Home News നിക്കോണിനും കാനോണിനും വേണ്ടി സീസിന്റെ 100 എംഎം എഫ്1.4 ലെന്‍സ് വരുന്നു

നിക്കോണിനും കാനോണിനും വേണ്ടി സീസിന്റെ 100 എംഎം എഫ്1.4 ലെന്‍സ് വരുന്നു

2387
0
Google search engine

പ്രമുഖ ലെന്‍സ് നിര്‍മ്മാതാക്കളായ സീസ് തങ്ങളുടെ ഒട്ടസ് ശ്രേണിയില്‍പ്പെട്ട ഏറ്റവും കൂടുതല്‍ ഫോക്കല്‍ ലെംഗ്ത് ഉള്ള ലെന്‍സ് നിര്‍മ്മിക്കുന്നു. എന്നാല്‍ കമ്പനി ഇത് ഔദ്യോഗികമായി വ്യക്തമാക്കിയിട്ടില്ല. 100 എംഎം എഫ്1.4 റേഞ്ചിലുള്ള ഈ ലെന്‍സ് നിക്കോണ്‍ എഫ് മൗണ്ട്, കാനോണ്‍ ഇഎഫ് മൗണ്ടുകള്‍ക്ക് യോജിച്ചതാണ്. അപോ സോണാര്‍ ഡിസൈന്‍ ടെക്‌നോളജിയിലാണ് ലെന്‍സിന്റെ നിര്‍മ്മാണം. 11 ഗ്രൂപ്പുകളിലായി 14 ഒപ്റ്റിക്കല്‍ എലമെന്റ് ഇതിലുണ്ടത്രേ. മിഴിവേകുന്ന ചിത്രങ്ങള്‍ക്കു വേണ്ടി നൂതനമായ ഒപ്ടിക്കല്‍ ടെക്‌നോളജിയാണ് ഇതിലുള്ളതെന്നാണ് വിവരം.

ലഭ്യമാകുന്ന വിവരമനുസരിച്ച് ഒരു ആസ്ഫറിക്കല്‍ എലമെന്റ് ലെന്‍സിന്റെ ഏറ്റവും പിന്നിലായി ഘടിപ്പിച്ചിരിക്കുന്നു. കൂടുതല്‍ ഒപ്റ്റിക്‌സ് ലഭിക്കാനായി മള്‍ട്ടിപ്പിള്‍ സ്‌പെഷ്യല്‍ ഗ്ലാസ് എലമെന്റ് ലെന്‍സില്‍ ഉടനീളം ഉള്‍ക്കൊള്ളിച്ചിരിക്കുന്നു. എഫ്1.4 മുതല്‍ എഫ്16 വരെ ഷൂട്ടിങ് റേഞ്ച് ലഭിക്കുന്ന ലെന്‍സില്‍ 100 സെമി. ആണ് മിനിമം ഫോക്കസിങ് ദൂരം. നിക്കോണ്‍ എഫ് വേര്‍ഷനില്‍ 1336 ഗ്രാമാണ് ഭാരം. കാനോണിന്റെ ഇഎഫ് വേര്‍ഷന്‍ വരുമ്പോള്‍ 1405 ഗ്രാം വരും. സെസിന്റെ മറ്റ് ലെന്‍സുകളായ 28എംഎം എഫ്1.4, 55എംഎം എഫ്1.4, 85എംഎം എഫ്1.4 എന്നീ ലെന്‍സുകളോടു തികച്ചും സാമ്യമുള്ള ഡിസൈനാണ് പുതിയ ലെന്‍സിനും. ഇവയെ പോലെ തന്നെ 86 എംഎം ഫില്‍ട്ടര്‍ ത്രെഡാണ് ഇതിനും. വില പ്രഖ്യാപനമുണ്ടായിട്ടില്ലെങ്കിലും കുറഞ്ഞത് 5000 ഡോളറെങ്കിലും വരുമെന്നാണ് സൂചന.

LEAVE A REPLY

Please enter your comment!
Please enter your name here