ജോണ്‍ മൂറിന്റെ ക്രൈയിങ് ഗേള്‍ ഓണ്‍ ദി ബോര്‍ഡറിന് വേള്‍ഡ് പ്രസ് ഫോട്ടോ പുരസ്‌ക്കാരം

0
961

ഈ വര്‍ഷത്തെ വേള്‍ഡ് പ്രസ് ഫോട്ടോ പുരസ്‌ക്കാരം അമേരിക്കന്‍ ഫോട്ടോഗ്രാഫര്‍ ജോണ്‍ മൂറിന്റെ ക്രൈയിങ് ഗേള്‍ ഓണ്‍ ദി ബോര്‍ഡര്‍ എന്ന ചിത്രത്തിന്. പ്രസിദ്ധീകരിച്ചപ്പോള്‍ തന്നെ ലോകമെങ്ങും ചര്‍ച്ചാവിഷയമായ ചിത്രമാണിത്. അതിര്‍ത്തിയില്‍ പിടിക്കപ്പെട്ട അഭയാര്‍ത്ഥിയായ അമ്മയെ പോലീസ് ചോദ്യം ചെയ്യുന്നതു കണ്ട് പേടിച്ചരണ്ടു കരയുന്ന കുട്ടിയുടെ ചിത്രമാണിത്. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ അപരിഷ്‌കൃതമായ അതിര്‍ത്തി നയത്തിനെതിരേ വലിയ പ്രക്ഷോഭമുണ്ടാക്കിയ ചിത്രത്തിന് സ്‌പോട്ട് ന്യൂസ് സിംഗിള്‍ കാറ്റഗറി വിഭാഗത്തിലാണ് പുരസ്‌ക്കാരം. 

ഹൊണ്ടൂറാസ് സ്വദേശിനിയായ സാന്ദ്ര സാഞ്ചസ് അമേരിക്കന്‍ അതിര്‍ത്തി അനധികൃതമായ മുറിച്ചു കടന്നതിനെത്തുടര്‍ന്ന് പോലീസ് പിടികൂടി ചോദ്യം ചെയ്യുന്നതും പേടിച്ചരണ്ട അവരുടെ കുട്ടി യനേല സാഞ്ചസ് കരയുന്നതുമാണ് ചിത്രത്തിന്റെ പ്രമേയം. ടെക്‌സസിലെ മക്കലന്‍ എന്ന സ്ഥലത്തു നിന്നാണ് ഈ ചിത്രം കഴിഞ്ഞ ജൂണ്‍ 12-ന് പകര്‍ത്തിയത്. ലോകമെങ്ങും ചര്‍ച്ചയായതോടെ അമ്മയേയും കുട്ടിയേയും തങ്ങള്‍ വേര്‍പ്പെടുത്തിയിട്ടില്ലെന്നു കാണിച്ച് യുഎസ് കസ്റ്റംസ് ആന്‍ഡ് ബോര്‍ഡര്‍ പ്രൊട്ടക്ഷന്‍ രംഗത്തു വന്നിരുന്നു. 

ഈ ചിത്രത്തിന് വേള്‍ഡ് പ്രസ് ഫോട്ടോഗ്രാഫി പുരസ്‌ക്കാരം ലഭിക്കുമെന്ന് ഏറെക്കുറെ ഉറപ്പായിരുന്നു. കഴിഞ്ഞവര്‍ഷം ഇത്രമേല്‍ ചര്‍ച്ച ചെയ്യപ്പെട്ട മറ്റൊരു ചിത്രമില്ലായിരുന്നുവെന്ന് ജൂറി ചെയര്‍മാനും നാഷണല്‍ ജ്യോഗ്രാഫിക്ക് വിഷ്വല്‍സ് വൈസ് പ്രസിഡന്റുമായ വൈറ്റ്‌നി സി. ജോണ്‍സണ്‍ അഭിപ്രായപ്പെട്ടു. ലോകമെങ്ങും മാറ്റം സൃഷ്ടിക്കാന്‍ കഴിയുന്നതാവണം യഥാര്‍ത്ഥ ന്യൂസ് ഫോട്ടോഗ്രാഫ് എന്നു തെളിയിക്കുന്നതാണ് ഈ ചിത്രം. എല്ലാ അഭയാര്‍ത്ഥികള്‍ക്കുമുള്ളത് മാനുഷികമായ മുഖമാണെന്ന് വെളിപ്പെടുത്തുകയാണ് ഈ ചിത്രം. ലോകമെങ്ങും അതിര്‍ത്തിയില്‍ മതിലു പണിയുന്ന എല്ലാ രാജ്യങ്ങളും ഈ കുരുന്നിന്റെ കണ്ണീരിനു മുന്നില്‍ മുട്ടുമടക്കണമെന്ന് ഈ ചിത്രം വ്യക്തമാക്കുകയാണ്.

65 രാജ്യങ്ങളിലായി ജോലി ചെയ്തു പരിചയമുള്ള ജോണ്‍ മൂര്‍ ഗെറ്റി ഇമേജസിന്റെ സ്റ്റാഫാണ്. അവാര്‍ഡ് നേടിയ ചിത്രം രണ്ടു വിഭാഗങ്ങളില്‍ ഒന്നാം സമ്മാനം നേടിയിരുന്നു. വേള്‍ഡ് പ്രസ് ഫോട്ടോ ഓഫ് ദി ഇയര്‍, വേള്‍ഡ് പ്രസ് ഫോട്ടോ സ്‌റ്റോറി ഓഫ് ദി ഇയര്‍ എന്നീ വിഭാഗങ്ങളിലായിരുന്നു ജോണ്‍ മൂര്‍ സമ്മാനിതനായത്. എട്ടു വിഭാഗങ്ങളിലാണ് വേള്‍ഡ് പ്രസ് ഫോട്ടോഗ്രാഫി പുരസ്‌ക്കാരം. സമ്മാനാര്‍ഹമായ ചിത്രം കാനോണ്‍ 1ഡിഎക്‌സ് മാര്‍ക്ക് 2-ല്‍ ചിത്രീകരിച്ചതാണ്. 2500 ഐഎസ്ഒ, 35 എംഎം ഫോക്കല്‍ ലെംഗ്ത്, 1/100 ഷട്ടര്‍ സ്പീഡ്, എഫ്3.2 എന്നിങ്ങനെയാണ് ചിത്രത്തിന്റെ ടെക്‌നിക്കല്‍ സ്‌പെസിഫിക്കേഷന്‍.

A two-year-old Honduran asylum seeker cries as her mother is searched and detained near the U.S.-Mexico border on June 12, 2018 in McAllen, Texas. They had rafted across the Rio Grande from Mexico and were detained by U.S. Border Patrol agents before being sent to a processing center. The following week the Trump administration, under pressure from the public and lawmakers, ended its contraversial policy of separating immigrant children from their parents at the U.S.-Mexico border. Although the child and her mother remained together, they were sent to a series of detention facilities before being released weeks later, pending a future asylum hearing.

വേള്‍ഡ് പ്രസ് ഫോട്ടോഗ്രാഫി പുരസ്‌ക്കാരത്തിന്റെ മറ്റു ചിത്രങ്ങള്‍ക്കും വിവരണത്തിനും മേയ് ലക്കം ഫോട്ടോവൈഡ് മാസിക കാണുക.

LEAVE A REPLY

Please enter your comment!
Please enter your name here