ഫ്യുജി എക്‌സ്-ടി30 മിറര്‍ലെസ് ക്യാമറയുടെ അപ്‌ഡേറ്റ്

0
1318

ഫോട്ടോഗ്രാഫര്‍മാരുടെ പ്രിയപ്പെട്ട ക്യാമറയായി മാറിയ ഫ്യുജി എക്‌സ്-ടി30 ന് പുതിയ അപ്‌ഡേറ്റ് എത്തിയിരിക്കുന്നു. ഈ മിഡ്‌റേഞ്ച് മിറര്‍ലെസ് ക്യാമറയില്‍ കൈത്തട്ടിയാലുടന്‍ ക്യു മെനു (ക്വിക്ക് മെനു) ഓപ്പണായി വരുന്ന പ്രശ്‌നം ഫോട്ടോഗ്രാഫര്‍മാര്‍ക്ക് പ്രതിസന്ധി സൃഷ്ടിച്ചിരുന്നു. പുതിയ അപ്‌ഡേറ്റില്‍ ഈ ബട്ടണിന്റെ റെസ്‌പോണ്‍സ് വേഗത കാര്യക്ഷമമായി കുറച്ചിട്ടുണ്ട്. ഫോട്ടോഗ്രാഫര്‍മാര്‍ക്ക് അലോസരം സൃഷ്ടിക്കുന്ന ക്യു മെനുവിനെക്കുറിച്ച് നേരത്തെ തന്നെ പല റിവ്യുകളിലും വിമര്‍ശനം ഉയര്‍ന്നിരുന്നു. മറ്റു മെനുകളിലേക്ക് അതിവേഗത്തില്‍ പോകാന്‍ സാധിക്കുന്ന ബ്രിഡ്ജ് എന്ന നിലയിലാണ് ഈ മെനു എക്‌സ്-ടി30-ല്‍ അവതരിപ്പിച്ചത്. എന്നാല്‍ ഇതിന്റെ സ്ഥാനവും ഫംഗ്ഷന്‍ സെറ്റപ്പുകളും വാസ്തവത്തില്‍ ഫോട്ടോഗ്രാഫര്‍മാര്‍ക്ക് ഗുണപരമായി വര്‍ത്തിച്ചില്ലെന്നതാണ് യാഥാര്‍ത്ഥ്യം. ഇപ്പോള്‍ പുറത്തിറക്കിയിരിക്കുന്ന ഫിംവേര്‍ അപ്‌ഡേറ്റില്‍ ഈ ബട്ടന്റെ വേഗത അല്‍പ്പം കുറച്ചിട്ടുണ്ട്. പുതിയ അപ്‌ഡേറ്റ് ജൂണില്‍ വരുമെന്നു ഫ്യുജി അറിയിച്ചിട്ടുണ്ട്. ഇതില്‍ ക്യു മെനു ബട്ടണ്‍ ഫംഗ്ഷനുകള്‍ പൂര്‍ണ്ണമായും ഇല്ലാതാക്കുന്നതിനെക്കുറിച്ച് ഫ്യുജി ആലോചിക്കുന്നുണ്ട്.

അപ്‌ഡേറ്റ് ലഭിക്കാനായി ക്ലിക്ക് ചെയ്യുക.

LEAVE A REPLY

Please enter your comment!
Please enter your name here