നിക്കോണിനു വേണ്ടി സാംയാങ്ങിന്റെ മൂന്നു ലെന്‍സുകള്‍

0
1300

നിക്കോണിന്റെ എഫ് മൗണ്ട് ക്യാമറകള്‍ക്ക് വേണ്ടി ഒരെണ്ണവും ഇസഡ് മൗണ്ട് ലെന്‍സുകള്‍ക്ക് വേണ്ടി രണ്ടു മാനുവല്‍ ഫോക്കസിങ് ലെന്‍സുകളും സാംയാങ് പുറത്തിറക്കുന്നു.

എഎഫ് 85 എംഎം എഫ്1.4 എഫ് നിക്കോണിന്റെ എഫ് മൗണ്ടുകള്‍ക്കു വേണ്ടിയുള്ള ക്യാമറയാണ്. വെതര്‍ സീല്‍ഡ് ഓട്ടോഫോക്കസ് ലെന്‍സാണിത്. ഏഴു ഗ്രൂപ്പുകളിലായി ഒമ്പത് എലമെന്റുകളിലാണ് ഒപ്റ്റിക്കല്‍ നിര്‍മ്മിതി. ഇതിലൊന്ന് ഹൈബ്രിഡ് ആസ്ഫറിക്കല്‍ എലമെന്റാണ്. 480 ഗ്രാം ഭാരമുള്ള ഈ ലെന്‍സിന് 77 എംഎം ഫില്‍ട്ടര്‍ ത്രെഡാണുള്ളത്. ഇപ്പോള്‍ അനൗണ്‍സ് ചെയ്തിട്ടുണ്ടെങ്കിലും ഇത് മാര്‍ക്കറ്റില്‍ വരുന്നതിനെക്കുറിച്ചും വിലയെക്കുറിച്ചും ഇതുവരെ സാംയാങ് വെളിപ്പെടുത്തിയിട്ടില്ല. എന്നാല്‍, സോണിയുടെ ഇ-മൗണ്ട് വേര്‍ഷനുകള്‍ക്ക് വേണ്ടി പുറത്തിറക്കിയപ്പോള്‍ 699 ഡോളറായിരുന്നു വില. അതു കൊണ്ട് തന്നെ ഏകദേശം ഇതിനോടടുപ്പിച്ചാവും വില എന്നു കരുതുന്നു.

സാംയാങ് എംഎഫ് 14എംഎം എഫ്2.8 ഇസഡ് നിക്കോണിന്റെ ഇസഡ് മൗണ്ടുകള്‍ക്കു വേണ്ടിയുള്ള സാംയാങ്ങിന്റെ ആദ്യത്തെ വൈഡ് ആംഗിള്‍ മാനുവല്‍ ലെന്‍സാണ്. 10 ഗ്രൂപ്പുകളിലായി 14 എലമെന്റുകളിലാണ് ഒപ്റ്റിക്‌സ് നിര്‍മ്മിച്ചിരിക്കുന്നത്. ഇതില്‍ ഒരെണ്ണം ആസ്ഫറിക്കല്‍ എലമെന്റും മറ്റൊന്ന് ഹൈബ്രിഡ് ആസഫ്‌റിക്കല്‍ എലമെന്റും രണ്ടെണ്ണം എക്‌സ്ട്രാ ലോ ഡിസ്‌പേഴ്‌സന്‍ എലമെന്റും മൂന്നെണ്ണം ഹൈ റിഫ്രാക്ഷന്‍ എലമെന്റുമാണ്. 28 സെമിയാണ് മിനിമം ഫോക്കസിങ് ദൂരം. ആറു തരത്തിലുള്ള ബ്ലേഡ് അപ്പര്‍ച്ചര്‍ ഡയഫ്രത്തില്‍ എത്തുന്ന ലെന്‍സിന് 810 ഗ്രാം ഭാരമുണ്ട്. 499 ഡോളറാണ് വില.

സാംയാങ് എംഎഫ് 85 എംഎം എഫ്1.4 ഇസഡ് നിക്കോണിന്റെ ഇസഡ് മൗണ്ടുകള്‍ക്ക് വേണ്ടിയുള്ള മാനുവല്‍ ലെന്‍സാണ്. ഏഴു ഗ്രൂപ്പുകളിലായി ഒമ്പത് എലമെന്റുകള്‍. ഇതിലൊന്ന് ഹൈബ്രിഡ് ആസ്ഫറിക്കല്‍ എലമെന്റാണ്. എട്ടു ബ്ലേഡ് അപ്പര്‍ച്ചര്‍ ഡയഫ്രം ഉള്ള ഇതിന്റെ മിനിമം ഫോക്കസിങ് ദൂരം 1 മീറ്ററാണ്. 740 ഗ്രാം ഭാരമുണ്ട് ഇതിന്. വില 399 ഡോളര്‍.

LEAVE A REPLY

Please enter your comment!
Please enter your name here