സോണി ഇ മൗണ്ട് ക്യാമറകള്‍ക്ക് വേണ്ടിയുള്ള ടോക്കിനോ മാക്രോ ലെന്‍സ്

0
203

100എം എഫ്2.8 എഫ്ഇ മാക്രോ ലെന്‍സുമായി പ്രമുഖ ലെന്‍സ് നിര്‍മ്മാതാക്കളായ ടോക്കിനോ എത്തുന്നു. സോണിയുടെ ഇ മൗണ്ട് ക്യാമറകളില്‍ മാത്രമാണ് ഇത് ഉപയോഗിക്കാന്‍ കഴിയുക. 9 ബ്ലേഡ് അപ്പര്‍ച്ചര്‍ ഡയഫ്രം ഉള്ള ഈ ലെന്‍സിന് ഒമ്പത് എലമെന്റുകളിലായി 8 ഗ്രൂപ്പുകളാണ് ഉള്ളത്. 30 സെമിയാണ് മിനിമം ഫോക്കസിങ് ദൂരം. 55 എംഎം ഫ്രണ്ട് ഫില്‍ട്ടര്‍ ത്രെഡ് ഉള്ള ഇതില്‍ കമ്പോസിങ് ചെയ്യുമ്പോള്‍ എക്‌സ്ട്രാ വിഷ്വല്‍ ക്യു ലഭിക്കാനായി പ്രിന്റഡ് മാഗ്നിഫിക്കേഷന്‍ സ്‌കെയില്‍ ലെന്‍സ് ബാരലില്‍ കൊടുത്തിരിക്കുന്നു. 570 ഗ്രാം ഭാരമുള്ള ലെന്‍സാണിത്. 599 ഡോളറാണ് വിലയായി നിശ്ചയിച്ചിരിക്കുന്നത്. ഫ്രണ്ട് ആന്‍ഡ് റിയര്‍ ലെന്‍സ് ക്യാപ്, ലെന്‍സ് ഹുഡ് എന്നിവയും ബോക്‌സില്‍ ലഭ്യമാവും. സോണിയുടെ നെക്‌സ് (ന്യു ഇ മൗണ്ട് എക്‌സ്പീരിയന്‍സ്), ഐഎല്‍സിഇ സീരിസ് കാംകോര്‍ഡര്‍, മിറര്‍ലെസ് ക്യാമറകളില്‍ ഈ ലെന്‍സ് ഉപയോഗിക്കാനാവും.

LEAVE A REPLY

Please enter your comment!
Please enter your name here