്ള ഇതിന് 100 മീറ്റര്‍ വരെ റേഞ്ചുണ്ട്. 90 ഡിഗ്രി താഴേയ്ക്കും മുകളിലേക്കും 360 ഡിഗ്രി ഇടത്തോടും വലത്തോടും ബൗണ്‍സ് ചെയ്യിക്കാവുന്ന ഇതിന് 430 ഗ്രാമാണ് ഭാരം. കളര്‍ ഫില്‍ട്ടര്‍ സെറ്റ്, ഫംഗ്ഷന്‍ ബട്ടണ്‍, റിയര്‍ കര്‍ട്ടന്‍ സിംഗ്രണൈസേഷന്‍, എഎഫ് എല്‍ഇഡി, 3.5എംഎം സിംഗ്രണൈസേഷന്‍ പോര്‍ട്ട്, പവര്‍ സേവിങ് മോഡ്, ഫിംവേര്‍ അപ്‌ഗ്രേഡ്, മൗണ്ടിങ് ഫുട്ട് ലോക്ക് ലിവര്‍ എന്നിവ അഡീഷണല്‍ ഫീച്ചറുകളായി നല്‍കിയിരിക്കുന്നു.

നിക്കോണില്‍ (സ്പീഡ്ഫ്‌ളാഷ്‌ എഫ്എല്‍60 എന്‍) ഐ-ടിടിഎല്‍, എം എന്നിങ്ങനെ രണ്ടു ഫ്‌ളാഷ്‌ മോഡുകളാണ് ഉള്ളത്. വയര്‍ലെസ് ട്രിഗര്‍ ഇല്ല. 90 ഡിഗ്രി താഴേയ്ക്കും മുകളിലേക്കും 360 ഡിഗ്രി ഇടത്തോടും വലത്തോടും ബൗണ്‍സ് ചെയ്യിക്കാവുന്ന ഇതിന് 420 ഗ്രാമാണ് ഭാരം. -3 ഇവി മുതല്‍ +3 ഇവി വരെ കോമ്പന്‍സേഷന്‍ അനുവദിക്കുന്ന ഇതില്‍ ക്യാമറയുടെ ശേഷി അനുസരിച്ച് നിക്കോണ്‍ ക്രിയേറ്റീവ് ലൈറ്റിങ് സിസ്റ്റവുമായി ചേര്‍ന്നു പ്രവര്‍ത്തിക്കാനുള്ള കഴിവുണ്ട്. ഫംഗ്ഷന്‍ ബട്ടണ്‍, കസ്റ്റം സെറ്റിങ്‌സ്, റിയര്‍ കര്‍ട്ടന്‍ സിംഗ്രണൈസേഷന്‍, എഎഫ് എല്‍ഇഡി, 3.5എംഎം സിംഗ്രണൈസേഷന്‍ പോര്‍ട്ട്, പവര്‍ സേവിങ് മോഡ്, ഫിംവേര്‍ അപ്‌ഗ്രേഡ്, മൗണ്ടിങ് ഫുട്ട് ലോക്ക് ലിവര്‍ എന്നിവ അഡീഷണല്‍ ഫീച്ചറുകളായി നല്‍കിയിരിക്കുന്നു.

സോണിക്കു (സ്പീഡ്ഫ്‌ളാഷ്‌ എഫ്എല്‍60 എസ്) വേണ്ടിയുള്ള ക്ലിക്ക് ഫ്‌ളാഷിലും വയര്‍ലെസ് ട്രിഗര്‍ ഇല്ല. ഇ-ടിടിഎല്‍2, ഇ-ടിടിഎല്‍, ടിടിഎല്‍, എം എന്നിങ്ങനെ ഫ്‌ളാഷ്‌ മോഡുകളുണ്ട്. 90 ഡിഗ്രി താഴേയ്ക്കും മുകളിലേക്കും 360 ഡിഗ്രി ഇടത്തോടും വലത്തോടും ബൗണ്‍സ് ചെയ്യിക്കാവുന്ന ഇതിന് 420 ഗ്രാമാണ് ഭാരം. -3 ഇവി മുതല്‍ +3 ഇവി വരെ കോമ്പന്‍സേഷന്‍ നല്‍കിയിരിക്കുന്നു. ഫംഗ്ഷന്‍ ബട്ടണ്‍, കസ്റ്റം സെറ്റിങ്‌സ്, റിയര്‍ കര്‍ട്ടന്‍ സിംഗ്രണൈസേഷന്‍, എഎഫ് എല്‍ഇഡി, 3.5എംഎം സിംഗ്രണൈസേഷന്‍ പോര്‍ട്ട്, പവര്‍ സേവിങ് മോഡ്, ഫിംവേര്‍ അപ്‌ഗ്രേഡ്, മൗണ്ടിങ് ഫുട്ട് ലോക്ക് ലിവര്‍ എന്നിവ അഡീഷണല്‍ ഫീച്ചറുകളായി നല്‍കിയിരിക്കുന്നു. എല്ലാ മോഡലിലും മിനി സ്റ്റാന്‍ഡും ക്യാരി ബാഗുമുണ്ട്. ഒപ്പം ഒരു വര്‍ഷം വാറന്റിയും.

LEAVE A REPLY

Please enter your comment!
Please enter your name here