കുട്ടികള്‍ക്ക് വേണ്ടി നിക്കോണിന്റെ കൂള്‍പിക്‌സ് ക്യാമറ

0
2148

കൂള്‍പിക്‌സ് ശ്രേണിയിലുള്ള പോയിന്റ് ആന്‍ഡ് ഷൂട്ട് ക്യാമറയുമായി നിക്കോണ്‍. കുട്ടികള്‍ക്ക് പ്രിയങ്കരമായ ഡിസൈന്‍ ആണ് ഇതിന്റെ പ്രത്യേകത. അതു കൊണ്ടു താഴെ വീണാലൊന്നും പ്രശ്‌നമില്ലാത്ത വിധത്തില്‍ ഷോക്ക് പ്രൂഫ് നല്‍കിയിരിക്കുന്നു. 1.8 മീറ്റര്‍ ഉയരത്തില്‍ നിന്നും താഴേയ്ക്കു വീണാലും ക്യാമറയ്ക്ക് ഒന്നും സംഭവിക്കില്ല. ഇതു മാത്രമല്ല 10 മീറ്റര്‍ വാട്ടര്‍പ്രൂഫ്, ഡസ്റ്റ്പ്രൂഫ്, കൂള്‍ഡ് പ്രൂഫ് (മൈനസ് പത്തു ഡിഗ്രിയിലും ഉപയോഗിക്കാം) എന്നിവയും ഇതിന്റെ പ്രത്യേകതയാണ്. കൂള്‍പിക്‌സ് ഡബ്ല്യു150 എന്നാണ് ഇതിന്റെ പേര്. 13 മെഗാപിക്‌സല്‍ ശേഷിയുള്ള ക്യാമറയില്‍ 3എക്‌സ് ഒപ്റ്റിക്കല്‍ സൂം നല്‍കിയിരിക്കുന്നു. നല്ല റിസള്‍ട്ട് നല്‍കുന്ന നിക്കോര്‍ ലെന്‍സ് ആണ് ഇതിലുള്ളത്. ടാര്‍ജറ്റ് ഫൈന്‍ഡിങ് ഓട്ടോ ഫോക്കസ്, മള്‍ട്ടിപ്പിള്‍ സീന്‍ മോഡ്, സ്റ്റീരിയോ മോഡില്‍ ഷൂട്ട് ചെയ്യാന്‍ കഴിയുന്ന വീഡിയോ മോഡ് (ഫുള്‍ എച്ച്ഡി വീഡിയോ) എന്നിവയും ഇതിന്റെ പ്രത്യേകത തന്നെ. ക്യാമറയില്‍ നിന്നും മൊബൈല്‍ ഫോണിലേക്ക് ചിത്രങ്ങള്‍ ട്രാന്‍സ്ഫര്‍ ചെയ്യാന്‍ കഴിയുന്ന സ്‌നാപ്ബ്രിഡ്ജ് സംവിധാനവും ഇതില്‍ നിക്കോണ്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

മറ്റു ക്യാമറകളിലൊന്നും കണ്ടിട്ടില്ലാത്ത പ്രത്യേകമായ സീന്‍ മോഡുകള്‍ ഈ ക്യാമറയിലുണ്ട്. അണ്ടര്‍വാട്ടര്‍ ഫേസ് ഫ്രെയ്മിങ്, ആഡ് ക്ലാരിറ്റി അണ്ടര്‍വാട്ടര്‍, പിക്ചര്‍ ഇന്‍ പിക്ചര്‍, ആഡ് ലിറ്റില്‍ പ്ലാനറ്റ് ഇഫക്ട് എന്നിവയൊക്കെ സീന്‍ മോഡില്‍ കാണാം. കുട്ടികളുടെയും ടീനേജേഴ്‌സിന്റെയും പിക്ചര്‍ ഫാന്റസി വര്‍ദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇത്തരം സീന്‍ മോഡുകള്‍ ഉണ്ടാക്കിയിരിക്കുന്നതെന്നു നിക്കോണ്‍ പറയുന്നു. ഇമേജ് ലോക്ക്, സ്‌മൈല്‍ ടൈമര്‍, എക്‌സ്‌ചേഞ്ച് മെസ്സേജ് (ഫോട്ടോയിലും വീഡിയോ നോട്ടിലും ശബ്ദം രേഖപ്പെടുത്തുന്ന സംവിധാനം) എന്നിവയും ഉള്‍പ്പെടുത്തിയിരിക്കുന്നു.

വെളുപ്പ്, ഓറഞ്ച്, നീല എന്നിവയ്ക്കു പുറമേ ഫ്‌ളവര്‍, റിസോര്‍ട്ട് കളര്‍, പാറ്റേണ്‍ ഓപ്ഷന്‍സ് എന്നീ വിധത്തിലും ക്യാമറയെത്തും. വില വെളിപ്പെടുത്തിയിട്ടില്ല.

LEAVE A REPLY

Please enter your comment!
Please enter your name here