നിക്കോണ്‍ എഫ് മൗണ്ടിനായുള്ള ടോക്കിനോയുടെ വൈഡ് ലെന്‍സ്

0
1707

നിക്കോണിന്റെ ഫുള്‍ ഫ്രെയിം ക്യാമറകള്‍ക്ക് വേണ്ടി ടോക്കിനോയുടെ 17-35എംഎം എഫ്4 പ്രോ എഫ്എക്‌സ് ലെന്‍സ് വിപണിയില്‍ ശ്രദ്ധ നേടുന്നു. ലോ ലൈറ്റ് ഫോട്ടോഗ്രാഫിക്ക് യോജിച്ച വൈഡ് ആംഗിള്‍ സൂം ലെന്‍സാണിത്. 12 ഗ്രൂപ്പുകളിലായി 13 എലമെന്റുകള്‍. രണ്ട് സൂപ്പര്‍ ലോ ഡിസ്‌പേഴ്‌സിയന്‍ ഗ്ലാസ് എലമെന്റ് ഉണ്ട്. ഒരു ആസ്‌ഫെറിക്ക് ഗ്ലാസ് എലമെന്റും. ഓട്ടോഫോക്കസില്‍ നിന്നും മാനുവലിലേക്കും തിരിച്ചും അതിവേഗത്തില്‍ മാറ്റിയെടുക്കാവുന്ന സ്വിച്ചാണ് ലെന്‍സിന്റെ പ്രത്യേകത. വാട്ടര്‍ റിപ്പല്ലന്റ് ഒപ്ടിക്കല്‍ കോട്ടിങ് ഉണ്ട്. 0.2 എക്‌സ് മാക്‌സിമം മാഗ്നിഫിക്കേഷന്‍ ഉള്ള ഇതിന് മിനിമം അപ്പര്‍ച്ചര്‍ എഫ്22 ആണ്. ഇമേജ് സ്റ്റെബിലൈസേഷന്‍ ഇല്ല. ഒമ്പത് ഡയഫ്രം ബ്ലേഡുകള്‍. 449 ഡോളര്‍ വിലയുണ്ടായിരുന്ന ലെന്‍സിന് ഇപ്പോള്‍ 30 ഡോളര്‍ വില കുറച്ചിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here