Home LENSES മിറ്റാകോണ്‍ സ്പീഡ്മാസ്റ്റര്‍ 50എംഎം എഫ്0.95 മാര്‍ക്ക് 3 വേര്‍ഷന്‍ എത്തുന്നു

മിറ്റാകോണ്‍ സ്പീഡ്മാസ്റ്റര്‍ 50എംഎം എഫ്0.95 മാര്‍ക്ക് 3 വേര്‍ഷന്‍ എത്തുന്നു

1699
0
Google search engine

ഹോങ് യീ (ഇസഡ് വൈ) ഒപ്റ്റിക്‌സ് തങ്ങളുടെ മിറ്റാകോണ്‍ സ്പീഡ്മാസ്റ്റര്‍ ശ്രേണിയിലുള്ള പുതിയ 50 എംഎം എഫ്0.95 ലെന്‍സ് പുറത്തിറക്കുന്നു. പുതിയ ഒപ്ടിക്കല്‍ ടെക്‌നോളജിയില്‍ ലോ ലൈറ്റ് ചിത്രങ്ങള്‍ എടുക്കാനുതകുന്ന സാങ്കേതിക വിദ്യ വികസിപ്പിച്ച മാര്‍ക്ക് 3 വേര്‍ഷനാണിത്. സോണിയുടെ എഫ്ഇ, കാനോണിന്റെ ആര്‍എഫ്, നിക്കോണ്‍ ഇസഡ് മൗണ്ടുകള്‍ക്ക് പറ്റിയ ലെന്‍സാണിത്. മിറ്റാകോണ്‍ സ്പീഡ്മാസ്റ്റര്‍ എന്നാണ് ഇതിന്റെ പേര്. ഏഴു ഗ്രൂപ്പുകളിലായി 10 എലമെന്റുകള്‍ ഉള്ള ലെന്‍സിലെ നാലെണ്ണം എക്‌സ്ട്രാ ലോ ഡിസ്‌പേഴ്‌സിയനും ഒരെണ്ണം അള്‍ട്രാ ഹൈ റിഫ്രാക്ഷനുമാണ്. 11 ബ്ലേഡ് അപ്പര്‍ച്ചര്‍ ഡയഫ്രമാണ് ഇതിലുള്ളത്. എഫ് 0.95 മുതല്‍ എഫ്16 വരെ അപ്പര്‍ച്ചര്‍ സാധ്യമാകുന്ന ലെന്‍സാണിത്.

ഫ്‌ളെയറും ഗോസ്റ്റിങും ഒഴിവാക്കി മികച്ച ഷൂട്ടിങ് അനുഭവം പ്രദാനം ചെയ്യുന്ന ഈ കോംപാക്ട് പ്രൈം ലെന്‍സ് ലോ ലൈറ്റ് സീനുകള്‍ക്ക് വേണ്ടി പ്രത്യേകമായി രൂപപ്പെടുത്തിയ ഒപ്റ്റിക്‌സിനെ അടിസ്ഥാനപ്പെടുത്തിയാണ് പ്രവര്‍ത്തിക്കുന്നത്. മെറ്റല്‍ ബോഡിയാണ് ഇതിന്റേത്. 50 സെമി ആണ് കുറഞ്ഞ ഫോക്കസിങ് ദൂരം. 720 ഗ്രാം ഭാരം. 67 എംഎം ഫില്‍ട്ടര്‍ ത്രെഡും.

മിറ്റാകോണ്‍ സ്പീഡ്മാസ്റ്ററിലെടുത്ത ചില ചിത്രങ്ങള്‍ കാണാം.

മാര്‍ക്ക് 3 വേര്‍ഷനാണ് ഇപ്പോള്‍ പുറത്തിറങ്ങിയിട്ടുള്ളത്. ഇതിന് 799 യുഎസ്ഡിയാണ് വില. ഫ്യുജിയുടെ എക്‌സ് മൗണ്ട് എപിഎസ്-സി ഫോര്‍മാറ്റുകള്‍ക്ക് യോജിച്ച 35എംഎം എഫ്0.95 മാര്‍ക്ക്‌ മാര്‍ക്ക് 2 വേര്‍ഷന്‍ 519 ഡോളറിനും ലഭിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here